India Kerala

നിലക്കലിലും പമ്പയിലും കര്‍ശന സുരക്ഷ

തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയതോടെ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. യുവതികള്‍ എത്തുന്നത് തടയാന്‍ പ്രതിഷേധക്കാരും പലയിടങ്ങളിലായി തമ്പടിച്ചു. മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ചെറു വാഹനങ്ങള്‍ കടത്തി വിടണമെന്ന് കോടതി പറഞ്ഞുവെങ്കിലും യുവതികള്‍ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നാലെ പമ്പയിലും നിലയ്ക്കലും എരുമേലിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വനിത പൊലീസുകാര്‍ വാഹനങ്ങളില്‍ കയറി പരിശോധന നടത്തിയതിന് […]

India National

എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍

സുപ്രിംകോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പദം രാജിവെച്ച ദേവേന്ദ്ര ഫഡ്നാവിസ് ഇതുവരെ നടത്തിയ നാടകങ്ങള്‍ക്ക് വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു ഫഡ്നാവിസിന്റെ വിശദീകരണം. ”അജിത് പവാർ രാജി സമർപ്പിച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങളുടെ പക്കലില്ല. ഈ പത്രസമ്മേളനത്തിന് ശേഷം ഞാൻ ഗവർണർക്ക് രാജി സമർപ്പിക്കും,” മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അജിത് പവാറിനെ ഫഡ്നാവിസ് കുറ്റപ്പെടുത്തുകയും ചെയ്തു. […]

India National

കുതിരക്കച്ചവടം പാളി; ഫഡ്നാവിസും രാജിവെച്ചു

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഫഡ്നാവിസ് സര്‍ക്കാര്‍ രാജിവെച്ചത്. അധികാരത്തിലെത്തി നാലു ദിവസത്തിന് ശേഷമാണ് നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. ഗവര്‍ണറെ കണ്ട് ഫഡ്നാവിസ് രാജിക്കത്ത് നല്‍കും. ശിവസേന ജനവിധിയെ വഞ്ചിച്ചെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട […]

India National

അജിത് പവാര്‍ ഉപമുഖ്യമന്ത്രിപദം രാജി വെച്ചു

നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന സൂചനയുണ്ട്. വെെകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്. അജിത് പവാര്‍ ഫഡ്നാവിസിന് രാജിക്കത്ത് കെെമാറുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട ബി.ജെ.പിയെ തള്ളിയ കോടതി, കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി […]

Entertainment

മഞ്ജുവും മമ്മൂട്ടിയും വെള്ളിത്തിരയില്‍ ആദ്യമായി ഒന്നിക്കുന്നു

മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ ആഗ്രഹത്തിന് വിരാമമാകുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം അധികം വൈകാതെ വെള്ളിത്തിരയിലെത്തും. നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലറിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ നായിക വേഷത്തിലല്ല മഞ്ജു സ്ക്രീനിലെത്തുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഡിസംബര്‍ അവസാനം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. എറണാകുളമായിരിക്കും ആദ്യ ലൊക്കേഷന്‍. കുട്ടിക്കാനമാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍.

Sports

ഉത്തേജക അട്ടിമറി, റഷ്യയെ ഒളിംപിക്‌സില്‍ വിലക്കാന്‍ നീക്കം

ഒളിംപിക്‌സ് അടക്കമുള്ള എല്ലാ കായിക ഇനങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് റഷ്യയെ വിലക്കണമെന്ന് വാഡയില്‍ നിര്‍ദേശം. അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ സമിതി(WADA) അന്വേഷക സംഘത്തിന് തെറ്റായ ഉത്തേജക മരുന്ന് ഫലങ്ങള്‍ റഷ്യ നല്‍കിയിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റഷ്യക്കെതിരെ കടുത്ത നടപടിയിലേക്ക് വാഡ നീങ്ങുന്നത്. വാഡയുടെ പരാതി പരിഹാര സമിതിയാണ് റഷ്യക്കെതിരെ നാല് വര്‍ഷത്തേക്ക് വിലക്കിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് പാരീസില്‍ ചേരുന്ന വാഡയുടെ ഉന്നത സമിതി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ഉന്നതസമിതി ശുപാര്‍ശ […]

Kerala

നിലക്കലിലും പമ്പയിലും കര്‍ശന സുരക്ഷ

തൃപ്തി ദേശായിയും സംഘവും കേരളത്തില്‍ എത്തിയതോടെ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ കര്‍ശനമാക്കി. യുവതികള്‍ എത്തുന്നത് തടയാന്‍ പ്രതിഷേധക്കാരും പലയിടങ്ങളിലായി തമ്പടിച്ചു. മണ്ഡലകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. ചെറു വാഹനങ്ങള്‍ കടത്തി വിടണമെന്ന് കോടതി പറഞ്ഞുവെങ്കിലും യുവതികള്‍ക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെ തൃപ്തി ദേശായിയും സംഘവും എത്തിയതിന് പിന്നാലെ പമ്പയിലും നിലയ്ക്കലും എരുമേലിയിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വനിത പൊലീസുകാര്‍ വാഹനങ്ങളില്‍ കയറി പരിശോധന നടത്തിയതിന് […]

National

ബി.ജെ.പിക്ക് തിരിച്ചടി; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്ത്വത്തില്‍ വിധി പറഞ്ഞ് സുപ്രീംകോടതി. സംസ്ഥാനത്ത് നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്താനും കോടതി ആവശ്യപ്പെട്ടു. അട്ടിമറി നീക്കത്തിലൂടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനും ബി.ജെ.പിക്കും തിരിച്ചടിയായിരിക്കുകയാണ് വിധി. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ട് ആഴ്ച്ചയുടെ സാവകാശമാണ് ബി.ജെ.പി കോടതിയില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ വിധിയുണ്ടായിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന് വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് വോട്ടെടുപ്പ്. അഞ്ച് […]

National

‘ഗെയിം ഓവര്‍’

മഹാരാഷ്ട്രയില്‍ നിര്‍ണായക സുപ്രീംകോടതി വിധി വന്നതിന് പുറമെ വിധിയെ സ്വാഗതം ചെയ്ത് ത്രികക്ഷി മുന്നണി. ഭരിക്കാന്‍ ആവശ്യമായ പിന്തുണ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസിനുണ്ടെന്ന കാര്യം നാളെ തന്നെ ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 288 അംഗ നിയമസഭയിലെ എല്ലാ എം.എല്‍.എമാരും നാളെ അഞ്ച് മണിക്ക് മുമ്പായി സത്യപ്രതിജ്ഞ ചെയ്യാനും സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു. വിധിക്ക് തൊട്ടുടനെ പല പ്രമുഖ നേതാക്കളും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സത്യമേവ ജയതേ, ഗെയിം ഓവര്‍ […]

Entertainment

‘ചിരിച്ചു ചിരിച്ചു തിയേറ്ററിൽ ഞങ്ങൾ കുടു കുടെ ചിരിച്ചു’ കാളിദാസിന്‍റെ ഹാപ്പി സര്‍ദാര്‍ കണ്ട ജയറാം

സമൂഹമാധ്യമങ്ങള്‍ സജീവമായതോടെ പ്രേക്ഷകരും സിനിമയും തമ്മിലുള്ള അകലം ഗണ്ണ്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. സിനിമ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതും പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. തങ്ങളുടെ ഇഷ്ട താരത്തിന്‍റെ പോസ്റ്റുകള്‍ക്ക് പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കാറ്. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം ജയറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. മകന്‍ കാളിദാസ് ജയറാം നാകയനായ പുതിയ ചിത്രം ‘ഹാപ്പി സര്‍ദാര്‍’ കണ്ട അനുഭവം പങ്കുവെക്കുകയാണ് ജയറാമിപ്പോള്‍. സിനിമ തന്നെ ഏറെ ചിരിപ്പിച്ചുവെന്നും മകള്‍ മാളവികക്ക് ചിരിയടക്കാനായില്ലെന്നും […]