ഓരോ പൂവിലും, ഓരോ തളിരിലും, ഓരോ മനസ്സിലും വസന്തം വിടർത്തിക്കൊണ്ട്, മനസ്സിൽ സുഖമുള്ള നിമിഷങ്ങളും, നിറമുള്ള സ്വപ്നങ്ങളും, നനവാർന്ന ഓർമകളും സമ്മാനിക്കാൻ വീണ്ടുമൊരു കേരളപ്പിറവി കൂടി ഇതാ വന്നെത്തുന്നു….
സ്വിസ് മലയാളികളുടെ മനസ്സിൽ കേരളപ്പിറവിയുടെ മധുരസ്മരണകൾ നിറച്ച് , വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് നവംബർ 2 ന് സൂറിച്ചിലെ റാഫ്സിൽ വേദിയൊരുക്കുന്നു …..ആഘോഷമാക്കാം… നമുക്കീ കേരളപ്പിറവി ദിനം ….
വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനായ വിനീത് ശ്രീനിവാസനും അദ്ദേഹത്തോടൊപ്പം പത്തിലധികം കലാപ്രതിഭകൾ അണിചേർന്നൊരുക്കുന്ന സംഗീത വിസ്മയം ..
കൊറിയോഗ്രാഫി അനുഭവവേദ്യമായ കലയാണ്. പാട്ടിന്റെ വരികള്ക്കനുസൃതമായി അനുപമമായ ചുവടുകള്‍ക്ക് പിറവി നല്കുമ്പോള് കൊറിയോഗ്രാഫറുടെ മനസില്‍ ആഹ്ളാദം ആലതല്ലുന്നു . പുതിയ കാലത്തിന്റെ ചലനങ്ങളെ കണ്ടറിഞ്ഞ് ആസ്വാദകരുടെ ഹൃദയങ്ങളില്‍ രസാനുഭൂതി ഉണര്‍ത്തുന്ന ഡാൻസ് കൊറിയോഗ്രാഫർ റോസ് മേരി ,സ്വിസ്സിലെ എൺപതില്പരം കലാപ്രതിഭകളെ അണിനിരത്തിയൊരുക്കുന്ന നാട്യവിസ്മയം .
പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതിയില് കാലങ്ങള്‍ തള്ളിവിടുമ്പോഴും വലിയ ഒരളവുവരെ ‘കൊച്ചു കേരളത്തിന്റെ’ ഓര്‍മയില്‍ നമ്മൾ ജീവിക്കുമ്പോൾ .മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിൽ വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസും യൂത്ത് ഫോറവും സംയുക്തമായി വര്‍ഷങ്ങളായി നടത്തി വരുന്ന കേരളപ്പിറവി ആഘോഷത്തിലേക്ക് പ്രൊവിൻസ് ചെയർമാൻ ജോബിൻസൺ കൊറ്റത്തിൽ .പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ ,സെക്രെട്ടറി ജോഷി താഴത്തുകുന്നേൽ ,ട്രെഷറർ വിജയ് ഓലിക്കര എന്നിവർ സ്വിസ്സിലെ എല്ലാ കലാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .