India National

‘ധനകാര്യ കമ്മീഷനിലെ ഏകാധിപത്യ തീരുമാനങ്ങള്‍ തിരിച്ചടിയുണ്ടാക്കും’

സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. തീരുമാനം കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ അത് തകർക്കുമെന്നും മൻമോഹൻസിങ് കൂട്ടിച്ചേർത്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിശോധന വിഷയങ്ങൾ സംസ്ഥാനങ്ങളിൽ എങ്ങനെ പ്രതിഫലിക്കും എന്നത് സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ സംഘടിപ്പിച്ച സെമിനാറിൽ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, മന്ത്രിമാരായ മനീഷ് സിസോദിയ, തോമസ് ഐസ്ക്ക് തുടങ്ങിയവരും […]

Entertainment

ഒമര്‍ ലുലുവിനെതിരെ പരാതിയുമായി ‘ശക്തിമാന്‍’…

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷത്തില്‍ മുകേഷ് എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ പരാതിയുമായി യഥാര്‍ഥ ‘ശക്തിമാന്‍’ രംഗത്ത്. 1997 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുതിയ സിനിമയില്‍ ‘ശക്തിമാന്റെ’ വേഷം ഉപയോഗിക്കുന്നതിന് എതിരെയാണ് പരാതി. മുകേഷ് ഖന്ന ഫെഫ്ക പ്രസിഡന്റ് രണ്‍ജി പണിക്കര്‍ക്കാണ് പരാതി നല്‍കിയത്. തന്റെ ഭീഷം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് താന്‍ സംവിധാനം ചെയ്ത് […]

India National

ഉള്ളി വില പിടിച്ചു നിര്‍ത്താന്‍ വിവാദ തീരുമാനവുമായി കേന്ദ്രം

ഉള്ളി വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. അതേസമയം ഉള്ളി ഇറക്കുമതി ചെയ്യാനുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് പാകിസ്ഥാനെ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം ചെയ്തു. പ്രാദേശിക വിപണികളില്‍ ഉള്ളിവില ഉയരുന്നതിനെ തുടര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് വിവാദമായിരിക്കുന്നത്. പാകിസ്ഥാന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനായിരുന്നു മഹാരാഷ്ട്ര ബി.ജെ.പി സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ തീരുമാനം […]

India Kerala

‘പ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു, വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് വഹാബ് എം.പി

പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയ സംഭവത്തില്‍ തന്റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അബ്ദുള്‍ വഹാബ് എംപി. പറയാനുള്ളതെല്ലാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും വഹാബ് മലപ്പുറത്ത് പറഞ്ഞു. ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച്‌ മുന്നോട്ട്‌ പോവുക എന്നതായിരുന്നു ആ സമയത്ത്‌ ഞാൻ സ്വീകരിച്ച സമീപനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരിൽ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക്‌ യു.ഡി.എഫ്‌ സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ […]

India National

ചെറിയ നികുതി ‘വെട്ടിപ്പു’കള്‍ക്ക് ‘ശിക്ഷ’യില്ല, നാണ്യപ്പെരുപ്പം നിയന്ത്രണ വിധേയം: നിര്‍മല സീതാരാമന്‍

സാമ്പത്തിക മാന്ദ്യം മറികടക്കാനായി മൂന്നാം ഉത്തേജന പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി മെച്ചപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു‍. ചെറുകിട, ഇടത്തരം കമ്പനികൾക്കും, കയറ്റുമതിക്കാർക്കുമുള്ള പലിശ എകീകരണ സ്കീം ഉയർത്തി. കയറ്റുമതി ഉത്തേജനത്തിനായി റിസർവ് ബാങ്ക് 62000 കോടി നല്‍കും. രാജ്യത്തെ പ്രധാന നാല് നഗരങ്ങളില്‍ മെഗാഷോപ്പിങ് ഫെസ്റ്റിവെലുകള്‍ സംഘടിപ്പിക്കുമെന്നും ജി.എസ്.ടി കൗൺസിലിന് മുമ്പ് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. സെപ്റ്റംബർ 19 ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി […]

Cricket Sports

കളിക്കിടെ കറണ്ട് പോയി ; ഇരുട്ടിലായി ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരം

ബംഗ്ലാദേശില്‍ ഇന്നലെ ആരംഭിച്ച ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരം വാര്‍ത്തയില്‍ നിറയുന്നത് കളിക്കിടെ കറണ്ട് പോയതിന്റെ പേരില്‍. ധാക്കയിലെ ഷേര്‍ ഇ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരത്തിലാണ് വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് കളി തടസപ്പെട്ടത്. ഈ സമയം ഗ്യാലറിയില്‍ കാണികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫ്ലാഷുകളും ഓഫാക്കിയതോടെ സ്റ്റേഡിയത്തില്‍ മൊത്തം കൂറ്റാക്കൂരിരുട്ടായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ പതിനേഴാം ഓവറിലായിരുന്നു‌ സംഭവം. വൈദ്യുതി ബന്ധത്തില്‍ വന്ന പാളിച്ച മൂലം സ്റ്റേഡിയത്തിലെ […]

Movies

424 കോടി രൂപ കളക്ഷന്‍ നേടി ‘സാഹോ’

2 ആഴ്ച കൊണ്ട്‌ 424 കോടി രൂപ കളക്ഷന്‍ നേടി ‘സാഹോ’ മുന്നേറ്റം തുടരുന്നു. ബാഹുബലിക് ശേഷം പ്രഭാസിന്റെ ഹിറ്റ് തന്നെയാണ് ഈ ചിത്രം.

India Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ. ജലോത്സവത്തോടനുബന്ധിച്ച്‌ പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമുള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ബാച്ചുകളായി നടക്കുന്ന വള്ളംകളിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് മന്നം ട്രോഫി ലഭിക്കും. വേഗത്തിന് പ്രാധാന്യം നല്‍കാതെ വഞ്ചിപ്പാട്ടുകള്‍, തുഴച്ചില്‍ ശൈലി, ചമയം, വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ […]

India National

ഇനി വേണ്ടത് ‘ഒരു രാജ്യം, ഒരു ഭാഷ’; ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. […]

India Kerala

മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മരട് ഫ്ലാറ്റ് വിഷയത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതു തരത്തില്‍ ഇടപെടണമെന്ന് ആലോചിക്കുകയാണ്, ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ കോഴിക്കോട് പറഞ്ഞു. മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കുന്നതിന്റെ പശ്ചാതലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം. അതേസമയം മരട് ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം, കോണ്‍ഗ്രസ് അടക്ക മുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് എത്തി. മരട് ഫ്ലാറ്റ് വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപ്പെട്ട് ഉടമകളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് […]