വെയില്‍ സിനിമയെ വീണ്ടും പ്രതിസന്ധിയിലാക്കി ഷെയ്ന്‍ നിഗം. സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയാണ് ഷെയിന്‍ നിര്‍മാതാവിനെയും സംവിധായകനെയും വെട്ടിലാക്കിയത്. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഷെയ്നിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി. വെയില്‍ സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍. വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗിൽ താരം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ ഉയർന്നിരുന്നു. കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി […]
Author: Tomy Thondamkuzhy
മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി
മഹാരാഷ്ട്ര കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയതോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ എം.എല്‍.എമാരെ സംഘടിപ്പിക്കുന്നതിന് 72 മണിക്കൂര്‍ സമയമാണ് ദേവേന്ദ്ര ഫട്‌നാവിസിന് ലഭിച്ചത്. അതേസമയം എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താനുള്ള ശ്രമം ബി.ജെ.പി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉപയോഗിച്ചാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. ബിസിനസ് വമ്പന്മാരെ ഉപയോഗിച്ചും കോണ്‍ഗ്രസിലെയും എന്‍.സി.പിയിലേയും എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്. എന്‍.സി.പി, എം.എല്‍.എ മാരെ താമസിപ്പിച്ച ഹോട്ടലില്‍ ഇത്തരക്കാര്‍ […]
മഹാരാഷ്ട്ര കേസ്
മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു […]
ലോക്സഭയില്‍ രമ്യാ ഹരിദാസിനെ കയ്യേറ്റം ചെയ്തതായി പരാതി
ലോക്സഭയില്‍ രമ്യ ഹരിദാസ് എം.പിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. പുരുഷ മാര്‍ഷല്‍മാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് രമ്യയുടെ പരാതി. ബാനറുമായി പ്രതിഷേധിച്ചതിനാണ് നടപടി. മഹാരാഷ്ട്ര വിഷയത്തിലെ പ്രതിഷേധത്തിനിടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് എം.പിമാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു . പ്രതാപനും ഹൈബിക്കും എതിരെയാണ് നടപടി. ഇരുവരെയും ഒരു ദിവസത്തേക്കാണ് പുറത്താക്കിയത്. കോണ്‍ഗ്രസ് എം.പിമാരായ ബെന്നി ബെഹനാനും ജ്യോതിര്‍ മണിക്കും പരിക്കേറ്റുവെന്ന് സൂചന. എന്നാല്‍ സഭയിൽ മാർഷൽമാരെ കോൺഗ്രസ് എം.പിമാർ കയ്യേറ്റം ചെയ്തെന്നും എം പിമാർക്കെതിരെ നടപടി എടുക്കണമെന്നും ബി.ജെ.പി […]
മഹാരാഷ്ട്ര: ലോക്‌സഭയിൽ വേറിട്ട പ്രതിഷേധവുമായി രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളിൽ പ്രതിഷേധമുയർത്തി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ചോദ്യോത്തരവേളയിലാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ചോദ്യോത്തരവേളയിൽ എഴുന്നേറ്റുനിന്ന രാഹുൽ ഗാന്ധി ‘ഞാൻ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാൽ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അർത്ഥവുമില്ല. കാരണം മഹാരാഷ്ട്രയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.’ എന്നുപറഞ്ഞ് തന്റെ സീറ്റിൽ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ സർക്കാറിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം. […]
വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു
വോളിബോൾ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച് കെ.എസ്.ആർ.ടി.സി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് കളി കഴിഞ്ഞ് തിരികെ വരുമ്പോൾ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലമേൽ എൻ.എസ്.എസ് കോളജ് മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരൻ: ശിവറാം.
ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ തീരുമാനം
സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ ഹൈസ്കൂൾ വരെയുള്ള മുഴുവൻ അധ്യാപകരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാർഥികൾ തന്നെ അധ്യാപകർക്കെതിരെ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് പുനർവിന്യസിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. തീരുമാനം ഈ ആഴ്ച തന്നെ നടപ്പിലാക്കാനാണ് ആലോചന. തങ്ങളുടെ സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളായത് അധ്യാപകരാണെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഈ സാഹചര്യത്തിൽ ഈ അധ്യാപകർക്ക് കീഴിൽ കുട്ടികളുടെ പഠനം അനുചിതമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പത്താം ക്ലാസ് വരെയുള്ള അധ്യാപകരെ ജില്ലയിലെ മറ്റു സ്കൂളുകളിലേക്ക് മാറ്റി നിയമിക്കാൻ തീരുമാനിച്ചത്. ഹയർ […]
സൂറിച് നിവാസികളായ ഷലിം ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവ് ശ്രീമതി അന്നം ഡേവിഡ് (92 ) നിര്യാതയായി .
പരേതനായ അഷ്ടമിച്ചിറ ,കോൾക്കുന്ന് ഡേവിഡ് വലിയവീട്ടിലിന്റെ ഭാര്യയും സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവുമായ ശ്രീമതി അന്നം ഡേവിഡ് (92 ) ഇന്ന് രാവിലെ നിര്യാതയായി . . സംസ്കാരച്ചടങ്ങുകൾ പിന്നീട് പുത്തൻചിറ സെന്റ് ജോസഫ് പള്ളി കുടുംബകല്ലറയിൽ നടത്തുന്നതാണ്. പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യക്ക് ഈഡനില്‍ ഇന്നിംങ്‌സ് ജയം
ആദ്യ പകല്‍ രാത്രി ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംങ്‌സ് ജയം. ഇന്നിംങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുന്ന ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. ആദ്യ ഇന്നിംങ്‌സില്‍ ഇഷാന്തും രണ്ടാം ഇന്നിംങ്‌സില്‍ ഉമേഷ് യാദവും അഞ്ച് വിക്കറ്റുകള്‍ വീതം നേടി. സെഞ്ചുറി നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. സ്‌കോര്‍ ബംഗ്ലാദേശ് 106, 195 ഇന്ത്യ […]
മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന ഹരജിയില്‍ ഇന്ന് വിധി
ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും. ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഭരണഘടന വിരുദ്ധമായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയുക. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ ഉത്തരവും […]











