Cricket Sports

ജയത്തോടെ തിരിച്ചുവരാന്‍ ഇന്ത്യ, പരമ്പര സ്വന്തമാക്കാന്‍ വിന്‍ഡീസ്

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് വെസ്റ്റ്ഇന്‍ഡീസ്. 2006 ലാണ് ഇന്ത്യ അവസാനമായി വിന്‍ഡീസിനോട് ഒരു ഏകദിന പരമ്പര അടിയറ വെച്ചത്. അതിന് ശേഷം നടന്ന ഒമ്പത് പരമ്പരകളിലും ജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. എന്നാല്‍, ഇന്ന് തോറ്റാല്‍ ചരിത്രം മാറും. ഒപ്പം മറ്റൊരു നാണക്കേടും ഇന്ത്യയെ കാത്തിരിക്കുന്നു […]

India National

തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും ആയുധമാക്കി

മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും വീണ്ടും ആയുധമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. നുഴഞ്ഞു കയറ്റക്കാരുമായോ ബംഗാളി അഭയാര്‍ഥികളുമായോ പ്രത്യക്ഷ ബന്ധങ്ങളില്ലാത്ത സംസ്ഥാനത്ത് രാജ്യത്തെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മറച്ചുപിടിച്ചാണ് മോദിയുടെ പ്രചാരണം. രാമക്ഷേത്ര നിര്‍മ്മാണവും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും കടന്നാക്രമിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലുടനീളം നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ പാകിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം […]

India National

ജാമിഅ സംഘര്‍ഷം

ദേശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്. ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും ഉള്‍പ്പെടുന്നു. നേരത്തെ വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര […]

India National

ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് അമിത് ഷാ

ഒരു കാരണവശാലും ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു. പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി സർക്കാർ മുന്നോട്ടു പോകും. മുസ്‍ലിം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും […]

India National

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രതിപക്ഷം

രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്‌സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതിൽ […]

India Kerala

വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരം

വയനാട്ടില്‍ പാമ്പ് കടിയേറ്റ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്റിവെനം നല്‍കിയതോടെ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബീനാച്ചി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റൈഹാന് ഇന്നലെ സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പാമ്പ് കടിയേറ്റിരുന്നത്. ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റിയാണ് വിദഗ്ധ ചികിത്സ നല്‍കിയത്.

India Kerala

പൗരത്വ ഭേദഗതി ബില്‍

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ഓരോ ദിവസം മുന്നോട്ടുപോകുന്തോറും കേരളത്തില്‍ ശക്തമാകുന്നു. കുറ്റ്യാടി ദേശം പൗരത്വ ബില്ലിനെ തള്ളിക്കളയുന്നുവെന്ന പേരില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ പടുകൂറ്റന്‍ പ്രകടനം നടന്നു. നോവലിസ്റ്റ് പി സുരേന്ദ്രനാണ് ജനമഹാറാലി ഉദ്ഘാടനം ചെയ്തത്. സംഘാടകരെ പോലും അമ്പരിപ്പിച്ചാണ് കുറ്റ്യാടിയിലെ ജനമഹാറാലിയില്‍ ആയിരങ്ങള്‍ അണി നിരന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കുറ്റ്യാടി ദേശം പൗരത്വ ബില്‍ തള്ളിക്കളയുന്നവെന്ന തലക്കെട്ടിലുള്ള പ്രകടനം. പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം നോവലിസ്റ്റ് പി സുരേന്ദ്രന്‍ ഉദ്ഘാടനം […]

India Kerala

സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി

തെറ്റ് ചെയ്തെന്ന് സഭ തന്നെ ബോധ്യപ്പെടുത്താത്ത കാലത്തോളം സഭയിൽ തന്നെ തുടരുമെന്ന് സിസ്റ്റര്‍ ലൂസി. പുറത്താക്കിയെന്ന് കാട്ടി വത്തിക്കാനിൽ നിന്നും കത്ത് വന്നാൽ പോലും തുടരുമെന്നും ലൂസി അറിയിച്ചു. തന്റെ ഭാഗം കേൾക്കാൻ ഒരു ഏകാംഗ കമ്മീഷനെ പോലും സഭ നിയോഗിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭക്കെതിരായ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മുമ്പ് സഭയുടെ കത്ത് വന്നിരുന്നു. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ലൂസി അതിന് തയ്യാറാകില്ലെന്ന് അറിയിക്കുകയായിരുന്നു. സഭ […]

Association Pravasi Switzerland

നവ നേതൃത്വവുമായി വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ് .

ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി. സൂറിച് : ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിൽ ആരംഭിച്ച വേൾഡ് മലയാളീ കൗൺസിലിൻറെ സ്വിറ്റ്സർലാന്റ് പ്രോവിന്‍സിന്റെ 2020-2021 വർഷത്തെ ഭാരവാഹികളായി ചെയർമാൻ ജോണി ചിറ്റക്കാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ്, ട്രഷറർ ജിജി ആന്റണി എന്നിവരെ തെരെഞ്ഞെടുത്തു. 2019 […]

Association Pravasi

പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ KPFS ഉൽക്കണ്ഠ പ്രകടിപ്പിച്ചു

സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു. പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ  അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ   ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ […]