ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഉടന്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധന നടപ്പാക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എസി കാറ്റഗറിയിലും അണ്‍ റിസര്‍വ്ഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കം. ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ […]
Author: Tomy Thondamkuzhy
തണുത്ത് വിറച്ച് രാജ്യതലസ്ഥാനം
ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു .19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില. 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ശരാശരി താപനില 19.15 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ . 1919,1929,1961,1997 എന്നീ വര്‍ഷങ്ങളില്‍ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു . ഈ മാസം മുപ്പതോടെ 19.15 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് താഴ്ന്ന് കഴിഞ്ഞാല്‍ 1901 നുശേഷമുള്ള […]
ചിരിപ്പൂരം ഒരുക്കാന്‍ ഒമര്‍ ലുലു ചിത്രം ജനുവരി 2ന്; ‘ധമാക്ക’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
നിക്കി ഗല്‍റാണിയും അരുണ്‍ കുമാറും നായികാ നായകന്മാരാകുന്ന ചിത്രം ‘ധമാക്ക’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഒമര്‍ ലുലുവാണ്. മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് കണാരന്‍, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, ഇടവേള ബാബു, നൂറിന്‍ ഷെറീഫ്, ശാലിന്‍ സോയ, നേഹ സക്സേന എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ‘ധമാക്ക’ ഒരു കോമഡി […]
കരസേന മേധാവി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ
കരസേന മേധാവി ബിപിൻ റാവത്ത് മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച സാഹചര്യത്തിലാണ് ആവശ്യം. ജനകീയ വിഷയങ്ങളിൽ സൈന്യം ഇടപെടുന്നത് ഭരണഘടന ലംഘനമാണെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു. വിരമിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്. കലാപം അഴിച്ചുവിടുന്ന ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ലെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ബിപിൻ റാവത്തിന്റെ പ്രസ്താവന എല്ലാ പരിധികളും […]
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് മാണി സി കാപ്പന്‍
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മാണി സി കാപ്പന്‍. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു . എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മാണി സി കാപ്പന്‍റെ പ്രതികരണം. നേരത്തെ പാല ഉപതെരഞ്ഞെടപ്പ് നടന്ന സമയത്ത് മാണി സി കാപ്പന്‍ വിജയിച്ചാല്‍ മന്ത്രിയാകുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്‍.സി.പിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കേണ്ടതുണ്ട്. തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം […]
പാലക്കാട് റെയിൽവേ ഡിവിഷൻ; മംഗളൂരു സ്റ്റേഷനെ അടർത്തിമാറ്റൻ ശ്രമം
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു റെയിൽവേ സ്‌റ്റേഷനെ മാറ്റാൻ നീക്കം. റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ താൽപര്യപ്രകാരമാണ് മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റുന്നത്. മംഗളൂരു കൂടി പാലക്കാടിന് നഷ്ടപെട്ടാൽ ഫണ്ട് ലഭിക്കുന്നത് ഉള്‍പ്പടെ കുറയുമെന്ന ആശങ്കയാണ് ഉയരുന്നത്. മംഗളൂരു ജംഗ്ഷൻ, സെൻട്രൽ റെയിൽവേ സ്‌റ്റേഷനുകളെ ഹുബ്ബള്ളി ആസ്ഥാനമായ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനാന്ന് കർണാടക കാരനായ കേന്ദ്ര മന്ത്രിയുടെ ശ്രമം. ദക്ഷിണ റെയിൽവേക്കും, റെയിൽവേ ബോഡിനും കത്തു നൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് ഡിവിഷനിൽ ഏറ്റവും അധികം […]
യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ്
പന്തീരങ്കാവ് യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ് ജമീല. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ജമീല മീഡിയ വണിനോട് പറഞ്ഞു. മീഡിയ വൺ എക്സ്ക്ലൂസീവ്. യു.എ.പി.എ ചുമത്തി അലനെയും താഹ യേയും അറസ്റ്റ് ചെയ്ത ദിവസം തന്നെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുവരുടെയും ബന്ധുക്കൾ കണ്ടിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനോടൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അലനും താഹയും തെറ്റുകാരാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് താഹയുടെ ഉമ്മ ജമീല പറഞ്ഞു. നീതി […]
ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും
ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ജനുവരി 10ന് പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് കേന്ദ്ര നേതാക്കള്‍ ജനുവരിയില്‍ കേരളത്തില്‍ എത്തും. കുമ്മനം അടക്കമുളള നാല് നേതാക്കളാണ് സാധ്യത പട്ടികയില്‍ ഉള്ളത്. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറാക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കേരളത്തില്‍ ശക്തമായി നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാന അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ ദേശീയ […]
യു.എ.പി.എ അറസ്റ്റ്; കോഴിക്കോട് ജനകീയ പ്രതിഷേധം
പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസ് എൻ.ഐഎക്ക് വിട്ടതിനെതിരെ കോഴിക്കോട് ജനകീയ പ്രതിഷേധം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഫാസിസത്തിനെതിരായി പോരാടുന്നവരെ ഒറ്റുകൊടുക്കുകയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. നിരോധിത മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. കരിനിയമങ്ങൾക്കെതിരെ ഇടത്പക്ഷം നിലപാട് എടുക്കുമ്പോഴും അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെ കേസ് […]
പോണ്ടിച്ചേരിയിലെ നാളത്തെ ബന്ദ് ഒഴിവാക്കി
പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്- ഡി.എം.കെ സഖ്യം ഈ മാസം 27ന് പ്രഖ്യാപിച്ച ബന്ദ് ഒഴിവാക്കി. വ്യാപാരികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ബന്ദ് പ്രഖ്യാപിച്ചത്.












