പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്ഥാടകന് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗര്‍ സ്വദേശിയായ കാമേശ്വരറാവു (40) വാണ് നീലിമലയില്‍ കുഴഞ്ഞുവീണു മരിച്ചത്.
Author: Tomy Thondamkuzhy
അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ?
ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് താരജോഡികളായിരുന്നു ഷാരുഖ് ഖാനും കാജോളും. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി ഒത്തിരി അധികം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ കാജോണ്‍ ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തരത്തില്‍ പങ്കെടുത്തിരുന്നു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം പറയുമെന്ന് നടി പറഞ്ഞിരുന്നു. ഒരുപാട് കാലങ്ങളായിഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു അതിലൊരാള്‍ ചോദിച്ചത്. അജയ് ദേവ്ഗണിനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കില്‍ ഷാരുഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നോ എന്നായിരുന്നു ചോദ്യം. അതിന് ഷാരുഖ് ഖാന്‍ പ്രോപ്പോസ് ചെയ്താല്‍ അല്ലേ എന്ന രസകരമായ ഉത്തരമായിരുന്നു നടി പറഞ്ഞത്. […]
മുളക് സ്പ്രേ ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി,
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എറണാകുളത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധക്കാരിലൊരാള്‍ മുളക് സ്പ്രേ പ്രയോഗിച്ചത്. സംഭവത്തില്‍ പത്ര-മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കംമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് ബിന്ദുവിന് നേരെ ആക്രമണമുണ്ടായത്. ബിന്ദുവിനെ പിങ്ക് പോലീസ് എത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മുളക് […]
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം രാജ്യസഭയില്‍. തൊഴിലില്ലായ്മ രൂക്ഷമായെന്നും GDP തകർന്നെന്നും കോണ്‍ഗ്രസ് വിമര്‍ശമുന്നയിച്ചു. രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അല്‍പ്പസമയത്തിനകം മറുപടി പറയും.
ഷെഹ്‍ല ഷെറിന്‍ മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍
സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‍ല മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍. ബോധപൂർവം കുറ്റം ചെയ്തിട്ടില്ലെന്ന മുന്‍കൂര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പൊലീസ് കേസെടുത്തതെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.
നിലയ്ക്കലിലെ പരിശോധന ശക്തമാക്കി
തൃപ്തി ദേശായി വീണ്ടും ശബരിമല കയറാന്‍ കേരളത്തിലേക്ക് വന്നതോടെയാണ് നിലയ്ക്കലില്‍ പരിശോധന വീണ്ടും ശക്തമാക്കിയത്. ഈ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന നിലപാട് എടുത്തതോടെ യുവതികളെ തടയാനുള്ള ദൌത്യം ഇത്തവണ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം യുവതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്. യുവതികള്‍ ഉണ്ടെങ്കില്‍ അവരെ പിന്തിരിപ്പിച്ച് വടുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്. ഇതിനായി വനിത പൊലീസുമുണ്ട്. അറിയാതെ എത്തുന്ന സ്ത്രീകളും […]
ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം സോഫിയ ബിന്ദിന്
2019ലെ ഡോ: ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിന്. ഉരുക്കിനിടയിൽ ഞെരിഞ്ഞമർന്നവർ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സഞ്ജു ടീമില്‍ തിരിച്ചെത്തി; സ്വന്തം നാട്ടില്‍ കളിക്കാനാകുമോ..??
മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. പരുക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയ്ക്കുള്ള ടീമില്‍ സഞ്ജുവുമുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരം പോലും മലയാളി താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ വിന്‍ഡീസിനെതിരായ പരമ്ബരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കുകയും ചെയ്തു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കി. സമൂഹമാധ്യമങ്ങളിലടക്കം പ്രത്യേകിച്ച മലയാളികള്‍ സഞ്ജുവിന് പിന്തുണയുമായെത്തി. പിന്നാലെ […]
ഷെയിന്‍ നിഗം വീണ്ടും കുരുക്കില്‍
വെയിലിന് ശേഷം ഷെയിന് നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയുടെ നിര്‍മാതാവാണ് പരാതിയുമായി പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്‍. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിന്‍ നിഗം കൂട്ടി ചോദിച്ചതായും നിര്‍മാതാവ് പരാതിയില്‍ പറയുന്നു. ഉല്ലാസം സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാടിനോട് കരാര്‍ തുകയിലും കൂടുതല്‍ ചോദിക്കുന്ന ശബ്ദരേഖയും അതെ സമയം പുറത്തു വന്നിട്ടുണ്ട്. സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാര്‍ വാല്യു പണ്ടുള്ളതിനേക്കാള്‍ […]












