Cricket Sports

ഭീതി വിതച്ച ഷമിയുടെ ബൗണ്‍സറുകളില്‍ വീണത് രണ്ട് പേര്‍, പരിചരിക്കാന്‍ ഇന്ത്യന്‍ ഫിസിയോയും

കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ഇശാന്ത് ശര്‍മ്മയാണെങ്കിലും ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാര്‍ പേടിച്ചത് ഷമിയുടെ ബൗണ്‍സറുകളെയായിരുന്നു. രണ്ട് ബംഗ്ലാദേശി ബാറ്റ്‌സ്മാന്മാര്‍ക്കാണ് ഷമിയുടെ ബൗണ്‍സര്‍ തലക്കു കൊണ്ട് കളിക്കിടെ പിന്മാറേണ്ടി വന്നത്. രണ്ടു പകരക്കാരെ ഇറക്കുന്ന ആദ്യ ടീമായും ബംഗ്ലാദേശ് മാറി. ഐ.സി.സി നിയമപ്രകാരം പരക്കേറ്റ കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. ഇതാണ് ബംഗ്ലാദേശിന് തുണയായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസിനേയും ബൗളര്‍ നയീം ഹസനേയുമാണ് ബംഗ്ലാദേശിന് ബാറ്റിംങിനിടെ നഷ്ടമായത്. നയീം ബൗണ്‍സര്‍ കൊണ്ടശേഷവും […]

World

കുവൈത്തിൽ വിദേശി അധ്യാപക നിയമനങ്ങള്‍ക്ക് ഇനി രാജ്യം തിരിച്ച് ക്വാട്ട നിശ്ചയിക്കും

കുവൈത്തിൽ വിദേശി അധ്യാപക നിയമനത്തിനു രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കാൻ നിർദേശം. ഇതുമായി ബന്ധപ്പെട്ടു പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട ബില്ലിനു വിദ്യാഭ്യാസസമിതി അംഗീകാരം നൽകി. പരിചയസമ്പത്തുള്ളവരെ മാത്രം നിയമിച്ചൽ മതിയെന്നും നിർദേശം. അൽ തബ്തബാഇ എംപിയാണ് സ്‌കൂളുകളിൽ വിദേശി അധ്യാപകരെ നിയമിക്കുന്നതിന് കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും നിലവിലുള്ളവ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു കരട് നിർദേശം അവതരിപ്പിച്ചത്. അധ്യാപരെ നിയമിക്കുമ്പോള്‍ രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കണമെന്നും വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണെമെന്നും എംപി നിർദേശിച്ചു. ഇത് […]

World

അഭയാര്‍ത്ഥികളുടെ ദുരിതം അവഗണിക്കപ്പെടരുതെന്ന് മാര്‍പാപ്പ

അഭയാര്‍ത്ഥികള്‍ വ്യവസ്ഥകളില്ലാതെ സ്വീകരിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയുടെ തായ്‌ലന്‍റ് സന്ദര്‍ശനം തുടരുകയാണ്. ഒരാഴ്ച നീളുന്ന ഏഷ്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം. മനുഷ്യക്കടത്തിന്‍റെയും ലൈംഗിക വ്യാപാരത്തിന്‍റെയും കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്ന തായ്‍ലന്‍റിലാണ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം. മ്യാന്‍മര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ തായ് നഗരങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് മാര്‍പാപ്പയുടെ […]

World

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇസ്രായേല്‍ അറ്റോണി ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദത്തിന് ശേഷമാണ് അറ്റോര്‍ണി ജനറല്‍ അവിചായ് മെഡല്‍ബ്ലിറ്റ് തീരുമാനം അറിയിച്ചത്. കൈക്കൂലി, വഞ്ചനകേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്നാണ് നിയമ മന്ത്രാലയം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയും ഭാര്യ സാറയും ആഡംബര വസ്തുക്കള്‍ കൈക്കൂലിയായി സ്വീകരിച്ചുവെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി […]

India Kerala

മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട

മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട. നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് അബ്ദുൽ സലാം എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ച 8 കിലോയിലധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് സംഘം പിടികൂടിയത്. മഞ്ചേരി നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാം ആണ് പിടിയിലായത്. കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും വൻ ശേഖരം സൂക്ഷിച്ച […]

India National

ഐ.ഐ.ടി മരണം; പരീക്ഷ തീര്‍ന്നതിന് ശേഷം പ്രക്ഷോഭം തുടരാന്‍ ധാരണ

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കാംപസിനകത്ത് തൽക്കാലം സമരം വേണ്ടെന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി തീരുമാനം. ഇന്നലെ രാത്രിയിൽ ചേർന്ന യോഗത്തിലാണ് വിദ്യാർത്ഥികൾ ഈ നിലപാടെടുന്നത്. ഐ.ഐ.ടിയിൽ പരീക്ഷകൾ നടക്കുന്ന സമയമായതിനാലാണ് പ്രതിഷേധം മാറ്റിവച്ചത്. അടുത്തയാഴ്ച പരീക്ഷ തീർന്നാലുടൻ ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിയ്ക്കും. ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഡയറക്ടർ നിഷേധിച്ച സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ തുടർ പ്രക്ഷോഭ പരിപാടികൾക്കായി സംയുക്ത ആക്ഷൻ കമ്മിറ്റി […]

India Kerala

മുസ്‌ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും

കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോങ് മാർച്ചിന് നാളെ തുടക്കമാകും. കവളപ്പാറയിൽ നിന്നും കളക്ട്രേറ്റ്ലേക്ക് നടത്തുന്ന മാർച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കും. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക. ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക. നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോങ് മാർച്ച്. പ്രളയം […]

India Kerala

പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു

വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്തു. ഇതിനകം സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് അധ്യാപകര്‍ക്കെതിരെയും താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കെതിരെയുമാണ് കേസ്. മരിച്ച ഷഹലയുടെ വീട് ഇന്ന് മന്ത്രിമാരായ സി.രവീന്ദ്രനാഥ്,വി.എസ് സുനില്‍കുമാര്‍ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സന്ദര്‍ശിക്കും. മരിച്ച അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന്റെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സര്‍വ്വജന സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പാള്‍ […]

India National

ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം. ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി. […]

India National

അവസാനമില്ലാത്ത നാടകീയത

മഹാരാഷ്ട്രയിലെ ബി.ജെ.പി – എൻ.സി.പി സഖ്യം തന്റെ അറിവോടെയല്ലെന്ന് എൻ.സി.പി തലവൻ ശരത് പവാർ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ശരത് പവാർ പറഞ്ഞു. ഇതോടെ മഹാരാഷ്ട്രയിലെ നാടകീയ രംഗങ്ങള്‍ പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്. Ajit Pawar’s decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP). We place […]