India Kerala

മരട് ഫ്‌ളാറ്റ്: ഉടമകളുടെ പുനഃപരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: തീരദേശ പരിപാലന ചട്ടം ലംഘിച്ച്‌ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റപ്പെടുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായി. ഇതു സംബന്ധിച്ച്‌ വാക്കാലാണ് കോടതി ഉറപ്പ് നല്‍കിയത്. ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കെ.ബാലകൃഷ്ണന്‍ നായര്‍ സമിതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിവച്ചു. ജനുവരി 11, 12 തീയതികളിലായി […]

India Kerala

സ്‌കൂളുകളില്‍ ഇനി ഡൈനിങ് ഹാളുകള്‍

ഇനി ക്ലാസ് മുറികളിലും മരത്തണലിലും ഇരുന്ന് ഉച്ചഭക്ഷണം കഴിക്കേണ്ട, വിദ്യാര്‍ത്ഥികള്‍ക്കായി ഇനി ഡൈനിങ് ഹാളുകള്‍ ഒരുങ്ങുകയാണ്. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സുഖമായിരുന്ന് ഭക്ഷണം കഴിക്കാനുതകുംവിധം ഹാളുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് ഹാള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്തുക. ഇതിനായി സര്‍ക്കാര്‍ അനുവാദം നല്‍കി. കെഇആര്‍ നിബന്ധനകള്‍ പാലിച്ചും പ്രവേശന കവാടം ഭിന്നശേഷി സൗഹൃദമായുമുള്ള ഹാളുകളാണ് നിര്‍മ്മിക്കേണ്ടത്. രണ്ട് […]

India Kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിയേറ്റ് വിദ്യാര്‍ഥി മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍തി നവനീതാണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചാണ് മരണത്തിന് കാരണമായ അപകടം സംഭവിച്ചത്. കളിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

India Kerala

പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു. വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.

Entertainment

മാമാങ്കം ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]

Cricket Sports

രണ്ടാം ടെസ്റ്റില്‍ മുനയൊടിഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് 20 ഓവർ പൂർത്തിയായപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മത്സരം 20 ഓവർ പിന്നിടുമ്പോൾ 60 റൺസിന് ആറ് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലാണ് ബംഗ്ലാദേശ്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകൻ മൂമിനുൽ ഹഖിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റ്സ്മാൻമാർ കാഴ്ച്ചവെച്ചത്. ഓപ്പണർ ശദ്മാൻ ഇസ്‍‌ലാമാണ് (29) […]

Cricket Sports

പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത്, ടെസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ‘ദാദഗിരി’യുടെ രണ്ടാം ഭാഗം ആരംഭിച്ചു കഴിഞ്ഞു. ക്യാപ്റ്റനായി ഇന്ത്യയെ ആധുനി ക്രിക്കറ്റിന്റെ പ്രൊഫഷണലിസത്തിലേക്ക് നയിച്ച സൗരവ് ഗാംഗുലിയുടെ രണ്ടാം വരവ് ബി.സി.സി.ഐ പ്രസിഡന്റായാണ്. സ്ഥാനത്തെത്തി ഒരു മാസം പൂര്‍ത്തിയാകുന്ന ഇന്ന് ആരംഭിക്കുന്ന കൊല്‍ക്കത്ത ടെസ്റ്റ് തന്നെയാണ് ദാദയുടെ നേതൃപാടവത്തിന്റെ ഉദാഹരണം. ലോകത്തെ ഏറ്റവും സമ്പത്തുള്ള ക്രിക്കറ്റ് ബോര്‍ഡാണെങ്കിലും മാറ്റങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കാനാണ് പലപ്പോഴും ബി.സി.സി.ഐ ശ്രമിച്ചിട്ടുള്ളത്. ഡി.ആര്‍.എസ്, പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് പന്ത് തുടങ്ങി വിഷയങ്ങള്‍ നിരവധിയാണ്. ഡി.ആര്‍.എസ് പല രാജ്യങ്ങളിലും […]

Cricket Sports

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ്മത്സരമാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പിങ്ക് ബോളില്‍ കളിക്കുന്നതിന്റെ പ്ര്യത്യേകതയും മത്സരത്തിനുണ്ട്. ഒരു പുതുചരിത്രമെഴുതാനാണ് ഇന്ത്യയും ബംഗ്ലാദേശ് ഇന്ന് അറുപത്തി അയ്യായിരത്തോളം വരുന്ന കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്. രാത്രിയും പകലുമായി ഇരുടീമും ടെസ്റ്റ് കളിക്കുമ്പോള്‍ ഈ‍ഡന്‍ ഗാര്‍ഡന്‍സ് പിങ്ക് നിറത്തിലായിരിക്കും. ടെസ്റ്റില്‍ പതിവ് കാണാറുള്ള ആളൊഴിഞ്ഞ ഗ്യാലറിയായിരിക്കില്ല ഈഡനിലേത്. മുഴുവന്‍ ടിക്കറ്റും ദിവസങ്ങള്‍ക്ക് മുന്പേ വിറ്റഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളുണ്ടായേക്കില്ല. […]

Entertainment

‘നിങ്ങള്‍ സത്യം മനസ്സിലാക്കണം’

‘വെയില്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നിറങ്ങിപ്പോയി എന്ന വാര്‍ത്തക്കെതിരെ പ്രതികരിച്ച് ഷെയ്ന്‍ നിഗം. സിനിമയുടെ സൈറ്റില്‍ നിന്നിറങ്ങിപ്പോയെന്ന ആരോപണത്തെത്തുടര്‍ന്ന് പുതിയ ചിത്രങ്ങളില്‍ ഷെയിനെ പങ്കെടുപ്പിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷെയ്ന്‍ തന്‍റെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുമായ് ഫെയസ്ബുക്കില്‍ രംഗത്തെത്തിയത്. ‘വെയിൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കരാര്‍ ഷെയ്ന്‍ ലംഘിച്ചെന്നായിരുന്നു ആരോപണം. ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിർമ്മാതാക്കളുടെ സംഘടന യോഗത്തില്‍ പറഞ്ഞു. ഷെയിൻ നിഗം എത്താത്തതിനെ തുടർന്ന് ചിത്രീകരണം മുടങ്ങിയെന്ന നിർമ്മാതാവിന്‍റെ പരാതിയെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് […]

Entertainment

കമല്‍ഹാസന്‍ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകും

കമല്‍ഹാസനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും. 2016ഇല്‍ സംഭവിച്ച അപകടത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയാണ് ഇന്ന് നടക്കുന്നത്. ചെന്നൈ ഓഫീസിലെ18 അടി ഉയരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് താരത്തിന് കാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കാലില്‍ ഇംപ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തു. ഇത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരക്കുകള്‍ കാരണം ഇംപ്ലാന്‍റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ മാറ്റിവെച്ചിരിക്കുകയായിരുന്നു. മക്കള്‍നീതിമയ്യം സ്ഥാപകന്‍ കൂടിയായ കമല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വിവരം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് ഡോ.ആര്‍ മഹേന്ദ്രനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്