Kerala

ഏറ്റുമുട്ടല്‍ കൊലക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍;

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ പൊലീസിനെ അഭിനന്ദിക്കുന്നത് അപരിഷ്കൃതമായ രീതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. മനുഷ്യാവകാശം സംരക്ഷിക്കുന്നതാകണം നിയമ വ്യവസ്ഥിതി. നീതി വൈകുന്നു എന്ന് പറഞ്ഞ് ആരും നിയമം കയ്യിലെടുക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കുറ്റവാളിക്ക് ഉചിതമായ ശിക്ഷ നല്‍കാനുള്ള ചുമതല കോടതിക്കാണ്.. ഇങ്ങനെയൊരു നിയമവ്യവസ്ഥയുള്ള രാജ്യത്താണ് കുറ്റവാളികളെ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന ശബ്ദം പാര്‍ലമെന്റില്‍ പോലും ഉയരുന്നത്. ഏറ്റുമുട്ടലുകള്‍ക്ക് കയ്യടിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ആലുവയിലെ ഭാരത് […]

Kerala

നടിയെ ആക്രമിച്ച കേസ്; രേഖകള്‍ ലഭിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്

കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിട്ടുള്ളത്. 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. ഈ ഹരജിയിലാണ് വിചാരണ കോടതി ഇന്ന് വിധി പറയുക. നിലവില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഒൻപതാം പ്രതിയുടെ ജാമ്യക്കാരെ കോടതി […]

Kerala

മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കും

മരടിലെ ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം. പരിസര വാസികള്‍ക്കുളള ഇന്‍ഷുറന്‍സ് തുക 95 കോടിയായി നിശ്ചയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കലക്ടര്‍ വ്യക്തമാക്കി. മുന്‍ നിശ്ചയപ്രകാരം തന്നെ ഫ്ലാറ്റുകള്‍ 11, 12 തിയതികളില്‍ തന്നെ പൊളിച്ചുനീക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും എല്ലാവരെയും അറിയിക്കും. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരില്ലെന്നും ഇതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സബ് കലക്ടര്‍ സ്നേഹില്‍‌ കുമാര്‍ പറഞ്ഞു. ഫ്ലാറ്റുകള്‍ക്ക് പരിസരത്ത് […]

Kerala

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം;

കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കുട്ടിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ അന്വേഷണം നടത്തിയ ബാലാവകാശ കമ്മീഷന്‍ അധ്യാപകനെ പിരിച്ചു വിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കേസെടുക്കാന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല ഈ മാസം രണ്ടിനാണ് സംഭവം. ശുചിമുറിയില്‍ പോയി മടങ്ങിയെത്തിയ കുട്ടി ക്ലാസില്‍ കയറാന്‍ അനുവാദം ചോദിച്ചപ്പോള്‍ ക്ലാസിലുണ്ടായിരുന്ന അധ്യാപകനായ ശ്രീനിജന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.കഴുത്തിന് പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]

Kerala

ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി തെരച്ചിൽ ഊർജിതമാക്കി

എറണാകുളം ഉദയംപേരൂർ കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിച്ചേക്കും. പ്രതികളായ പ്രേംകുമാറിന്‍റെ സുനിത ബേബിയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൃത്യത്തിൽ ആർക്കെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്നാണ് പോലീസ് തിരയുന്നത്. ഇരുവരുടെയും മൊബൈൽ ഫോണിൻറെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ […]

Entertainment

വീണ്ടും വിസ്മയിപ്പിച്ച് ദീപിക; ഛപാകിന്റെ ട്രെയിലര്‍ എത്തി

ശത്രുക്കളെ ‘തോല്‍പ്പിച്ച്’ സ്വയം ചിതയില്‍ എരിഞ്ഞടങ്ങിയ രജപുത്ര രാജ്ഞി പദ്മാവതിയെ അനശ്വരമാക്കിയ ദീപിക, ആസിഡ് ആക്രമണത്തിന് ഇരയായ മാലതി ആയി വെള്ളിത്തിരയിലേക്ക് എത്തുന്ന ഛപാകിന്റെ ട്രെയിലര്‍ പുറത്ത്. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ് മാലതി എന്ന കഥാപാത്രം. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ മേഘ്നാ ഗുൽസാറാണ് ഛപാക് സംവിധാനം ചെയ്യുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ ജീവിത കഥയാണ് ഛപാക് പറയുന്നത്. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ ജീവിതവും പ്രതിസന്ധികളും ഉയര്‍ത്തെഴുന്നേലുപ്പമൊക്കെയാണ് ചിത്രം. ജനുവരി പത്തിനാണ് ചിത്രം […]

Cricket

ടെസ്റ്റ് 10 വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നു, ലങ്കക്ക് നന്ദി പറഞ്ഞ് പാകിസ്താന്‍

പാകിസ്താനില്‍ വിരുന്നെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ നടന്ന ഭീകരാക്രമണം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അനുഭവങ്ങളിലൊന്നാണ്. ഈ സംഭവം വലിയ തോതില്‍ പിന്നീട് പാക് ക്രിക്കറ്റിന് ബാധിക്കുകയും ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ പിന്നീട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ വേദിയായത്. ടെസ്റ്റ് ക്രിക്കറ്റ് വീണ്ടും പാകിസ്താനിലേക്കെത്തുന്നത് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴും. വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് സ്വന്തം നാട്ടിലേക്കെത്തുമ്പോള്‍ പാകിസ്താന് ഏറ്റവും നന്ദിയും കടപ്പാടുമുള്ളത് ശ്രീലങ്കയോടാണ്. ഒരിക്കല്‍ ഭീകരാക്രമണം നേരിട്ട് […]

National

കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ മോചനം;

ഫാറൂഖ് അബ്ദുല്ലയടക്കം ജമ്മു കശ്മീരില്‍ തടവില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കന്മാരെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല. സിറ്റിങ് എം.പിയും മുന്‍ മുഖ്യമന്ത്രിമാരും അടക്കമുള്ള നേതാക്കന്മാരെ എപ്പോഴാണ് മോചിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൌധരിയുടെ ചോദ്യത്തിനാണ് ലോക്സഭയില്‍ അമിത്ഷായുടെ മറുപടി. സര്‍ക്കാറിന് ശരിയായ സമയമായെന്ന് തോന്നുന്ന ഘട്ടത്തില്‍ അവരെ മോചിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കശ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടി ചോദ്യം […]

Kerala

മൂലമറ്റം പവര്‍ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

മൂലമറ്റം പവര്‍ഹൌസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അറ്റകുറ്റ പണികള്‍ക്കായി 17ആം തിയ്യതി വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. നിലവില്‍ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജലവൈദ്യുത പദ്ധതികളിലായി 13.24 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതില്‍ 3.45 ദശലക്ഷം യൂണിറ്റാണ് മൂലമറ്റം പവർ ഹൌസില്‍നിന്ന് ഉല്‍പാദിപ്പിച്ചുവരുന്നത്. 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതിദിനം ഇതോടെ ഉണ്ടാകും. പവർ ഹൌസിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം ഒരു മാസം മുമ്പ് നിർത്തിവച്ചിരുന്നു. ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിർത്തി വച്ചുള്ള നടപടി […]

Kerala

കോളജ് യൂണിയൻ ചെയർമാൻമാർക്ക് വിദേശ പരിശീലനം: ധൂർത്തെന്ന് ചെന്നിത്തല

സർക്കാർ കോളജിലെ യൂണിയൻ ചെയർമാൻമാർക്ക് വിദേശത്ത് പരിശീലനം നൽകാനുള്ള സർക്കാർ തീരുമാനം ചോദ്യംചെയ്ത് പ്രതിപക്ഷം. സംസ്ഥാനത്തെ ധൂർത്ത് നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ മറ്റ് കോളജുകളിലെ ഭാരവാഹികളെക്കൂടി വിദേശത്തയക്കാനാണ് സർക്കാർ തീരുമാനമെന്നാണ് മന്ത്രി കെ.ടി ജലീൽ പറഞ്ഞത്. നേതൃപാടവ പരിശീലന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് ലണ്ടനിലെ കാർഡിഫ് സർവകലാശാലയിലേക്ക് അയക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ തീരുമാനം ധൂർത്താണെന്നും അത് തടയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. […]