രൺജീത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചു. കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും സംസ്ഥാന പൊലീസ് മേധാവി ഉത്തരവായി. മുൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയും നിലവിൽ വിഐപി സുരക്ഷാ വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുമായ ജി ജയദേവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Related News
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സുപ്രീംകോടതി അഭിഭാഷകര്‍
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ. ഡല്‍ഹി ബാർ കൗൺസിൽ അംഗം രാജീവ് ഖോസ്ല, എച്ച്.എസ് ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം. ‘രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ട്. അവര്‍ ആ പാര്‍ട്ടിയില്‍ പെട്ടവരാണ്, ഈ പാര്‍ട്ടിയില്‍ അംഗമാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. അവരിൽ പലരും എന്റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ്. ഹരിയാന സർക്കാർ കർഷകരോട് ചെയ്തത് ശരിയല്ല. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം’- എച്ച്.എസ് ഫൂല്‍ക്ക പറഞ്ഞു. […]
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപ് നേരത്തേതന്നെ കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയും പുറത്ത്. ദീലീപും സഹോദരീ ഭർത്താവ് സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും ദീലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്. അന്വേഷണ സംഘത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പല തവണ നമ്മൾ കണ്ടതാണല്ലോ എന്ന് അഭിഭാഷകൻ ദിലീപിനോടും സുരാജിനോടും സംസാരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ […]
കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചു; ലേലത്തിൽ വിറ്റത് 40,300 രൂപയ്ക്ക്
കെ റയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴക്കുലച്ചപ്പോൾ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്. ഈ വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വില ലഭിച്ചത് എന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്. കേറിയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം […]