ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ളിൽ ഇന്ത്യൻ ടീമിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരക്കാരനയാണ് ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.
ഇതിനിടെ ആദ്യ കളി ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചു. റഫറി മാച്ച് ഫീസിൻ്റെ 10 ശതമാനം പിഴ ചുമത്തി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയിൻ്റും ഇന്ത്യക്ക് നഷ്ടമായി.
ഇന്നിങ്സിനും 32 റണ്‍സിനുമാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് ലീഡായ 163 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. സ്കോര്‍; ഇന്ത്യ-245, 131, ദക്ഷിണാഫ്രിക്ക-408.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായി. വിരാട് കോലിയാണ് ടോപ് സ്കോറര്‍. 82 പന്തുകള്‍ നേരിട്ട കോലി ഒരു സിക്സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം മറികടക്കാനായത്.