Football

‘മുഹമ്മദ് സലാഹിന് ഭൗതികശാസ്ത്ര നൊബേല്‍ കൊടുക്കണം’

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് ലിവര്‍പൂളിന്റെ പ്രവേശനം ഉറപ്പിച്ചത് മുഹമ്മദ് സലായുടെ മാജിക് ഗോളായിരുന്നു. അസാധ്യമെന്ന് കരുതുന്ന ആംങ്കിളില്‍ നിന്നായിരുന്നു സലാ പന്ത് ഗോളിലേക്ക് തട്ടിവിട്ടത്. ആ ഗോള്‍ കണ്ട പലരും സലാഹിന് ഭൗതികശാസ്ത്ര നൊബേല്‍ കൊടുക്കണമെന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ അടിച്ചുകൂട്ടിയവരാണ് ബുണ്ടസ് ലിഗയിലെ ഒന്നാമന്മാരായ റെഡ് ബുള്‍ സാല്‍സ്ബര്‍ഗ്. അവസാനമായി ലിവര്‍പൂളുമായി ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ഗോളുകളാണ് ആ മത്സരത്തില്‍ പിറന്നത്. […]

Entertainment

കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫിന്റെ തമ്പിയുടെ ട്രയിലറെത്തി

കാര്‍ത്തിയും ജോതികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തമ്പി. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. സംഗീതം ഗോവിന്ദ് വസന്ത. ആര്‍.ഡി. രാജശേഖറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. […]

Kerala

വരാപ്പുഴ കസ്റ്റഡി മരണം; കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കുറ്റപത്രം നാളെ സമർപ്പിച്ചേക്കും. മുൻ ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജിനെ കേസിൽ സാക്ഷിയാക്കും. ക്രൈംബ്രാഞ്ച് കുറ്റപത്രം പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുക. വരാപ്പുഴ സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് അടക്കം 10 പേരെ 2018 ഏപ്രില്‍ 6 നാണ് പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് ഗുരുതരമായ പരിക്കുകളോടെ മരണമടഞ്ഞുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എറണാകുളം റൂറല്‍ എസ്.പി എ.വി ജോർജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ […]

National

പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചു

പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. പാകിസ്താനിലേയും ബംഗ്ലാദേശിലേയും അഫ്ഗാനിസ്താനിലേയും മുസ്‍ലിംകള്‍ക്ക് പൗരത്വം നല്‍കണമെന്നാണോ പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇവിടുത്തെ പൗരന്‍മാരായി തുടരുമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളെ റദ്ദ് ചെയ്യുന്ന ബില്ലാണ് ഇതെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ […]

National

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി കമ്മീഷന്‍

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി – മെഹ്ത കമ്മീഷൻ റിപ്പോർട്ട്. ഇന്ന് രാവിലെ ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് മുഖ്യമന്ത്രി മോദി നേതൃത്വം നല്‍കിയ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്. ഗോധ്രയില്‍ ട്രെയിന്‍ ചുട്ടെരിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഐ.പി.എസ് ഓഫീസര്‍ […]

Football Sports

ചാമ്പ്യന്‍സ് ലീഗ്; ഇന്റര്‍മിലാനെ കരയിച്ച് ബാഴ്‌സയുടെ രണ്ടാം നിര, ലിവര്‍പൂളും വലന്‍സിയയും ജയിച്ചുകയറി

ഇന്റര്‍മിലാന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ ബാഴ്‌സലോണയുടെ രണ്ടാം നിര ടീം ഇല്ലാതാക്കി. മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണയുടെ സൂപ്പര്‍താരമായത് വിജയ ഗോള്‍ നേടിയ 17കാരന്‍ അന്‍സു ഫാറ്റിയാണ്. ജയിച്ചേ തീരൂ എന്നുറപ്പിച്ച് മത്സരത്തിനിറങ്ങിയ ഇന്റര്‍മിലാന്റെ മൂന്ന് ഗോളുകളാണ് ഓഫ് സൈഡില്‍ കുരുങ്ങിയത്. അവസാന അഞ്ച് മിനുറ്റില്‍ പകരനായിറങ്ങിയായിരുന്നു അന്‍സുവിന്റെ ഗോള്‍. ബാഴ്‌സലോണയുടെ 2-1ന്റെ ജയത്തിന്റെ കൂടി സഹായത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന എഫ് ഗ്രൂപ്പിലെ രണ്ടാമത്തെ ടീമായി. 2-1ന് ബൊറൂസിയ ഡോട്ട്മുണ്ട് സ്ലാവിയ പ്രേഗിന് […]

International

ന്യൂജെഴ്സിയിലുണ്ടായ വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

അമേരിക്കയിലെ ന്യൂജെഴ്സിയിലുണ്ടായ വെടിവെപ്പില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജനക്കൂട്ടത്തിലേക്ക് അജ്ഞാതരായ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രണമത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ന്യൂ ജെഴ്സിയില്‍ പ്രദേശിക സമയം രണ്ട് മണിയോടെയാണ് രണ്ട് അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനടക്കം ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. അക്രമികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് […]

National

പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍

പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് കമല്‍ഹാസന്‍ ഉയര്‍ത്തുന്നത്. ശ്രീലങ്കന്‍ തമിഴരേയും മുസ്‍ലിംകളെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും കമല്‍ഹാസന്‍ ചോദിച്ചു. ഈ ബിൽ ആത്മാർത്ഥമായുള്ളതാണെങ്കിൽ, മതം നോക്കാതെ വിവേചനം നേരിടുന്ന എല്ലാ വിഭാഗങ്ങളെയും അതിൽ ഉൾപ്പെടുത്തുമായിരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു. “വംശഹത്യയ്ക്ക് വിധേയരായ ശ്രീലങ്കന്‍ തമിഴരെയും കടുത്ത വിവേചനം നേരിടുന്ന മുസ്‍ലിംകളെയും ബില്ലിൽ നിന്ന് ഒഴിവാക്കുന്നത് എന്തുകൊണ്ട്? ഇത് ശരിക്കും ആത്മാർത്ഥതയുള്ള […]

National

പൗരത്വ ഭേദഗതി ബില്ലിനോട് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം ഇങ്ങനെ…

ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച ഐക്യരാഷ്ട്രസഭ, എല്ലാ സർക്കാരുകളും വിവേചനരഹിതമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് സഭയുടെ ഏക വിഷയമെന്നും വ്യക്തമാക്കി. ബിൽ പാസാക്കിയതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞത്, ഈ ബില്‍ നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകുമെന്നായിരുന്നു. ”എനിക്കറിയാവുന്നിടത്തോളം, ഈ ബില്‍ ഒരു നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകും. ആഭ്യന്തര തലത്തില്‍ നിയമനിർമ്മാണ പ്രക്രിയ നടക്കുമ്പോൾ അഭിപ്രായം പറയാന്‍ കഴിയില്ല,” ഹഖ് പറഞ്ഞു. “അതേസമയം, […]

Kerala

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് യെച്ചൂരി

ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിനുള്ള ശ്രമമാണ് പൌരത്വ ഭേദഗതി ബില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും യെച്ചൂരി പറഞ്ഞു. ഇ.എം.എസ് പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘അയോധ്യ-ശബരിമല വിധികളും ഭരണഘടനയും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു -മുസ്ലിം വിഭജനമാണ് ലക്ഷ്യമിടുന്നതെന്ന് യെച്ചൂരി ആരോപിച്ചു. സുപ്രീം കോടതിയുടെ മേൽ പോലും സമ്മർദ്ദമുണ്ടാവുന്ന കാലമാണ്.അയോധ്യ വിധിയിൽ ന്യായം ലഭ്യമാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞില്ലെന്നും […]