ബാബരി ഭൂമി തര്‍ക്ക കേസില്‍ സമർപ്പിച്ച എല്ലാ പുനപരിശോധന ഹരജികളും തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജികള്‍ തള്ളിയത്. 18 പുനപ്പരിശോധനാ ഹരജികളാണ് കോടതി തള്ളിയത്. ബാബരി വിധിക്ക് പിന്നാലെ വിവിധ മുസ്‍ലിം സംഘടനകളും ഹിന്ദു മഹാസഭയുമാണ് പുനപരിശോധന ഹരജികൾ സമർപ്പിച്ചിരുന്നത്. വിധിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്‍ലിം കക്ഷികൾ കോടതിയിൽ പുനപ്പരിശോധന ഹരജി നൽകിയത്. എന്നാൽ, തർക്ക ഭൂമിയിലെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വഖഫ് ബോർഡ് പരാജയപ്പെട്ടതിനാൽ, നഷ്ടപരിഹാരമായി അഞ്ചേക്കർ ഭൂമി നൽകി കൊണ്ടുള്ള സുപ്രീംകോടതി […]
Author: Tomy Thondamkuzhy
ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം.എൽ.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ […]
റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു
പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. കൂനന്മാവ് സ്വദേശി യദുലാല്‍ (23)ആണ് മരിച്ചത്. എട്ടുമാസം മുമ്പാണ് റോഡില്‍ കുഴി രൂപപ്പെട്ടതെങ്കിലും ഇതുവരെ അടച്ചിരുന്നില്ല. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി യദുവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ യദുലാല്‍ മരിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാന്തപുരം
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. മുസ്‌ലിംകളെ മാത്രം എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വ്യക്തമാക്കണം, സമസ്ത ഇ.കെ വിഭാഗം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കണമോയെന്ന് അവര്‍ ക്ഷണിച്ചാല്‍ ആലോചിക്കുമെന്നും കാന്തപുരം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി ബില്ലിലെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്, മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു.16ന് വൈകീട്ട് 7ന് കോഴിക്കോടാണ് യോഗം. യോഗത്തിലേക്ക് മുസ്‌ലിം സംഘടന നേതാക്കളെ ലിഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് […]
കാര്‍ത്തി ചിത്രം തമ്ബിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മലയാളത്തിന്‍റെ സൂപ്പര്‍ സംവിധായകന്‍ ജീത്തു ജോസഫ് തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തമ്ബി. കാര്‍ത്തി, സത്യരാജ്, ജ്യോതിക, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജ്യോതികയും, കാര്‍ത്തിയും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സഹോദരങ്ങളായിട്ടാണ് ഇരുവരും സിനിമയില്‍ എത്തുന്നത്. വയാകോം 18 സ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.
കോലിയുടെ അതിവേഗ അര്‍ധസെഞ്ചുറി, വാങ്കഡെയിലെ ഉയര്‍ന്ന സ്‌കോര്‍
വെസ്റ്റ് ഇന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് നാട്ടിലെ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ബാറ്റ്‌സ്മാന്മാരുടെ ആധികാരിക പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കി കൊടുത്തത്. സിക്‌സറിന്റേയും റണ്‍സിന്റേയും കണക്കില്‍ പുതിയ നിരവധി റെക്കോഡുകളും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വാങ്കഡെയില്‍ കുറിച്ചു. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 3ന് 240റണ്‍സ് വാങ്കഡെയിലെ ഉയര്‍ന്ന ടി20 സ്‌കോറാണ്. 2016 ലോകകപ്പിനിടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 230 റണ്‍സായിരുന്നു നേരത്തെയുള്ള ടോപ് സ്‌കോര്‍. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാം ടി20 ടോട്ടലാണിത്. അന്താരാഷ്ട്ര […]
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലയില്‍ സുപ്രീം കോടതി ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി വി.എസ് സിർപൂർക്കർ അധ്യക്ഷനായ മൂന്നംഗ കമ്മീഷനാണ് കേസ് അന്വേഷിക്കുക. ഏറ്റുമുട്ടൽ കൊലയിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. വി.എസ് സിർപൂർക്കർ അധ്യക്ഷനായ അന്വേഷണ കമ്മീഷനിൽ മുൻ ബോംബെ ഹൈകോടതി ജഡ്ജി രേഖ പ്രകാശ് ബൾഡോട്ട, മുൻ സി.ബി.ഐ ഡയറക്ടർ ഡി.ആർ കാർത്തികേയൻ എന്നവരാണ് മറ്റംഗങ്ങൾ. മൂന്നംഗ കമ്മീഷൻ ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. കമ്മീഷന്റെ അന്വേഷണം നടക്കുന്നതിനാൽ മറ്റ് അന്വേഷണങ്ങൾ […]
പേടിക്കേണ്ടെന്ന് അസം ജനതക്ക് മോദിയുടെ ട്വീറ്റ്;അവിടെ ഇന്റര്‍നെറ്റില്ലെന്ന് കോണ്‍ഗ്രസ്
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കൂടി പാസാക്കിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേരെ പട്ടാളത്തെ ഇറക്കി തോക്കിന്‍മുനയില്‍ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ആദ്യപടിയായി വമ്പന്‍ പ്രക്ഷോഭം ആഞ്ഞടിക്കുന്ന അസമില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. കൂടാതെ ജമ്മു കശ്മീരില്‍ നിന്ന് പിന്‍വലിച്ച സൈന്യത്തെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വിന്യസിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് പൗരത്വ ഭേദഗതി ബില്ലിനെ ഭയപ്പെടേണ്ടെന്ന് അസം ജനതയ്ക്ക് മോദിയുടെ ഉപദേശം ട്വീറ്റ് വഴി എത്തിയത്. ജനങ്ങളുടെ അവകാശങ്ങള്‍ ആരും […]
പൗരത്വ ബില്ലിനെതിരെ വിദേശ മാധ്യമങ്ങള്‍
അതിപ്രധാനവും വിവാദപൂര്‍ണവുമായ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച്ച രാജ്യസഭയും കടന്നിരിക്കുന്നു. ബില്ല് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ കൃത്യമായി വിഭജിക്കുകയും അവരെ അക്രമാസക്തമായ പ്രക്ഷോഭത്തിലേക്ക് നയിച്ചിരിക്കുകയുമാണ്. ബില്‍ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലുമെല്ലാം ‘പീഡിപ്പിക്കപ്പെടുന്ന’ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പ് വരുത്തുന്നു. എന്നാല്‍ മുസ്‍ലീങ്ങള്‍ ബില്ലില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലാണ്. അസാമും ത്രിപുരയുമെല്ലാം ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പലയിടത്തും കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ബില്‍ പാസാക്കിയത് ചരിത്രപരമാണെന്ന് […]
അഭയ കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍
സിസ്റ്റർ അഭയ കൊലകേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി. ഡോക്ടര്‍മാരെ വിസ്തരിക്കാമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമായതിനാല്‍ ഇത്തരം തെളിവുകള്‍ സ്വകീരിക്കരുതെന്നും കോടതി വ്യക്തമാക്കി. നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടരമാരായ കൃഷ്ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്നയിരുന്നു സി.ബി.ഐ കോടതി ഉത്തരവ്. നാര്‍കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവര്‍ നല്‍കിയ ഹരജി […]












