അവതാരകയും ഗായികയുമായ ജാഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വസതിയിലാണ് മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും വൈകിട്ട് നാല് മണിയോടെ കുറവന്‍കോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മുഖേന ഡോകടറാണ് വിവരം പൊലീസിന് കൈമാറിയത്. അടുക്കളയില്‍ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി അമ്മയ്ക്കൊപ്പമാണ് ജാഗി ജോണിന്‍റെ താമസം. ഭര്‍ത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരകയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം […]
Author: Tomy Thondamkuzhy
തോമസ് ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും
അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് 2ന് ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമാ പള്ളിയിലാണ് ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ഇന്നലെയാണ് ചാണ്ടിയുടെ ഭൗതീക ശരീരം ആലപ്പുഴയിൽ എത്തിച്ചത് .ഇ.എം.എസ് സ്റ്റേഡിയത്തിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രിമാരായ തോമസ് ഐസക് ,മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീൽ എന്നിവരുള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലാൻഡിനു 2020 -2021 കാലയളവിലേക്ക് പുതിയ ഭാരവാഹികൾ നിയമിതരായി
ഇഴ അടുപ്പമുള്ള സൗഹ്രദത്തിന്റെ ചരിത്രത്തിന് അനുബന്ധമായ് ഇനിയും ചരിതങ്ങൾ രചിക്കാൻ Be Friends Switzerland-ന് പുതിയ ഭാരവാഹികൾ……… കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽ പ്രവർത്തനമികവുകൊണ്ടും , സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ Be Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണിൽ ചേരുകയുണ്ടായി. പ്രസിഡന്റ് ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി വിരുതീയിൽ കഴിഞ്ഞ 2 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ഓഡിറ്റ് ചെയ്ത കണക്ക് ട്രഷറർ […]
ബംഗാളില്‍ ഗവര്‍ണറെ തടഞ്ഞ് വിദ്യാര്‍ഥികള്‍
ബംഗാളിലെ ജാദവ്‍പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞു. ബിരുദദാന ചടങ്ങിനെത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാറിനെയാണ് വിദ്യാര്‍ഥികള്‍ തടഞ്ഞത്. ബി.ജെ.പി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. സര്‍വകലാശാലയില്‍ കയറാനാകാതെ ഗവര്‍ണര്‍ കാറിലിരിക്കുകയാണ്. കരിങ്കൊടിയും പ്ലക്കാര്‍ഡുകളുമായി നിരവധി വിദ്യാര്‍ഥികളാണ് ഗവര്‍ണറെ തടഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ ബി.ജെ.പിയുടെ ആക്ടിവിസ്റ്റായിരിക്കുന്നുവെന്നും പിരിഞ്ഞുപോകണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അനുദിനം ശക്തിപ്രാപിക്കുകയാണ്. പലയിടത്തും സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. ജന്തര്‍മന്തറില്‍ ഇന്നലെ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വേറിട്ട അനുഭവമായി. നിയമം […]
കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്
കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പദവിക്ക് അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് കെ. മുരളീധരന്‍ എം.പി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന […]
ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലയാള സിനിമ പ്രവര്‍ത്തകരും
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിലും പ്രതിഷേധം ഉയരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലോങ് മാര്‍ച്ച് ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചി ഷിപ്പിയാര്‍ഡിലേക്കാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. രാജേന്ദ്ര മൈതാനത്ത് നിന്ന് ചലച്ചിത്ര പ്രവര്‍ത്തരുടെ മാര്‍ച്ച് ഉടന്‍ ആരംഭിക്കും. സംവിധായകന്‍ കമല്‍, റിമ കല്ലിങ്കല്‍, ഷേയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഗീതു മോഹന്‍ദാസ്, തുടങ്ങി ചലച്ചിത്രരംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ ഭാഗമാകും. ഫോര്‍ട്ട് കൊച്ചിയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മറ്റ് പ്രതിഷേധ പരിപാടികളെല്ലാം ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. ഒറ്റയ്ക്കല്ല […]
‘മാമാങ്കം’: ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് കാണിച്ച് തരുന്ന സിനിമ
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാമാങ്കം തീയേറ്ററുകളില്‍ ഗംഭീര വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. അതും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെ. നാല്‍പ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിച്ച മാമാങ്കം മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം കൂടിയാണെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുനാവായ മണപ്പുറത്തെ ചോരക്കളമാക്കിയ ചാവേറുകളുടെ പോരാട്ടവീര്യത്തിന്റെ കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒരേ സമയം സിനിമ മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് പ്രേക്ഷകര്‍ക്ക് കാണിച്ച് തരുന്നു. മമ്മൂട്ടിക്കും ആരാധകര്‍ക്കും മാത്രമല്ല, […]
ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ആര്‍ജെഡി
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം രാഷ്ട്രീയ ജനതാദളി (ആര്‍ജെഡി) ന്റെ മുന്നേറ്റമാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മല്‍സരിച്ച ഏഴില്‍ അഞ്ച് സീറ്റിലും മികച്ച വിജയമാണ് ആര്‍ജെഡി നേടിയത്. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിഹാറിനോട് ചേര്‍ന്ന ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ അഞ്ച് സീറ്റിലാണ് പാര്‍ട്ടി മിന്നും ജയം കാഴ്ചവച്ചതെന്നതും […]
കരുണയുടെ കനിവ് പകർന്ന് അശരണർക്ക് കാരുണ്ണ്യ ഹസ്തവുമായി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് .
പാലാ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് സ്വിറ്റ്സർലൻഡിലെ മലയാളികൾ എക്കാലവും കാഴ്ച വയ്ക്കുന്നത്. രാജ്യത്തെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി, ഡിസംബർ 22 നു പാലായിൽ കൂടിയ ചടങ്ങിൽ വെച്ച് പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ധന സഹായ വിതരണം നടത്തുകയുണ്ടായി . സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം ,പിറന്ന നാട്ടിൽ വിധിയുടെ […]
ബിഗ് ബോസ് സീസണ്‍ 2 ജനുവരി അഞ്ച് മുതല്‍
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് ജനുവരി അഞ്ച് മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യും. അവതാരകനായിട്ടെത്തുന്ന മോഹന്‍ലാല്‍ തന്നെയാണ്. ആദ്യ സീസണ്‍ വലിയ വിജയമായിരുന്നു. ആദ്യ സീസണില്‍ സാബു മോന്‍ ആയിരുന്നു വിജയ്. കൂടാതെ പേര്‍ളി ശ്രീനി പ്രണയവും അവരുടെ വിവാഹത്തില്‍ എത്താന്‍ വരെ ബിഗ് ബോസ് ആദ്യ ഭാഗം കാരണമായി.കഴിഞ്ഞ തവണത്തേതിനെക്കാളും പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ പാകത്തിനുള്ള മത്സരാര്‍ഥികള്‍ ആയിരിക്കും ഇത്തവണ ഉണ്ടാവുക.












