മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചാരണം നടത്തി എന്ന പരാതിയില്‍ പൊലീസ് കേസ് രജിസറ്റര്‍ ചെയ്തു. സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള അടക്കം എട്ട് പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വിതുര പൊലീസാണ് കേസെടുത്തത്. സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്നാരോപിച്ചാണ് കേസ്. സിനിമയെ തകര്‍ക്കാന്‍ ഗൂഡാലോചന അടക്കം നടന്നെന്ന പരാതിയില്‍ ആണ് കേസ്. ഗൂഡാലോചന കുറ്റം ചുമത്തി സജീവ് പിള്ളയടക്കമുള്ള […]
Author: Tomy Thondamkuzhy
‘വിവാഹം കഴിയുന്നതുവരെ എല്ലാ ആണുങ്ങളും സിംഹങ്ങളാണ്’ ധോണി
കളിക്കളത്തിലെ ഏത് സമ്മര്‍ദവും കൂളായി കൈകാര്യം ചെയ്യുന്ന കളിക്കാരനെന്നാണ് ധോണിയെ പലപ്പോഴും വിശേഷിപ്പിക്കാറ്. കളിക്കളത്തിന് പുറത്തുള്ള പരിപാടികളില്‍ കുസൃതിയും ചിരിയും നിറഞ്ഞ ധോണിയെയാണ് പലപ്പോഴും കാണാറ്. അത്തരമൊരു ധോണിയെയാണ് ചെന്നൈയില്‍ നടന്ന ഭാരത് മാട്രിമണി എന്ന വൈവാഹിക വെബ് സൈറ്റിന്റെ പരിപാടിക്കിടയിലും കണ്ടത്. മാധ്യമങ്ങള്‍ക്ക് പൊതുവേ അഭിമുഖം നല്‍കുന്ന പതിവ് ധോണിക്കില്ല. മത്സരങ്ങള്‍ക്ക് മുമ്പും ശേഷവുമുള്ള ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങളിലും ഉപഹാരങ്ങള്‍ നല്‍കുന്ന ചടങ്ങുകളിലും മാത്രമാണ് ധോണി പ്രത്യക്ഷപ്പെടാറ്. ഭാരത് മാട്രിമണിയുടെ മോഡലായ ധോണിക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തവുമുണ്ട്. […]
മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി; ഉദ്ധവിന്റെ സത്യപ്രതിജ്ഞ നാളെ
മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത. ഹോട്ടലുകളില്‍ നിന്ന് ബസുകളിലാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് […]
മതേതര സഖ്യത്തില്‍ ശിവസേന
കോണ്‍ഗ്രസും എന്‍.സി.പിയും രൂപീകരിച്ച മതേതര സഖ്യത്തിലേക്ക് ഹിന്ദുത്വ പാളയത്തില്‍ നിന്നും ശിവസേന കൂട്ടു ചേരുമ്പോള്‍ മഹാരാഷ്ട്രയിലും ദേശീയ തലത്തിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഏറെയാണ്. മതേതരത്വവും ഹിന്ദുത്വവും വ്യത്യസ്ത ചേരികളായി നിലകൊണ്ടിരുന്ന രാഷ്ട്രീയ ചിത്രം മാറി ബി.ജെ.പിയും ബി.ജെ.പിയെ എതിര്‍ക്കുന്നവരുമെന്ന പുതിയ സമവാക്യമാണ് രൂപം കൊള്ളുന്നത്. 1995 നു ശേഷം ഉതാദ്യമായാണ് ശിവസേന ഒരു സംസ്ഥാനത്ത് സര്‍ക്കാറിനെ നയിക്കുന്നത്. വ്യത്യസ്ത ആശയധാരകളിലുളള എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൊണ്ടുപോകുക എന്ന സാഹസമാണ് ഉദ്ധവ് താക്കറെയുടെ മുമ്പിലുള്ളത്. സഖ്യത്തിനകത്തെ അസ്വസ്ഥതകളെ മുതലെടുക്കാനും […]
സ്ത്രീധന നിരോധന ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു
സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിനു മുകളിൽ കയറി ഇരിക്കുകയാണെന്ന് നടൻ ടോവിനോ തോമസ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് അഹല്യ ക്യാമ്പസിൽ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്. സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങിൽ നടൻ ടോവിനോ തോമസ് പറഞ്ഞു. നെന്മാറ എം.എൽ.എ കെ.ബാബു […]
ശബരിമല; കർശന നിലപാടില്‍ സര്‍ക്കാര്‍
ശബരിമലയിൽ ഇത്തവണ യുവതിപ്രവേശനം അനുവദിക്കില്ലെന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് തൃപ്തി ദേശായിക്ക് സംരക്ഷണമൊരുക്കില്ലെന്ന തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കോടതി വിധിയിലെ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോഴും വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. യുവതികൾ പ്രവേശിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ നിലപാട്. സുപ്രിംകോടതി വിധിയിലെ അവ്യക്തതയും, യുവതീ പ്രവേശനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ പിടിവള്ളി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കൂടിയായപ്പോൾ യുവതിപ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി എം എത്തുകയും ചെയ്തു. യുവതികൾ […]
കലോത്സവത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങി
കലോത്സവത്തെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് നഗരം ഒരുങ്ങി. പ്രധാന വേദിയുടേത് ഉള്‍പ്പെടെ എല്ലാം പൂര്‍ത്തിയായി. കലാപൂരം ആരംഭിക്കാന്‍ ഇനിയുള്ളത് മണിക്കൂറുകള്‍ മാത്രമാണ്. കലാപ്രതിഭകളെ വരവേല്‍ക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലേക്ക് പതിറ്റാണ്ടുകള്‍ക്കിപ്പുറം വിരുന്നെത്തുന്ന കലാമേളയെ വലിയ ആവേശത്തോടെയാണ് കാസര്‍കോടന്‍ ജനത സ്വീകരിക്കുന്നത്. പ്രധാന വേദിയുള്‍പ്പടെയുള്ള എല്ലാ വേദികളുടെയും നിര്‍മാണം പൂര്‍ത്തിയായി. അവസാനവട്ട മിനുക്ക് പണികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. വേദികളുടെ ഔദ്യോഗിക കൈമാറ്റം ഇന്ന് വൈകിട്ട് നടക്കും. ആകെ 28 വേദികളിലായി 239 ഇനങ്ങളാണ് അരങ്ങിലെത്തുക. പന്ത്രണ്ടായിരത്തോളം കലാ […]
കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു
സംസ്ഥാന കമ്മറ്റി ഉൾപ്പെടെ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായാണ് ദേശീയ നേതൃത്വം കമ്മറ്റികൾ പിരിച്ചുവിട്ടത്. എന്നാൽ സംഘടനാ തെരഞ്ഞെടുപ്പുമായി സംസ്ഥാനത്തെ നേതാക്കൾ സഹകരിക്കാത്തതിനാൽ ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുമില്ല. ഫലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തന രഹിതമായ അവസ്ഥയിൽ ആയി മാറി. യൂത്ത് കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് എതിരഭിപ്രായം ആണ് സംസ്ഥാനത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ഉള്ളത്. സംഘടന തെരഞ്ഞെടുപ്പിലൂടെ നേതാക്കളെ കണ്ടെത്തുന്നത് വിഭാഗിയത വർദ്ധിക്കാൻ കാരണമാകുമെന്നും […]
ബി & ടി മ്യൂസിക്കിന്റെ “ദിവ്യതാരകം ” ഡിസംബർ ഒന്നിന് സോഷ്യൽ മീഡിയയിലൂടെ ജനഹൃദയങ്ങളിലേക്ക്
ഡിസംബറിലെ കുളിർമയിൽ ലോകം ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങുമ്പോൾ, സ്വിറ്റസർലണ്ടിലെ പ്രവാസി മലയാളികളുടെ ഒരു കലാ സംരംഭം പ്രേക്ഷകരുടെ ആസ്വാദനത്തിനായി ഒരുങ്ങിയിരിക്കുന്നു .ഈ ഭക്തിഗാന വീഡിയോ ആൽബം ഡിസംബർ ഒന്നാം തീയതി സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്യുന്നു.ബി & ടി മ്യൂസിക്കിന്റെ ബാനറിൽ ആണ് “ദിവ്യതാരകം ”എന്ന വീഡിയോ ആൽബം ജനഹൃദയങ്ങളിലേക്കെത്തുന്നത് ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ഒരുക്കിയ ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം സ്വിറ്റസർലണ്ടിലെ കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള […]
പൊലീസ് സുരക്ഷയില്‍ ഒരു യുവതിയും മല ചവിട്ടില്ലെന്ന് സര്‍ക്കാര്‍
പൊലീസ് സംരക്ഷണയിൽ ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും, മലയ്ക്ക് പോകേണ്ടവർ വ്യക്തമായ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് സർക്കാർ നിലപാട്. സമാധാനപരമായി മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ എ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. സുപ്രിംകോടതി വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് നിലവിൽ ഒരു സ്ത്രീയ്ക്കും സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. വിധിയിൽ കോടതിക്ക് പോലും അവ്യക്തതയുണ്ട്. വ്യക്തത ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കില്ലെന്ന് നിയമമന്ത്രി […]












