സംസ്ഥാന കലോത്സവം ഫോട്ടോഫിനിഷിലേക്ക്. ചാമ്പ്യൻ സ്ഥാനത്തേക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് ഒന്നാമത്. എന്നാൽ, വെറും 4 പോയിൻ്റ് മാത്രം പിന്നിൽ, 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള പാലക്കാടും നാല് പോയിൻ്റ് വ്യത്യാസത്തിലാണ്. പാലക്കാടിനുള്ളത് 893 പോയിൻ്റ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും.
Related News
വാട്ട്സ് ആപ്പിൽ അജ്ഞാതന്റെ സന്ദേശം; റിട്ട.അധ്യാപികയ്ക്ക് 21 ലക്ഷം രൂപ നഷ്ടമായി
അജ്ഞാതന്റെ വാട്ട്സ് ആപ്പ് സന്ദേശത്തിൽ കുരുങ്ങി റിട്ടയേർഡ് സ്കൂൾ അധ്യാപിക. വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ 21 ലക്ഷം രൂപയാണ് അധ്യാപികയ്ക്ക് നഷ്ടമായത്. ആന്ധ്രാ പ്രദേശ് അന്നമയ്യ ജില്ല സ്വദേശിനി വരലക്ഷ്മിയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. അജ്ഞാതനിൽ നിന്ന് വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിനൊപ്പം ലഭിച്ച ലിങ്കിൽ വരലക്ഷ്മി ക്ലിക്ക് ചെയ്തു. പിന്നാലെ സൈബർ ക്രിമിനലുകൾക്ക് വരലക്ഷ്മിയുടെ ഫോൺ ഹാക്ക് ചെയ്യാൻ സാധിച്ചു. ആദ്യം 20,000 രൂപ, പിന്നീട് 40,000, 80, 000 […]
കൂടത്തായി കൂട്ടക്കൊലപാതകം; അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അന്നമ്മ തോമസിന്റെ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവിന്റെ മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മ്യഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവുകളിലൊന്ന്. ഈ കേസില്‍ ജോളി […]
യു.പിയിൽ സമ്മതമില്ലാതെ വീടുകളില്‍ കാവി നിറം പൂശി, വ്യാപക പ്രതിഷേധം
തിങ്കളാഴ്ച പ്രയാഗ് രാജിലെ ബഹദൂർഗഞ്ച് പ്രദേശത്ത് നിന്നും വ്യാപാരിയായ രവി ഗുപ്ത സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് സമ്മതം വാങ്ങാതെ തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതിനെതിരേ പരാതിയുമായി വ്യാപാരി രംഗത്ത്. ഒരു സംഘം ആളുകളാണ് വീടുകളില്‍ കാവി നിറം പൂശിയത്. ഇത് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. യു.പി മന്ത്രിയായ നന്ദഗോപാല്‍ നന്ദി താമസിക്കുന്നതും ഈ പ്രദേശത്താണ്. ഈ മേഖലയിൽ വികസനപ്രവർത്തനം […]