India Kerala

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹർജി നല്‍കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയില്‍ മുസ്‌ലിം ലീഗ് ഹരജി നല്‍കി. ബില്ല് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഹരജിയില്‍ പറയുന്നു. നീതി പ്രതീക്ഷിക്കുന്നതായും ശക്തമായ പോരാട്ടം എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക […]

Entertainment

ഫെയ്‌സ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല

നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും നിലപാട് മയപ്പെടുത്താതെ സിനിമാ സംഘടനകള്‍. ഷെയ്ന്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കാനില്ലെന്ന നിലപാടിലാണ് അമ്മ സംഘടനയും. മധ്യസ്ഥനുണ്ടെങ്കിലെ ചര്‍ച്ചകള്‍ക്കുള്ളൂ എന്ന് നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി. നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫെയ്സ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് അമ്മ നേതൃത്വം പറഞ്ഞു. തെറ്റ് പറ്റിയെന്നോ ക്ഷമ ചോദിക്കുന്നുവെന്നോ ഷെയ്ന്‍, അമ്മ നേതൃത്വത്തെയോ നിര്‍മാതാക്കളെയോ അറിയിച്ചിട്ടില്ല. […]

Cricket Sports

വിന്‍ഡീസിനെതിരെ കൂറ്റന്‍ ജയത്തോടെ ഇന്ത്യക്ക് ടി20 പരമ്പര

നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് ഇന്ത്യക്ക് പരമ്പരജയം. വാങ്കഡെയില്‍ ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യയെ രക്ഷിച്ചത് ബാറ്റിംങ് നിരയുടെ ഉശിരന്‍ പ്രകടനമാണ്. സെഞ്ചുറിയോളം പോന്ന ഇന്നിംങ്സുമായി കെ.എല്‍ രാഹുലും(56 പന്തില്‍ 91) കൂറ്റനടികളുമായി രോഹിത്ത് ശര്‍മ്മയും(34 പന്തില്‍ 71) വിരാട് കോലി(29 പന്തില്‍ 70*)യുമാണ് ഇന്ത്യക്കുവേണ്ടി കളം വാണത്. […]

India National

പൗരത്വ ഭേദഗതി; പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു

രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ ഐ.പി.എഫ് ഓഫീസര്‍ രാജിവെച്ചു. “വര്‍ഗീയവും ഭരണഘടനാവിരുദ്ധവുമായ” പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമായാണ് സേവനത്തിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെന്ന് ഐ.പി.എസ് ഓഫീസര്‍ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. മുംബൈയിൽ പ്രത്യേക ഐ.ജി.പിയായി നിയമിതനായ അബ്ദുർ റഹ്മാൻ വ്യാഴാഴ്ച മുതൽ താൻ ഓഫീസിൽ ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയ ബില്ലിന് രാജ്യസഭ ബുധനാഴ്ചയാണ് അംഗീകാരം നൽകിയത്. മുംബൈയിലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പ്രത്യേക ഐ.ജി.പിയായി നിയമിതനായ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അബ്ദുര്‍ […]

India National

പൗരത്വ ഭേദഗതി ബില്‍; പ്രതിഷേധം ശക്തമാകുന്നു

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. […]

India National

പൗരത്വ ഭേദഗതി ബില്‍; രാജ്യസഭ കണ്ടത് ചൂടേറിയ ചര്‍ച്ച

പൌരത്വ ഭേദഗതി ബില്ലില്‍ ചൂടേറിയ ചര്‍ച്ചയാണ് രാജ്യസഭയില്‍ അരങ്ങേറിയത്. ബില്ല് മനുഷ്യത്വ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ജര്‍മനിയില്‍ നാസികള്‍ പാസ്സാക്കിയ ബില്ലിന് സമാനമാണ് കേന്ദ്രം അവതരിപ്പിച്ച ബില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചരിത്രപരമായ തെറ്റ് തിരുത്തുകയാണെന്നായിരുന്നു അമിത് ഷായുടെ മറുപടി. ലോക്സഭയില്‍ നിന്ന് വ്യത്യസ്തമായി ചൂടേറിയ വാഗ്വാദങ്ങള്‍ക്കാണ് രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്ന ബില്ലാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രകടന പത്രികയല്ല, ഭരണഘടനയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. […]

India National

പൗരത്വ ഭേദഗതി ബില്‍; കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും

പൌരത്വ ഭേദഗതി ബില്‍ നിയമമാകുന്നതോടെ അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് വര്‍ധിക്കും. പുതുതായി പൌരത്വം ലഭിക്കുന്നവര്‍ക്ക് പാര്‍പ്പിട സൌകര്യമൊരുക്കുന്നതടക്കമുള്ള കാര്യങ്ങളും സര്‍ക്കാറിന് വലിയ ബാധ്യതയാകും. രാജ്യവ്യാപകമായി എന്‍.ആര്‍.സി കൂടി നടപ്പാക്കിയാൽ മുസ്‍ലിംകള്‍ക്ക് മാത്രമായി പൌരത്വം നഷ്ടപ്പെടുകയും മുസ്‍ലിം ജനസംഖ്യാ ലഘൂകരണത്തിന് വഴിവെക്കുകയും ചെയ്യും. അതേസമയം ബില്ലിനെതിരെ മുസ്‍ലിംലീഗ് ഇന്ന് സുപ്രീം കോടതിയില്‍ ഹരജി നല്‍കും. ഇതോടൊപ്പം അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മുസ്‍ലിങ്ങളല്ലാത്തവരുടെ ഒഴുക്കും ഇനി വര്‍ധിക്കും. ഇവരുടെ പാര്‍പ്പിടവും താമസവും മറ്റ് സൌകര്യങ്ങളുമാകും […]

India Kerala

മരട്; സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് പരിസരവാസികള്‍

മരടില്‍ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് പരിസരവാസികള്‍. അതേസമയം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സ്ട്രക്ചറല്‍ ഓഡിറ്റ് പുനരാരംഭിച്ചു. മരടിലെ ഫ്ലാറ്റുകളുടെ സമീപവാസികള്‍ക്ക് സുരക്ഷനല്‍കുന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് സമീപവാസികള്‍ ആരോപിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷ എത്രദൂരപരിധിയിലുള്ള കെട്ടിടങ്ങള്‍ക്ക് ലഭിക്കും, ലഭ്യമാകുന്ന തുകയുടെ പരിധി എത്ര എന്നിവ വ്യക്തമാക്കാന്‍ തയാറാകുന്നില്ലെന്നും ഇവര്‍ പറയുന്നു. ജീവനും സ്വത്തിനും സുരക്ഷനല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് പ്രദേശവാസികള്‍ കുണ്ടന്നൂര്‍ […]

Uncategorized

അസമില്‍ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു; ആറു പേരെ നാടുകടത്തി

അസമിൽ 1.3 ലക്ഷത്തോളം പേരെ വിദേശികളായി പ്രഖ്യാപിച്ചു. ഇതില്‍ ആറ് പേരെ നാടുകടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയ ആറിൽ നാലുപേര്‍ ബംഗ്ലാദേശുകാരും രണ്ട് പേർ അഫ്ഗാനിസ്താനികളുമാണെന്നാണ് കേന്ദ്രമന്ത്രാലയം പറയുന്നത്. 2019 ഒക്ടോബറിലെ കണക്കനുസരിച്ച് അസമിലെ ഫോറിന്‍ ട്രൈബ്യൂണലുകൾ 1.14 ലക്ഷം പേരെ ഇന്ത്യക്കാരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. എൻ‌.ആർ.‌സിയില്‍ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ട ആളുകൾക്ക് അപ്പീൽ നൽകുന്നതിനുള്ള സംവിധാനമുണ്ട്. ഒരു കുട്ടിയെ പോലും വിദേശികളായി ട്രൈബ്യൂണലുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നും എ‌.ഐ‌.എം.ഐ‌.എം മേധാവി അസദുദ്ദീൻ ഉവൈസിയുടെ […]

National

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിരാഹാര സമരത്തിന് ഇറങ്ങുന്നത് എ.എം.യുവിലെ 25,000 പേര്‍

ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെതിരെയും രാജ്യത്തൊട്ടാകെ എൻ‌.ആർ.‌സി നടപ്പാക്കുന്നതിനെതിരെയും വന്‍ പ്രക്ഷോഭത്തിനൊരുങ്ങി അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ.എം.യു) യിലെ വിദ്യാര്‍ഥികള്‍. ചൊവ്വാഴ്ച സര്‍വകലാശാല കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് മുതല്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഒരുങ്ങുന്നത്. “ഞങ്ങൾ എ‌.എം‌.യു അധ്യാപക അസോസിയേഷൻ (എ.എം.യു.ടി.എ) പ്രതിനിധികളുമായി സംസാരിച്ചു, അവർ വൈസ് ചാൻസലറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷകളും ക്ലാസുകളും പോലുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും ബുധനാഴ്ച മുതൽ ബഹിഷ്‌കരിക്കാനാണ് തീരുമാനം.” ബാച്ചിലർ ഓഫ് എന്‍ജിനീയറിങ് അവസാന […]