India National

പഴനിയില്‍ ഭക്തരുടെ തിരക്കേറുന്നു

സ്കൂള്‍ അവധിയും ശബരിമല സീസണും ആയതിനാല്‍ പഴനിയില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് . ചൊവ്വാഴ്ച മലയടിവാരം, മല ക്ഷേത്രം, റോപ്പ് കാര്‍, വിഞ്ച് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഭക്തരുടെ ഒഴുക്കായിരുന്നു. മല മുകളിലേക്ക് പോകുന്നതിന് ഭക്തര്‍ വിഞ്ച് , റോപ്പ് കാര്‍ സ്റ്റേഷനുകളില്‍ നീണ്ടനേരം കാത്തിരിക്കേണ്ടി വന്നു. ദര്‍ശനത്തിനായി ഭക്തര്‍ നാലുമണിക്കൂറിലുമധികം കാത്തിരിക്കേണ്ടി വന്നു എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു . പല ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു.

India National

മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കുമെന്ന് മമതാ ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പിന്നീട് നിലപാട് മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ തുക കൈമാറാനാവുകയുള്ളെന്നാണ് വിശദീകരണം. ഇതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന മമതയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ […]

India National

എന്റെ പ്രധാനമന്ത്രി കള്ളം പറയുന്നു.മോദിയെ വിറപ്പിച്ച്‌ രാഹുല്‍ ഗാന്ധി

രാ​ജ്യ​ത്ത് ത​ട​ങ്ക​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍(​ഡി​റ്റെ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍) നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​സ്താ​വ​ന പ​ച്ച​ക്ക​ള്ള​മെ​ന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുല്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി.

India Kerala

ഷാളുകള്‍ക്കും പൂച്ചെണ്ടുകള്‍ക്കും പകരം പഠനോപകരണങ്ങള്‍ ചോദിച്ച്‌ മാണി സി കാപ്പന്‍

ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ നല്‍കുന്ന ഷാളുകളൂം പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥനയുമായി മാണി സി കാപ്പന്‍ എം എല്‍ എ. ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ഇവ ഒഴിവാക്കി നോട്ടുബുക്കുകള്‍, പെന്‍സിലുകള്‍, പേനകള്‍ മുതലായ പഠനോപകരങ്ങള്‍ നല്‍കിയാല്‍ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങള്‍ 2020 ജൂണില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്ബോള്‍ […]

Entertainment

ഇന്ത്യന്‍ സിനിമാ ലോകം കാണാന്‍ പോകുന്ന മഹാസിനിമ : പൃഥ്വിരാജ് വെളിപ്പെടുത്തുന്നു!

ലൂസിഫര്‍ മലയാള സിനിമയിലെ ഒരു തുടക്കമായിരുന്നു. മോഹന്‍ലാല്‍ എന്ന താരത്തിന്റെ ബിസിനസ് വലിയ രീതിയിലേക്ക് വ്യാപിപ്പിച്ച ചിത്രം പൃഥ്വിയും ടീമും അടയാളപ്പെടുത്തിയത് ഇന്ത്യന്‍ സിനിമയുടെ കേന്ദ്ര ബിന്ദുവിലേക്കായിരുന്നു. അതിന്റെ യാത്ര ‘എമ്ബുരാന്‍’ എന്ന സിനിമയുമായി വീണ്ടും തുടരാന്‍ തയ്യാറെടുക്കുമ്ബോള്‍ ഇപ്പോള്‍ മറ്റൊരു മഹാ സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വലിയ ഒരു അദ്ഭുത സിനിമയാണ് അതെന്ന് ബോധ്യമുള്ളത് കൊണ്ട് അത് നടക്കുമോ ഇല്ലയോ എന്നത് തനിക്ക് അറിയില്ലന്നും പൃഥ്വിരാജ് തുറന്നു […]

India National

“വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനുണ്ട്”: തീ കൊണ്ട് കളിക്കരുതെന്ന് ബി.ജെ.പിയോട് മമത

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തീ കൊണ്ട് കളിക്കരുതെന്ന് മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി. മമത വിദ്യാര്‍ഥികളോട് പറഞ്ഞതിങ്ങനെ- “പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം. ആരെയും ഭയപ്പെടരുത്. ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം. ജാമിഅ മില്ലിയയിലെയും ഐ.ഐ.ടി കാണ്‍പൂരിലെയും മറ്റ് സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം. 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശമുണ്ട്. അവര്‍ പ്രതിഷേധിക്കുന്നതില്‍ ആരും അസ്വസ്ഥമാകേണ്ടതില്ല”. മംഗളൂരുവില്‍ വെടിവെപ്പില്‍ […]

Entertainment

‘വലിയപെരുന്നാള്’ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്നു

ഷെയിന്‍ നിഗം, ജോജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുനാള്. ചിത്രം ക്രിസ്മസ്സ് റിലീസായി ഡിസംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ്. ഇഷ്‌ക്കിന് ശേഷം ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് വലിയപെരുന്നാള്. സുരേഷ് രാജന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.ഹിമിക ബോസ്,വിനായകന്‍, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, […]

Cricket Sports

‘ഗാംഗുലി 40 മിനിറ്റ് കൊണ്ട് എന്റെ ഹൃദയം കീഴടക്കി’ വെളിപ്പെടുത്തി മുന്‍ പാകിസ്താന്‍ സ്പിന്നര്‍

പാകിസ്ഥാന്‍റെ മുന്‍ സ്പിന്‍ ഇതിഹാസം സാഖ്‌ലൈന്‍ മുസ്താഖ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നു. 2005-2006 ല്‍ നടന്ന ഒരു സംഭവം എടുത്തുപറഞ്ഞാണ് സൗരവിനെ അദ്ദേഹം പുകഴ്ത്തിയത്. കേവലം 40 മിനിറ്റ് കൊണ്ട് സൗരവ് എന്റെ ഹൃദയം കീഴടക്കി എന്നാണ് താരം പറയുന്നത്. ‘ഇംഗ്ലണ്ടിലേക്ക് ഇന്ത്യ കളിക്കാന്‍ വന്ന കാലം. ഞാന്‍ അന്നേരം സസിക്സിനായി കളിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് സസിക്സില്‍ മൂന്ന് ദിവസത്തെ പരിശീലന മത്സരം ഉണ്ടായിരുന്നെങ്കിലും സൗരവ് കളിച്ചിട്ടിരുന്നില്ല’ […]

India National

തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ രാജിവെച്ചു

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. രാജിക്കത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എംഎം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി. ജെ.വി.എമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി. നിയമസഭ തെരഞ്ഞെടുപ്പില്‍ […]

India Kerala

വയനാട്ടില്‍ വലയസൂര്യ ഗ്രഹണം ഭാഗികം; അന്തരീക്ഷം മേഘാവൃതമായത് പ്രതികൂലമായി

അന്തരീക്ഷം മേഘാവൃതമായതിനാല്‍ വയനാട്ടില്‍ ഭാഗിക വലയ സൂര്യ ഗ്രഹണമേ ദൃശ്യമായുള്ളൂ. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും സൂര്യഗ്രഹണം പൂര്‍ണതോതില്‍ ദൃശ്യമായില്ല. മറ്റു ജില്ലകളില്‍ നിന്നടക്കം വന്നവര്‍ നിരാശരായാണ് കല്‍പ്പറ്റയില്‍ നിന്നും മടങ്ങിയത്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ കാലത്ത് എഴര മുതല്‍ മാനത്ത് നോക്കി കണ്ണു നട്ട് കാത്തിരിക്കാന്‍ തുടങ്ങിയതാണ്.മറ്റു ജില്ലകളില്‍ നിന്നടക്കം എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും സൂര്യനെ മാത്രം കണ്ടില്ല. പത്തരക്ക് ശേഷമാണ് വലയ സൂര്യഗ്രഹണം അല്‍പ്പമെങ്കിലും ദൃശ്യമായത്. ഇതിനിടെ ദേശീയ പൌരത്വ […]