ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും പൊലീസ് തിരിച്ചയക്കും. തൃപ്തി ദേശായിക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ മടങ്ങൂവെന്ന് തൃപ്തി ദേശായി മീഡിയാവണിനോട് പറഞ്ഞു. തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുന്നത് വരെ സര്‍ക്കാര്‍ സംരക്ഷണയില്‍ യുവതികള്‍ക്ക് ദര്‍ശനം അനുവദിക്കാനാവില്ല, ശബരിമലയിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എ.കെ ബാലന്‍ […]
Author: Tomy Thondamkuzhy
വംശീയ അധിക്ഷേപം; ആര്‍ച്ചറോട് മാപ്പു ചോദിച്ച് കെയ്ന്‍ വില്യംസണ്‍
വംശീയ അധിക്ഷേപത്തിനിരയായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ജോഫ്ര ആര്‍ച്ചറോട് മാപ്പു ചോദിച്ച് ന്യൂസിലന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇംഗ്ലണ്ട് ന്യൂസിലന്റ് മത്സരത്തിനിടെ കാണികളില്‍ ഒരാളില്‍ നിന്നും വംശീയ അധിക്ഷേപമുണ്ടായെന്ന് ജോഫ്ര ആര്‍ച്ചര്‍ തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി കാണികളിലൊരാള്‍ പ്രതികരിച്ചതില്‍ മാപ്പു ചോദിച്ച് വൈകാതെ കെയ്ന്‍ വില്യംസണ്‍ രംഗത്തുവരികയായിരുന്നു. തിങ്കളാഴ്ച്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റ് ജയിച്ചിരുന്നു. ഇന്നിംങ്‌സിനും 65 റണ്‍സിനുമായിരുന്നു കിവീസിന്റെ ജയം. ന്യൂസിലന്റ് ജയത്തിന്റെ നിറം കെടുത്തുന്ന വാര്‍ത്തയാണ് പിന്നീട് […]
കേരളത്തിൽ നിന്ന് ഐ.എസിൽ ചേരാനായി രാജ്യം വിട്ടവരെന്നു സംശയിക്കുന്നവർ കീഴടങ്ങിയതായി റിപ്പോർട്ട്
കേരളത്തിൽ നിന്ന് ഐ.എസില്‍ ചേരാനായി രാജ്യം വിട്ടവരെന്നു സംശയിക്കുന്നവർ അഫ്ഗാന്‍ സേനക്ക് കീഴടങ്ങിയതായി റിപ്പോർട്ട് . കാസർകോട്, എറണാകുളം ജില്ലയിൽ നിന്നുള്ള പത്ത് പേരുള്‍പ്പെടെ 900 പേരാണ് കീഴടങ്ങിയത്. അഫ്ഗാന്‍ സുരക്ഷാ സേന ഐ.എസിന്റെ ശക്തി കേന്ദ്രമായ നാങ്കർഹാറിൽ നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ സ്വദേശികളുള്‍പ്പെടെ 900 പേര്‍ കീഴടങ്ങിയതായാണ് റിപ്പോർട്ട്. ഇതിൽ കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയവരെന്നു സംശയിക്കുന്ന 10 പേർ കീഴടങ്ങിയതായും റിപ്പോർട്ടില്‍ പറയുന്നു . കാസർകോട് എറണാകുളം ജില്ലയിൽ നിന്നുള്ള യുവതികളുൾപ്പടെയുള്ളവർ ഈ സംഘത്തിലുള്ളതുമായാണ് […]
എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു : വെള്ളാപ്പള്ളി നടേശന്‍
കൊല്ലം : എസ്.എന്‍.ഡി.പി.യോഗത്തെ തകര്‍ക്കാന്‍ ഒരുവിഭാഗം ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു . എസ്.എന്‍.ഡി.പി.യോഗം കാര്യാലയത്തില്‍ യൂണിയന്‍ മേഖലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചയ്ക്കുള്ളില്‍ യോഗം റിസീവര്‍ ഭരണത്തിലെത്തുമെന്നാണ് ഇപ്പോള്‍ നടത്തുന്ന പ്രചാരണം. സാമൂഹികമാധ്യമങ്ങളെ ആയുധമാക്കിയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ടും തെറ്റിദ്ധാരണകള്‍ പരത്തുന്നു. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് യോഗവും ട്രസ്റ്റും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും കേസുകള്‍ കൊടുത്ത് കുടുക്കിക്കൊണ്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു .
കനത്തമഴയും ചുഴലിക്കാറ്റും തടയാന്‍ കേരളത്തില്‍ 2 റഡാറുകള്‍ കൂടി
കൊച്ചി: കനത്തമഴയില്‍ ദുരിതം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണത്തിനായി രണ്ട് റഡാറുകള്‍ കൂടി സ്ഥാപിക്കുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.എന്. രാജീവന്‍. ഇതിനായി കേരള സര്‍ക്കാരുമായി സഹകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന കേരള സയന്‍സ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഐ.എസ്.ആര്‍.ഒ നിര്‍മിച്ച ഒരു എക്‌സ് ബാന്‍ഡ് റഡാറും ഒരു സി ബാന്‍ഡ് റഡാറുമാണ് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം മുന്‍കൂട്ടിയറിയാനും സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനുമായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥാപിക്കാനൊരുങ്ങുന്നത്. […]
ഇതാണ് പ്രതി പൂവന്‍കോഴിയിലെ വില്ലന്‍; ഫസ്റ്റ് ലുക്ക് പുറത്ത്
മഞ്ജു വാര്യര്‍ നായികയാകുന്ന പ്രതി പൂവന്‍കോഴിയിലെ വില്ലന്‍റെ ലുക്ക് പുറത്ത്. ചിത്രത്തിന്‍റെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് വില്ലനായും എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മഞ്ജു നോക്കുന്ന കണ്ണാടിയുടെ കഷ്ണത്തിൽ വില്ലനെ കാണാം. നേരത്തെ പുറത്തുവിട്ട മഞ്ജുവിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി ആറിന്‍റെ പ്രതി പൂവന്‍കോഴിയെന്ന നോവല്‍ അല്ല ഈ സിനിമയെന്ന് സംവിധായകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. പേര് മാത്രമേ കടംകൊണ്ടിട്ടുള്ളൂവെന്നും പ്രമേയം വേറെയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കി. […]
സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹര്‍ഭജന്‍
മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞ സംഭവത്തിൽ വിവാദം തുടരുന്നു. സഞ്ജുവിനെ ടീമിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിങ്ങും രംഗത്തെത്തി. ‘സഞ്ജുവിന്റെ ഹൃദയം പരീക്ഷിക്കുകയാണ് സിലക്ടർമാർ’ എന്ന ശശി തരൂർ എം.പിയുടെ വിമർശനം ആവർത്തിച്ച ഹർഭജൻ, നിലവിലെ സിലക്ഷൻ കമ്മിറ്റിയെ മാറ്റി കരുത്തരായ ആളുകളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ടീമിലുൾപ്പെടുത്തിയ സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. […]
എല്ലാ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി
മദ്രാസ് ഐ.ഐ.ടിയിൽ അടുത്തിടെയുണ്ടായ ആത്മഹത്യകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോക് താന്ത്രിക് യുവജനതാദളാണ് പരാതി നൽകിയത്. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണം വിവാദമായ സാഹചര്യത്തിലാണ് ഹർജി. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടും. ഇവയെല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി. ഹർജി ബുധനാഴ്ച പരിഗണിയ്ക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. പരീക്ഷ കാരണം […]
ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍
കശ്മീരിന് പ്രത്യേകാധികാരം നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനു ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ഭരണഘടനാ ദിനാചരണം ഇന്ന്. അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയാണ്. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനു ശേഷം ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഉണ്ടായത്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അവിടത്തെ ജനപ്രതിനിധികളെയടക്കം ജയിലില്‍ അടക്കാനും പാര്‍ലമെന്റില്‍ തെറ്റായ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് […]
മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇന്നൊരു തീരുമാനമാകും
മഹാരാഷ്ട്ര സർക്കാര്‍ രൂപീകരണ കേസില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. ഗവർണറുടെ നടപടി ചോദ്യം ചെയ്തും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചുമായിരുന്നു ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഹരജി. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുവദിച്ച സമയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചാല്‍ ത്രികക്ഷി സഖ്യത്തിന് തിരിച്ചടിയായേക്കും. 54 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജിത് പവാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചതെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി തുഷാര്‍ മെഹ്ത ഇന്നലെ […]












