Association Cultural Europe India Kerala Pravasi Switzerland

സോഷ്യൽ മീഡിയയിൽ മുക്തകണ്ഡം ശ്രദ്ധനേടിയ സംഗീതശില്പം “ഓണക്കൊലുസിനു” ശേഷം ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന “കടിയൻ ” ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുന്നു .

ഓണകൊലുസ്, തുഷാരം എന്നീ മ്യൂസിക് ആൽബങ്ങൾക്ക് ശേഷം സ്വിറ്റസർലണ്ടിൽ നിന്നും ആൽഫിൻ ടി സെബാൻ അണിയിച്ചൊരുക്കുന്ന,പ്രശസ്ഥസിനിമതാരം ജിയോ ബേബി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന – “കടിയൻ ”എന്ന് നാമകരണം ചെയ്തിരിക്കുന്ന ഷോർട്ട് ഫിലിം ഏപ്രിൽ അവസാന വാരത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു.

സിനിമയുടെ ചരിത്രം ആരംഭിക്കുന്നത് ലഘുചിത്രങ്ങളില്‍ നിന്നാണ്. ഇന്ന് ലോകസിനിമയിലെ സജീവവിഭാഗമാണ് ഷോര്‍ട്ട്ഫിലിം. ഡിജിറ്റല്‍ക്കാലത്ത് മലയാളത്തിലും ധാരാളം ഷോര്‍ട്ട്ഫിലിമുകള്‍ പിറവിയെടുക്കുന്നു.ഷോർട്ട് ഫിലിമുകളിൽ നിന്നാണ് ഒരു മുഴുനീള സിനിമയിലേക്കുള്ള തുടക്കം .

ഓണകൊലുസ് എന്ന സഗീത ശിൽപ്പത്തിന്റെ ആശയവും ,സംവിധാനവും ,ഗാനത്തിന് സംഗീതവും നൽകി സ്വിറ്റസർലണ്ടിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത് ഈ സംഗീത ദൃശ്യവിരുന്നൊരുക്കിയത് ആൽഫിൻ സെബാൻ ആണ് .ആദ്യമായി ഒരു ഗാനത്തിന് സംഗീതം നൽകി ആൽഫിൻ ഈ ഗാനത്തിലൂടെ തെളിവാർന്ന ഒരു സംഗീത സംവിധായകനാണെന്നു കൂടി ഇതിനോടകം തെളിയിക്കപ്പെട്ടതാണ്

ഓണമെന്ന വികാരം സ്വിസ്സിലെ പ്രവാസികളുടെ കൌമാരക്കാരായ മക്കളിൽ പോലും സൃഷ്ടിക്കുന്ന സന്തോഷാധിക്യം ഇത്രയും മനോഹരമായി വരച്ചുകാണിക്കപ്പെട്ട മറ്റൊരു സംഗീതശില്പം ഇതുവരെ ഒരുക്കപ്പെട്ടിട്ടില്ല .. ഈ മനോഹരകാവ്യമൊരുക്കിയ അൽഫിനിൽ നിന്നും മറ്റൊരു മികവാർന്ന കലാസൃഷിടിക്കായി ആസ്വാദകവൃന്ദം കാത്തിരിക്കുന്നു .