ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ ഡിസംബര്‍ 27ന് സത്യപ്രതിജ്ഞ ചെയ്തേക്കും. പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവും അധ്യക്ഷനുമായ ഷിബു സോറന്‍റെ വസതിയില്‍ യോഗം ചേര്‍ന്ന ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നിയമസംഭാംഗങ്ങള്‍ ഹേമന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസും ഇന്ന് യോഗം ചേരുന്നുണ്ട്. ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിച്ച് ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. കാലത്ത് പാര്‍ട്ടിയുടെ […]
Author: Tomy Thondamkuzhy
ഗായിക ജാഗി ജോണിന്റേത് കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായിക ജാഗി ജോണിന്റേത് കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ജാഗി ജോണ്‍. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതം ആയിരിക്കുമെന്നാണ് പൊലീസ് നിഗമനം. സംശയകരമായ രീതിയില്‍ ഒന്നും തന്നെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ […]
അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് വി.മുരളീധരന്‍
അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാവിലെ എണീറ്റ് മുദ്രാവാക്യം വിളിക്കാൻ തോന്നുന്നവരാണ് പ്രക്ഷോഭത്തിലുള്ളത്.പൌരത്വ നിയമത്തിൽ ഇനി ചർച്ചയില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. എന്നാല്‍ പ്രക്ഷോഭകരുമായി ചര്‍ച്ചക്കില്ലെന്നല്ല അതിന് തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞതെന്ന് പിന്നീട് മുരളീധരന്‍ തിരുത്തി. അതേസമയം മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടായി.കോഴിക്കോട് ടൗൺ ഹാളിൽ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനായി മുരളീധരൻ എഴുന്നേറ്റപ്പോഴായിരുന്നു എസ്.എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി ഗോ ബാക്ക് […]
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ കെ.എസ്.യു പ്രതിഷേധം
കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ കെ.എസ്.യു പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കനത്ത സുരക്ഷ വലയം ഭേദിച്ചായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലെത്താണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.
മമ്മൂട്ടിക്കും മഞ്ജു വാര്യറിനുമൊപ്പം ഈ താരം കൂടി! ത്രില്ലര്‍ ചിത്രം പുതുവര്‍ഷത്തില്‍ തുടങ്ങും!
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കരിയറില്‍ ഇന്നുവരെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നില്ല. അങ്ങനെയൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി മഞ്ജു വാര്യര്‍ എത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അങ്ങനെയൊരു അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്. ആ സന്തോഷം പങ്കുവെച്ചും മഞ്ജു വാര്യര്‍ എത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് […]
സഞ്ജു വീണ്ടും ടി20 ടീമില്‍, ധവാനും ബുംറയും തിരിച്ചെത്തി
ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും. തുടര്‍ച്ചയായി മൂന്നാം ടി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. എന്നാല്‍ ബംഗ്ലാദേശിനും വെസ്റ്റിന്‍ഡീസിനുമെതിരായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും സഞ്ജു ഒരു കളി പോലും കളിച്ചിരുന്നില്ല. ആറ് മത്സരങ്ങളാണ് സഞ്ജു ഡഗ് ഔട്ടിലിരുന്ന് കളി കണ്ടത്. മൂന്നാം ഓപ്പണറായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കു ശേഷം കേരളത്തിനായി രഞ്ജി കളിച്ച സഞ്ജു ബംഗാളിനെതിരെ സെഞ്ചുറിയും നേടിയിരുന്നു. സഞ്ജുവിന്റെ മിന്നും ഫോമാണ് വീണ്ടും ടീമിലേക്ക് പരിഗണിക്കാന്‍ […]
മഹാസഖ്യത്തിന്റെ വിജയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആര്‍.ജെ.ഡി
ഝാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്റെ വിജയം അടുത്ത വര്‍ഷം നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍.ജെ.ഡി. ഒരു സീറ്റ് മാത്രമേ നേടാനായുള്ളുവെങ്കിലും ബിഹാര്‍ ഝാര്‍ഖണ്ഡ് അതിര്‍ത്തികളിലെ മണ്ഡലങ്ങളില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാന്‍ ആര്‍.ജെ.ഡിക്കായിട്ടുണ്ട്. ജെ.ഡി.യു. എല്‍.ജെ.പി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും ഝാര്‍ഖണ്ഡില്‍ നേടാനായില്ല എന്നതും ആര്‍.ജെ.ഡിക്ക് കരുത്താണ്. മത്സരിച്ച ഛത്രയില്‍ മാത്രമാണ് ആര്‍.ജെ.ഡിക്ക് വിജയിക്കാനായത്. സഖ്യത്തിനായി ഇത്തവണ മത്സരിക്കുന്ന സീറ്റുകളില്‍ കടുംപിടുത്തം വേണ്ടെന്നായിരുന്നു ലാലു പ്രസാദിന്റെ നിര്‍ദേശം. അതിനാല്‍ വിട്ട് വീഴ്ചക്കൊടുവില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് […]
പൌരത്വ നിയമത്തിനെതിരെ ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം
പൌരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ജാമിഅ വിദ്യാര്‍ഥികളടക്കം വിവിധ സംഘടനകള്‍ ആഹ്വാനം സംയുക്ത മാര്‍ച്ച് ഇന്ന് നടക്കും. ഉച്ചക്ക് മണ്ഡി ഹൌസില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയും ടീച്ചേഴ്സ് അസോസിയേഷനും യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും അടക്കമുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധവുമായി എത്തുന്നത്. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് 12 .30 ഓടെ മണ്ഡി ഹൌസില്‍ നിന്ന് മാര്‍ച്ച് തുടങ്ങും. ഹം ഭാരത് കെ ലോഗ് ഹെ എന്ന മുദ്രാവാക്യം […]
ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതായി അന്തിമഫലങ്ങള്‍
പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു ശേഷം തെരഞ്ഞെടുപ്പ് നടന്ന രണ്ടുഘട്ടങ്ങളില്‍ ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതായി അന്തിമഫലങ്ങള്‍. പാര്‍ട്ടിയുടെ വോട്ടുബാങ്ക് 55 ശതമാനമായി ഉയര്‍ന്നപ്പോള്‍ ബി.ജെ.പി താഴേക്കു പോയി. നരേന്ദ്ര മോദി പ്രസംഗിച്ച ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചിലും ബി.ജെ.പി തോറ്റപ്പോള്‍ അമിത് ഷാക്ക് രണ്ടിടത്ത് മാത്രമാണ് ബി.ജെ.പിയെ വിജയിപ്പിക്കാനായത്. അതേസമയം രാഹുല്‍ ഗാന്ധി പ്രസംഗിച്ച ആറില്‍ നാലിടത്തും കോണ്‍ഗ്രസ് ജയിച്ചു. പൗരത്വബില്‍ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമായാണ് ജാര്‍ഖണ്ട് ഫലം മാറുന്നത്. നരേന്ദ്ര മോദി […]
ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും
ഝാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്. 47 സീറ്റാണ് സഖ്യം നേടിയത്. ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി .30 സീറ്റാണ് ജെഎംഎമ്മിന് ലഭിച്ചത്. ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചു. വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി […]











