India Kerala

മാനത്ത് വിസ്മയക്കാഴ്ച; നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി

ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കന്‍‌ കേരളത്തിലാണ് ഗ്രഹണം കൂടുതല്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യം ദൃശ്യമായത് കാസര്‍കോടാണ്. ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നാണ് മുന്നറിയിപ്പ്. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍‌ നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ […]

India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ക്രിസ്മസ് വിപണിക്ക് വന്‍ തിരിച്ചടി

പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ക്രിസ്മസ് വിപണിക്ക് തിരിച്ചടി. സാമ്പത്തിക പ്രതിസന്ധിയില്‍ കര കയറാന്‍ ശ്രമിച്ചിരുന്ന വ്യവസായ മേഖലകള്‍ക്ക് പലതിനും സംഘര്‍ഷാന്തരീക്ഷം തിരിച്ചേടിയേല്‍പ്പിച്ചു. ഹോട്ടല്‍ വ്യവസായം അടക്കമുള്ളവക്കാണ് പ്രതിഷേധങ്ങള്‍ കനത്തതോടെ പ്രധാനമായും മങ്ങലേറ്റത്. ഇന്റര്‍നെറ്റ് നിരോധനം നേരത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യസായത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ ആഘോഷകാലമെങ്കിലും ഗുണകരമാകുമെന്ന വ്യവസായികളുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. സര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം […]

Pravasi Switzerland

അഡ്വക്കേറ്റ് കറുത്തേടത് അജി ജോർജ് (59) വിയന്നയിൽ നിര്യാതനായി.

വിയന്ന : അഡ്വക്കേറ്റ് കറുത്തേടത് അജി ജോർജ് (59) വിയന്നയിൽ നിര്യാതനായി. സംസ്കാരം 03.01.2020 , പതിനൊന്നുമണിക്കു വിയന്നയിൽ.

Cricket Sports

ദശകത്തിലെ ക്രിക്കറ്റ് ടീം; ഇന്ത്യയില്‍ നിന്ന് മൂന്ന് താരങ്ങള്‍

ഈ ദശകത്തിലെ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ഏകദിന ടീമിലേക്കാണ് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, വിരാട് കോഹ് ലി, രോഹിത്ത് ശര്‍മ്മ എന്നിവരെ തിരഞ്ഞെടുത്തത്. ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ 10 വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ലോകത്തിലെ ഒന്നാം നമ്ബര്‍ ബാറ്റ്‌സ്മാനായ കോഹ്‌ലിയെ ടീമിലെടുത്തപ്പോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം മികച്ച ഫോമിലുള്ള രോഹിത്ത് ശര്‍മ്മയെയും ടീമിലേക്ക് പരിഗണിച്ചു. ടീം: രോഹിത്ത് ശര്‍മ്മ, ഹാഷിം അംല, […]

India

കാസര്‍ഗോഡ് ജില്ലയില്‍ 2400 തടയണകള്‍ നിര്‍മ്മിക്കും

ജില്ലയിലെ 12 നദികളും കൈവഴികളും ഉള്‍പ്പെടുത്തി ജില്ലയില്‍ 2400 തടയണകള്‍ നിര്‍മ്മിക്കും. ഒരു വാര്‍ഡില്‍ ഒരു തടയണ എന്ന തോതില്‍ ഒരു പഞ്ചായത്തിലെ 10 വാര്‍ഡുകള്‍ തടയണ നിര്‍മ്മിക്കാനാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരമാനിച്ചത്. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജിയോ റഫറന്‍സ് റിപ്പോര്‍ട്ട് ജനുവരി നാലിനകം പഞ്ചായത്ത് പ്രസിഡന്റുമാര്‍ സമര്‍പ്പിക്കണം. തടയണകള്‍ അഞ്ചു വര്‍ഷം കാലാവധി മുന്നില്‍ കണ്ടാവും നിര്‍മ്മിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ […]

India Kerala

കോട്ടയം തുറമുഖ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

തുറമുഖ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . നാട്ടകത്തെ തുറമുഖം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉടന്‍ ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു . തുറമുഖത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുറമുഖ മാനേജിങ് ഡയറക്ടര്‍ എബ്രഹാം വര്‍ഗീസ്, ഡയറക്ടര്‍ ബൈജു, ജനറല്‍ മാനേജര്‍ രൂപേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് സ്വീകരണം നല്‍കി .

India National

എ​ന്‍​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍(​എ​ന്‍​പി​ആ​ര്‍) ന​ട​പ​ടി​ക​ള്‍​ക്ക് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. 2021ലെ ​ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍​ക്കും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. എ​ന്‍​പി​ആ​റി​ന് 3900 കോ​ടി രൂ​പ​യും ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ന് 8700 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ജ​ന​സം​ഖ്യ ര​ജി​സ്റ്റ​ര്‍ ക​ണ​ക്കെ​ടു​പ്പി​ല്‍ രേ​ഖ​ക​ള്‍ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു. ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ളോ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ ന​ല്‍​കി​യാ​ല്‍ മ​തി. മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യും വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും ജാ​വ​ഡേ​ക്ക​ര്‍ പ​റ​ഞ്ഞു. ഭൂ​ഗ​ര്‍​ഭ​ജ​ല സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള അ​ട​ല്‍ ജ​ല്‍ പ​ദ്ധ​തി​ക്കും കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ […]

Entertainment

തൃശൂര്‍ പൂരം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. പുള്ള് ഗിരി എന്ന ഗുണ്ടാത്തലവന്റെ വേഷമാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂരുകാരനായി ജയസൂര്യ എത്തുന്ന ചിത്രം കൂടിയാണിത്. […]

Cricket Sports

സന്ദീപ് വാര്യരും സഞ്ജു സാംസണും ഇന്ത്യ എ ടീമില്‍

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി ബൗളര്‍ സന്ദീപ് വാര്യരും. ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടംപിടിച്ചിരിക്കുന്നത്. ഏകദിന ടീമില്‍ സഞ്ജു സാംസണേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കു മാറിയ ഹാര്‍ദിക് പാണ്ഡ്യയും പൃഥ്വിഷായും ടീമിലെത്തി. ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഏകദിന ടീമിനെ ശുഭ്മാന്‍ ഗിലും ചതുര്‍ദിന ടീമിനെ ഹനുമ വിഹാരിയുമാണ് നയിക്കുക. ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനമാണ് സന്ദീപിനെ ഇന്ത്യ എ ടീമിലെത്തിച്ചിരിക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ കഴിയാതിരുന്ന […]

India National

രാഹുലിനേയും പ്രിയങ്കയേയും നടുറോഡില്‍ തടഞ്ഞു

രാഹുലിനേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലെ മീററ്റിന് പുറത്ത് ഹൈവേയില്‍ വച്ചു തന്നെ പൊലീസ് ഇവരെ തടഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഇരുവരും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയതാണ് ഇരുവരും. ഇവരുടെ വാഹനം പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണിപ്പോള്‍.