ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. കേരളത്തില്‍ മാത്രമല്ല സൌദി അറേബ്യ മുതല്‍ ഗുവാം ദ്വീപ് വരെയുള്ള പ്രദേശങ്ങിലാണ് ഗ്രഹണം കാണാന്‍ കഴിഞ്ഞത്. ആകാശക്കാഴ്ച എന്നതിലുപരി ശാസ്ത്രജ്ഞര്‍ക്ക് സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് ഗ്രഹണം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. […]
Author: Tomy Thondamkuzhy
യു.എ.പി.എ കേസിൽ എൻ.ഐ.ഐ അന്വേഷണം ആരംഭിച്ചു
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.ഐ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സെഷൻസ് കോടതിയിലുള്ള കേസിലെ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് എൻ.ഐ.ഐ അപേക്ഷ നൽകി. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് രണ്ട് യുവാക്കളെ കോഴിക്കോട് പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതോടെ ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചു.സംസ്ഥാനത്തെ യു.എ.പി.എ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് യുവാക്കളുടെ കേസും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് കേന്ദ്ര സർക്കാർ […]
വലയ സൂര്യഗ്രഹണം: വയനാട്ടുകാര്‍ക്ക് വന്‍ നിരാശ.!
കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായി.നേരത്ത, കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാന്‍ കഴിയുക എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏറെ വ്യക്തതയോടെ വലയ സൂര്യഗ്രഹണം കാണാന്‍ കാത്തിരുന്ന വയനാട്ടുകാര്‍ വന്‍ നിരാശമാത്രമാണ് ബാക്കിയായത്. വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടില്‍ സംഘടപിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ മുതല്‍ തന്നെ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയനാട്ടിലെ കാലാവസ്ഥ ഇവര്‍ക്കെല്ലാം സമ്മാനിച്ചത് വലിയ നിരാശയാണ് . അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആദ്യമണിക്കൂറുകളില്‍ പോലും ആര്‍ക്കും ഗ്രഹണം കാണാന്‍ കഴിയാത്ത അവസ്ഥയായി. കാത്തിരിപ്പിനൊടുവില്‍ […]
പൗരത്വ പ്രതിഷേധം: ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി
സംവിധായകരായ ആഷിക്ക് അബുവിനും കമലിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ കുട്ടികളെ പങ്കെടുപ്പിച്ചുവെന്ന് കാണിച്ചാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിന് ഇറക്കിയെന്നാണ് പരാതിയില്‍ ഉള്ളത്. യുവമോര്‍ച്ച നേതാവാണ് പരാതി നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാ, സംസ്‌കാരിക രംഗത്തുള്ളവരുടെ നേതൃത്വത്തില്‍ ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആഷിക്ക് അബു, രാജീവ് രവി, കമല്‍, റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, […]
ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ക്രിസ്തുമസ് ആശംസകള്‍ നല്‍കിക്കൊണ്ടുള്ള ട്വീറ്റിലാണ് താരം 2020ല്‍ വിരമിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. 46കാരനായ പേസ് ഇന്ത്യക്കുവേണ്ടി ഒളിംപിക്‌സ് മെഡലും 18 ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുണ്ട്. 1973 ജൂണ്‍ 17ന് ബംഗാളില്‍ ജനിച്ച പേസിന്റെ 29 വര്‍ഷം നീണ്ട സുദീര്‍ഘമായ ടെന്നീസ് കരിയറിനാണ് അവസാനമാകുന്നത്. എട്ട് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 10 മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും പേസ് നേടിയിട്ടുണ്ട്. ഡേവിസ് കപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ(43) റെക്കോഡും […]
ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് നരേന്ദ്രമോദി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ആത്മപരിശോധന നടത്തണമെന്ന് മോദി കൂട്ടിച്ചേർത്തു. നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണ്. സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത് ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. അതൊടൊപ്പം നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയെന്നത് കടമയാണെന്നും മോദി വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കാറുള്ളു. കടമകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നാണ് എനിക്ക് ഉത്തർപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്. […]
ഝാർഖണ്ഡില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഹേമന്ത് സോറനെ ക്ഷണിച്ച് ഗവര്‍ണര്‍
ഝാർഖണ്ഡില്‍ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഒരു ദിവസം കാത്തു നിന്നതിനു ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കിയത്. ഈ ഞായറാഴ്ചയാണ് ഹേമന്ത് സോറന്‍ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി വീണ്ടുമൊരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നേരത്തെ 27ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനെ കുറിച്ച് ജെ.എം.എം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. […]
ഉറിയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിർത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം കുപ്‍വാരയിലുണ്ടായ പാക് വെടിവെപ്പില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നു; പുതുച്ചേരിയിൽ ഇന്ന് മഹാറാലി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയിൽ ഇന്ന് മഹാറാലി നടക്കും. ഡി.എം.കെ – കോൺഗ്രസ് – ഇടത് സഖ്യത്തിന്റെ നേതൃത്വത്തിലാണ് റാലി. വൈകിട്ട് നാല് മണിയ്ക്ക് നഗരത്തിലെ അണ്ണാ പ്രതിമയ്ക്ക് മുൻപിൽ നിന്നാണ് പ്രതിഷേധം തുടങ്ങുക. മുസ്‍ലിം ലീഗ്, വി.സി.കെ തുടങ്ങിയ പാർട്ടികളും സമരത്തിനെത്തും. മുഖ്യമന്ത്രി വി.നാരായണസ്വാമി മഹാറാലിക്ക് നേതൃത്വം നൽകും. നാളെ സംസ്ഥാനത്ത് ബന്ദ് നടത്താനും സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധക്കൂട്ടായ്മകൾ നടക്കും. കർണാടകയിൽ ബംഗളുരു കേന്ദ്രീകരിച്ചും തെലങ്കാനയിൽ ഹൈദരബാദിലുമാണ് […]
കശ്മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
കശ്മീരില്‍ മരിച്ച സൈനികന്‍ വി.പി അക്ഷയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം ഇന്ന് സംസ്കരിക്കും. ആർമിയിൽ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു തിരുവനന്തപുരം സ്വദേശി അക്ഷയ്. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അക്ഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വേണു – പ്രിയ ദമ്പതികളുടെ മകനായ […]










