Kerala

ബാലഭാസ്കറിന്‍റെ മരണം: അന്വേഷണം സി.ബി.ഐക്ക്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബാലഭാസ്കറിന്‍റെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അപകടം ആസൂത്രിതമാണെന്നായിരുന്നു പിതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പരാതി. സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപ് ജങ്ഷന് സമീപം 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല […]

Kerala

ആരോഗ്യനില വഷളായി; മഅ്‌ദനി ആശുപത്രിയില്‍

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്‌ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് മഅ്‌ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശക്തമായ ഛര്‍ദ്ദിയും തലചുറ്റലും ഉയര്‍ന്ന രക്തസമ്മര്‍ദവും മൂലം അവശനിലയിലായതിനെ തുടര്‍ന്ന് മഅ്‌ദനിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മകന്‍ അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ് പ്രിയ സഹോദരങ്ങളെ, മഅ്‌ദനി ഉസ്താദിന്റെ മകനാണ് ഈ കുറിപ്പ് എഴുതുന്നത്. വാപ്പിച്ചിക്ക് ഇന്നലെ രാവിലെ മുതൽ അതിശക്തമായ ഛർദ്ദിയും തലചുറ്റലും ഒപ്പം B.P യും വളരെ കൂടുതൽ ആണ്. ആരോഗ്യവസ്ഥ […]

Kerala

ദേശീയ പൗരത്വ ബില്‍ സമസ്ത വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം മാറ്റിയതിന് പിന്നില്‍ ലീഗ് ?

ദേശീയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് സമസ്ത വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെയ്ക്കേണ്ടി വന്നതില്‍ സമസ്ത നേതാക്കള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഹൈദരലി തങ്ങളുടെ അസൌകര്യമാണ് യോഗം മാറ്റാനുള്ള കാരണമായി ഔദ്യോഗികമായ വിശദീകരിക്കപ്പെട്ടെങ്കിലും ലീഗ് നേതൃത്വത്തിന്‍റെ സമ്മര്‍‌ദ്ദത്തിന് വഴങ്ങി സമസ്ത ഇ കെ വിഭാഗം പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ അകന്ന് പോയ കണ്ണികള്‍ വിളക്കി ചേര്‍ക്കോണ്ട ഘട്ടത്തില്‍ ഈഗോ ക്ലാഷ് പ്രത്യാശകളുടെ കൂമ്പ് ഒടിക്കുന്നുവെന്ന വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ ഫേസ് ബൂക്കിലൂടെ […]

Kerala

ഇംഗ്ലണ്ടില്‍ കന്യാസ്ത്രീക്ക് പീഡനം; മകളെ നാട്ടിലെത്തിക്കണമെന്ന് കുടുംബം,വിലപേശല്‍ നടത്തുന്നതായി രൂപത

ഇംഗ്ലണ്ടില്‍ മലയാളി കന്യാസ്ത്രീ മാനസിക പീഡനത്തെ തുടര്‍ന്ന് മഠത്തില്‍ നിന്ന് പുറത്തു പോകാനിടയായ സംഭവത്തില്‍ മാനന്തവാടി രൂപതയുടെ വിശദീകരണം തെറ്റെന്ന് യുവതിയുടെ കുടുംബം. തങ്ങള്‍ വിലപേശല്‍ നടത്തിയിട്ടില്ല, മകളെ നാട്ടിലെത്തിക്കാനും ചികിത്സിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റഷെറില്‍ ബെനഡിക്റ്റയിന്‍ കോണ്‍വന്റില്‍ 18 വര്‍ഷത്തോളം കന്യാസ്ത്രീ ജീവിതം നയിച്ച ശേഷം മഠത്തില്‍ നിന്ന് പുറത്ത് പോയ വയനാട് നിരവില്‍ പുഴ സ്വദേശിയായ യുവതിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം സമരമാരംഭിച്ചത്. എന്നാല്‍ മാനന്തവാടി ബിഷപ്പ് ഹൌസിനു മുന്‍പിലെ […]

Entertainment

1981ല്‍ അമ്മ മേനക നായിക, ഇപ്പോള്‍ മകളും; രജനിയുടെ നായികയാകാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തില്‍ കീര്‍ത്തി സുരേഷ്

സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അതിലെ നായിക ആരാണെന്ന കാര്യത്തിലും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാകാറുണ്ട്. രജനിയെ നായികയാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെക്കുറിച്ചും ഈ സംശയം ഉയര്‍ന്നിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരമാമിട്ടുകൊണ്ട് രജനിയുടെ 168-ാം ചിത്രത്തിലെ നായികയെ തീരുമാനിച്ചിരിക്കുകയാണ്. തമിഴിലെ തിരക്കുള്ള നടിയും മലയാളിയുമായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ രജനീകാന്തിന്റെ ജോഡിയാകുന്നത്.ജ്യോതിക, മഞ്ജു വാര്യര്‍, മീന ഇവരില്‍ ആരെങ്കിലും നായികയായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. അസുരനിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് മഞ്ജുവിനായിരുന്നു കൂടുതല്‍ മുന്‍തൂക്കം. എന്നാല്‍ ഈ […]

Entertainment

മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ചയെന്ന് നിര്‍മാതാക്കള്‍

നടന്‍ ഷെയിന്‍ നിഗവുമായി ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്. നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുന്നയാളുമായി എന്ത് ചർച്ച ചെയ്യാനാണെന്ന് രഞ്ജിത് ചോദിച്ചു. ഷെയിനുമായി മുമ്പും പല തവണ ചർച്ച നടത്തിയതാണെന്നും രഞ്ജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു. ഷെയിന്‍ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനയില്‍ നിര്‍മാതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. സിനിമ മുടങ്ങിയതില്‍ നിര്‍മാതാക്കള്‍ക്കുള്ള വിഷമത്തെ കുറിച്ചുള്ള ചോദ്യത്തിന് നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നായിരുന്നു ഷെയിന്‍റെ പ്രതികരണം. ഷെയിനും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ […]

Football

ബ്രസീലില്‍ സ്വന്തം കളിക്കാരെ ആക്രമിച്ച് ആരാധകരുടെ കലാപം

ലീഗില്‍നിന്നും തരംതാഴ്ത്തപ്പെട്ടതോടെ സ്വന്തം ടീമിനെതിരെ ബ്രസീലിയന്‍ ആരാധകരുടെ കലാപം. 98 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീലിയന്‍ ക്ലബ് ക്രുസേരിയോയുടെ തരംതാഴ്ത്തലിന്റെ വക്കിലെത്തിയത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ ആരാധകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.ബ്രസീലിലെ പരമ്പരാഗര ക്ലബ്ബുകളിലൊന്നാണ് ക്രുസേരിയോ. പാല്‍മിറാസുമായുള്ള സീസണിലെ അവസാന കളിയില്‍ 2 ഗോളിനു പിന്നിലായതോടെ ക്ലബ് തരംതാഴ്ത്തല്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ ആരാധകര്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ പറിച്ചെടുത്ത് സ്വന്തം കളിക്കാര്‍ക്ക് നേരെ എറിഞ്ഞു. അക്രമം അതിരുവിട്ടതോടെ റഫറി കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.സ്‌റ്റേഡിയത്തിനികത്തെ കരിമരുന്ന് പ്രയോഗങ്ങളും തീവെക്കലും […]

Cricket Sports

വീണു കിടന്ന ബാറ്റ്‌സ്മാനെ പുറത്താക്കാതെ ഇസുറുവിന്റെ ഹീറോയിസം

സ്ലഡ്ജിംങും മങ്കാദിംങും തുടങ്ങി കളിക്കളത്തില്‍ എന്തു ചെയ്തു എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ ശ്രമിക്കുന്നത് ക്രിക്കറ്റില്‍ പുതിയ കാഴ്ചയല്ല. എന്നാല്‍ പരിക്കേറ്റ ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ അവസരമുണ്ടായിട്ടും അതിന് മുതിരാതെയാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടറായ ഇസുറു ഉഡാന കയ്യടി നേടുന്നത്. ദക്ഷിണാഫ്രിക്കയിലെ എംസാന്‍സി സൂപ്പര്‍ലീഗില്‍ പാള്‍ റോക്കേഴ്‌സും ബേ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. 19ആം ഓവര്‍ ഇസുറു എറിയാനെത്തുമ്പോള്‍ ബേ ജയന്റ്‌സിന് എട്ട് പന്തില്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് നോണ്‍ സ്‌ട്രൈക്കറുടെ ദേഹത്ത് തട്ടി […]

National

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് […]

National

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നടപടി;

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്ര നടപടിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനബഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്. ഈ വര്‍ഷം ആഗസ്ത് 5നാണ് കശ്മീരിന് പ്രത്യേക അധികാരം വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദം 370 കേന്ദ്രം എടുത്തുകളഞ്ഞത്. ശേഷം ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവയെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് നടപടിയും ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് 23 […]