India Kerala

തൃപ്തി ദേശായിയും സംഘവും കൊച്ചി കമ്മീഷണര്‍ ഓഫീസില്‍

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകര്‍ക്കൊപ്പം ബിന്ദു അമ്മിണിയും ഉണ്ട്. തൃപ്തി ദേശായിയും സംഘവും ഇപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് ബിന്ദു അമ്മിണിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി മീഡിയവണിനോട് പറഞ്ഞു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു, ഇപ്പോഴുള്ളത് എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെന്നും തൃപ്തി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് […]

India Kerala

വി. മുരളീധരനും കെ. സുരേന്ദ്രനുമെതിരെ പരാതി

കേന്ദ്ര മന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനുമെതിരെ പൊലീസിൽ പരാതി. വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. മാധ്യമ പ്രവർത്തകർക്കും, പൊതുപ്രവർത്തകർക്കുമെതിരെ കേസ് എടുത്തതിൽ പ്രതിഷേധം തുടരുകയാണ്. വാളയാറിലെ സഹോദരിമാരുടെ രക്ഷിതാക്കളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ ആവശ്യപെടുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനും, പാലക്കാട് […]

India National

കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ട്വിറ്റര്‍ അക്കൗണ്ടിലെ പദവി മാറ്റം മുന്‍നിര്‍ത്തി താന്‍ കോണ്ഗ്ര സ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററില്‍ കോണ്ഗ്രാസ് നേതാവെന്ന പദവി താന്‍ ഒഴിവാക്കിയിട്ട് ഒരുമാസമായെങ്കിലും ആളുകള്‍ ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന നിര്‍ദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താന്‍ കോണ്ഗ്ര സ് വിടുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സിന്ധ്യ ട്വിറ്ററില്‍ കോണ്ഗ്ര സ് നേതാവ് എന്ന പദവി ഒഴിവാക്കിയാണ് ജനസേവകന്‍, ക്രിക്കറ്റ് ആരാധകന്‍ […]

India National

ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കരിംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജെയ് പ്രകാശ് മജുംദാറിനെ ഒരു സംഘം ആളുകള്‍ കുറ്റിക്കാട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് സാഹചര്യം മോശമാക്കാന്‍ ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.

India Kerala

സര്‍വജന സ്‌കൂളില്‍ ഇനി പുതിയ കെട്ടിടം

ക്ലാസ് മുറിയില്‍ നിന്നും പാമ്ബു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാന്‍ തീരുമാനം. ഷഹല ഷെറിന് പാമ്ബുകടിയേറ്റ സര്‍വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച്‌ നീക്കും. ക്‌സാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും. ഷഹല ഷെറിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളോട് […]

India Kerala

പ്ലാസ്റ്റിക് നിരോധനം: ബദല്‍ തേടി മില്‍മ

മില്‍മ പ്ലാസ്റ്റിക് കവറുകള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുന്നതായി മില്‍മ ചെയര്‍മാന്‍ പി.എ ബാലന്‍ മാസ്റ്റര്‍. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരും. പുറത്ത് നിന്ന് വരുന്ന പാല്‍ പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മില്‍മ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. പ്രതിദിനം 25 ലക്ഷത്തിലധികം വരുന്ന പ്ലാസ്റ്റിക് കവറുകളിലാണ് മില്‍മ പാലും പാല്‍ ഉത്പന്നങ്ങളും വിതരണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് നിരോധനം എങ്ങനെ നടപ്പാക്കാമെന്ന ആലോചനയിലാണ് മില്‍മ. പൂര്‍ണ നിരോധനത്തിന് […]

Sports

ഡേവിസ് കപ്പ് സ്പെയിനിലേക്ക്

ഡേവിസ് കപ്പ് ടെന്നീസ് കിരീടം സ്പെയ്നിന്. ഫൈനലില്‍ കാനഡയെ 2 – 0ന് തോല്‍പ്പിച്ചു. ആദ്യ രണ്ട് സിംഗിള്‍സുകളിലും വിജയിച്ചതോടെയാണ് ചരിത്രത്തിലെ ആറാം ഡേവിസ് കപ്പ് കിരീടം സ്പെയ്ന്‍ സ്വന്തമാക്കിയത്. ആദ്യ സിംഗിള്‍സില്‍ ബാറ്റിസ്റ്റ ആഗട്ട്, ഫെലിക്സ് ആഗറിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചു. രണ്ടാം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നാദാല്‍, ഡെനിസ് ഷപൊവലൊവിനേയും പരാജയപ്പെടുത്തി. ഡേവിസ് കപ്പില്‍ നദാലിന്റെ തുടര്‍ച്ചയായ മുപ്പത്തിയൊന്നാം വിജയമാണ് ഇത്. 2011ന് ശേഷം ഇത് ആദ്യമായാണ് സ്പെയ്‍ന്‍ ഡേവിസ് […]

Cricket Sports

കുതിച്ചു പാഞ്ഞ് വിരാട് കോഹ്‌ലി; തകര്‍ത്തെറിഞ്ഞത് ഒരുപിടി റെക്കോര്‍ഡുകള്‍

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറി നേടിയ കോഹ്‌ലിക്കു മുന്നില്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ന്നു വീണത്. 59 റണ്‍സില്‍ നിന്ന് രണ്ടാം ദിനം കളി പുനരാരംഭിച്ച കോഹ്‌ലി ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകനായി മാറി. 20 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന […]

Entertainment

ജയലളിതയാകാന്‍ താന്‍ തന്നെയാണ് അനുയോജ്യയെന്ന് നിത്യ മേനോന്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായി ഒരുങ്ങുന്ന ‘തലൈവി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതായി വേഷമിടുന്നത്. താരത്തിന്റെ മേക്ക് ഓവര്‍ ട്രോളുകള്‍ക്കിടയാക്കിയിരുന്നു. തലൈവിയെ കൂടാതെ സംവിധായിക പ്രിയദര്‍ശിനി പ്രഖ്യാപിച്ച ‘ദ അയേണ്‍ ലേഡി’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടി നിത്യ മേനോന്‍ ആണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ ജയലളിതയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യം താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോന്‍. താനും ജയലളിതയുമായി […]

Entertainment

മൂത്തോന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രം വിജയകരമായി മുന്നേറുക്കയാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. നവംബര്‍ എട്ടിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.