India Kerala

അങ്കമാലിയില്‍ വാഹനാപകടത്തില്‍ നാല് മരണം

അങ്കമാലിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇവര്‍ അങ്കമാലി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് . രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവര്‍ അങ്കമാലി സ്വദേശിയായ ജോസഫ് മങ്ങാട്ടുപറമ്പലിനെ മാത്രമാണ് തിരിച്ചറിയാനായത്.

India Kerala

ലീഗിന്റെ ലോംഗ് മാര്‍ച്ച്

കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോംഗ് മാർച്ചിന് തുടക്കമായി. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. 28ന് മലപ്പുറം കലക്ട്രേറ്റ് പടിക്കലെത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക, നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച്. […]

India Kerala

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,മലപ്പുറം ജില്ലകളില്‍ ഇന്ന് മഴ ലഭിച്ചേക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

National Pravasi Switzerland

മേമനെകൊല്ലി-9 ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ ഒൻപതാം ഭാഗം

സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ  കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു്  ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന്  സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും. വൈകുന്നേരങ്ങളിൽ മിക്കവാറും  ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും  ജെയിംസ് ബ്രൈറ്റും  മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു്  പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ  മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു.ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ  മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ  കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ്  വരെ […]

India National

അട്ടിമറി നടന്നത് എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്ത്;

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന അജിത് പവാറിനെതിരെ ഗുരുതര ആരോപണവുമായി എന്‍.സി.പി നേതാവ് നവാബ് മാലിക്. എന്‍.സി.പി എം.എല്‍.എമാരുടെ ഒപ്പുകള്‍ ദുരുപയോഗം ചെയ്താണ് അജിത് പവാര്‍ ഗവര്‍ണര്‍ക്ക് രേഖകള്‍ കൈമാറിയതെന്ന് മാലിക് പറഞ്ഞു. എം.എല്‍.എമാരുടെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്ന ഒപ്പ് ദുരുപയോഗം ചെയ്യുകയാണ് അജിത് പവാര്‍ ചെയ്തത്. ഒപ്പുകളടങ്ങിയ കടലാസ് കെെവശം വെച്ചിരുന്നത് അജിത് പവാറാണ്. സത്യപ്രതിജ്ഞക്കായി എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ഗവര്‍ണറെ ബോധിപ്പിക്കാന്‍ ഈ ഒപ്പ് ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. 105 […]

India Kerala

കൊലപാതകങ്ങള്‍ക്ക് മുമ്പ് ജോളി വിഷം പരീക്ഷിച്ചത് വളര്‍ത്തുനായയില്‍

കൂടത്തായി കൊലപാതക പരമ്പരകള്‍ക്ക് മുമ്പ് വീട്ടിലെ വളര്‍ത്തുനായയെ വിഷം കഴിപ്പിച്ച് പരീക്ഷിച്ചായിരുന്നു കൊലപാതങ്ങള്‍ നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകകേസില്‍ ജോളിയെ കട്ടപ്പനയിലെ കുടുംബവീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ രാവിലെ ഏഴ് മണിക്കാണ് കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. പിന്നീട് ഒമ്പതു മണിയോടെ വാഴവരയിലെ പഴയ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് ജോളി വളര്‍ത്ത് നായക്ക് വിഷം നല്‍കി കൊന്ന് പരീക്ഷണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ […]

India National

അജിത് പവാറിനെ ബ്ലാക് മെയില്‍ ചെയ്തതാണ്

മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. അജിതിനെ ബ്ലാക് മെയില്‍ ചെയ്തതാണ്. ആരാണ് ഇതിന് പിന്നിലെന്ന് സാമ്ന പത്രത്തിലൂടെ വെളിപ്പെടുത്തുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എട്ട് എം.എല്‍.എമാര്‍ മാത്രമാണ് അജിത് പവാറിനൊപ്പം പോയത്. അതില്‍ അഞ്ച് പേര്‍ തിരിച്ചെത്തി. അവരെ കള്ളം പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയതെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. തങ്ങള്‍ സര്‍ക്കാരുണ്ടാക്കും. എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. […]

Entertainment India Kerala

യു.എ.ഇ ദേശീയദിനം ആഘോഷമാക്കാൻ മലയാള സിനിമാ പ്രവർത്തകരും

ഇന്ത്യയുടെ ദേശീയ ആഘോഷങ്ങൾക്കും യു.എ.ഇ ഏറെ പ്രാമുഖ്യം നൽകുന്നുണ്ടെന്നും ബുർജ് ഖലീഫയിൽ പലപ്പോഴും ഇന്ത്യൻ പതാക പാറിപ്പറന്നിട്ടുണ്ടെന്നും പോറ്റമ്മ നാടിനോടുള്ള നന്ദിപ്രകടനമാണ് ആഘോഷമെന്നും നടന്‍ രവീന്ദ്രൻ യു.എ.ഇ ദേശീയദിനം മലയാള സിനിമാപ്രവർത്തകർ തമിഴ്‌നാട്ടിൽ ആഘോഷിക്കും. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ സിനിമയുടെ സെറ്റിലാണ് മോഹൻലാൽ രക്ഷാധികാരികയ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഘോഷം ഒരുക്കുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. യു.എ.ഇ കവി ശിഹാബ് ഗാനിം എഴുതിയ ഗാനം പശ്ചാത്തലമാക്കി നടൻ […]

Cricket Sports

കോഹ്‌ലിക്ക് സെഞ്ചുറി, ഇന്ത്യ മികച്ച ലീഡിലേക്ക്‌

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറി. രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ 4ന് 289 റണ്‍സ് എന്ന നിലയിലാണ്. 159 പന്തുകളില്‍ നിന്നാണ് കോഹ്‌ലി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സ്‌കോര്‍ ബംഗ്ലാദേശ് 106ന് ഓള്‍ ഔട്ട് ഇന്ത്യ 289/4* അര്‍ധ സെഞ്ചുറി നേടിയ രഹാനെ(51)യുടെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. കോഹ്‌ലിക്കൊപ്പം ജഡേജയാണ് ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ പുജാരയുടേയും(55) രഹാനെയുടേയും(51) വിരാട് കോഹ്‌ലിയുടേയും(130*) ബാറ്റിംങാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്. മായങ്ക് […]

Entertainment Movies

ചോലയെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോജു പറഞ്ഞു

ജോജു ജോര്‍ജ്ജിനും നിമിഷ സജയനും സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് ചോല. സനല്‍കുമാര്‍ ശശിധരനാണ് ചോലയുടെ സംവിധാനം. ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ജോജു ആ കഥാപാത്രത്തിന് താന്‍ യോജിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചതായി സനല്‍ കുമാര്‍ പറയുന്നു. ജോജു അടിയുറച്ച സിനിമാപ്രേമിയാണെന്നും സനലിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ജോജു ജോർജ്ജ് എന്നെ സംബന്ധിച്ച് പ്രാഥമികമായി ഒരു നടനല്ല, ഒരു മനുഷ്യനോ മൃഗമോ അല്ല.. അയാൾ അടിയുറച്ച ഒരു സിനിമാ പ്രേമിയാണ്. ചോലയുടെ കാര്യത്തിനായി […]