ഗസ്സയിൽ കൂടുതൽ മാനുഷിക സഹായമെത്തിക്കണം എന്ന പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. 13 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. യുഎസും റഷ്യയും വിട്ടു നിന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഗസയിൽ 390 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 734 പേർക്ക് പരുക്കേറ്റുവെന്നും ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.യു.എൻ രക്ഷാസമിതിയിൽ വികാരനിർഭരമായ പ്രസംഗമാണ് പലസ്തീനിയൻ അംബാസിഡർ നടത്തിയത്. ഡോക്ടറാകാൻ ആഗ്രഹിച്ച് ഒടുവിൽ കൊല്ലപ്പെട്ട പലസ്തീനിയൻ പെൺകുട്ടിയുടെ കഥ റിയാദ് മൻസൂർ പറഞ്ഞു തീർത്തത് വിതുമ്പലോടെയായിരുന്നു. അദ്ദേഹത്തിന് പിന്നിലുള്ള രണ്ട് ഉദ്യോഗസ്ഥർ കരയുന്ന കാഴ്ചയും യുഎൻ രക്ഷാസമിതി കണ്ടു. യുഎന്നിൽ അധികം കണ്ടുവരാത്ത പച്ചയായ വൈകാരിക നിമിഷങ്ങളായിരുന്നു അതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.എന്നാൽ ഗസയിൽ നിന്ന് ഹമാസിനെ പൂർണമായും ഒഴിപ്പിക്കാതെ, എല്ലാ ബന്ധികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹനാണ് ഇക്കാര്യം നവമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇസ്രയേൽ അന്താരാഷ്ട്ര നിയമത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും ഗസ്സയിലേക്കുള്ള മാനുഷിക സഹായമെല്ലാം നിരീക്ഷിക്കുമെന്നും എക്സിലൂടെ അറിയിച്ചു.
Related News
ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം
ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ.യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എല്ലാ ആക്രമണ ശ്രമങ്ങളെയും […]
ഗാസയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസം; ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തി വിടും
തുടർച്ചയായി ബോംബുകളും മിസൈലുകളും വീഴുന്ന ഗാസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിക്കാൻ അനുമതി. ഭക്ഷണവും മരുന്നും വെള്ളവുമായി 20 ട്രക്കുകളെ റഫാ അതിർത്തി വഴി കടത്തു വിടും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാൽ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ( Egypt president agrees to open the Rafah crossing ) ബന്ദികളെ മോചിപ്പിക്കാതെ ഇസ്രയേൽ വഴി സഹായം കടത്തിവിടില്ലെന്ന് […]
ബുദ്ധഭിക്ഷുകിയുടെ വേഷത്തില് ഡൽഹിയിൽ കഴിഞ്ഞത് ചാര വനിതയോ? ചൈനീസ് യുവതി അറസ്റ്റില്
രാജ്യതലസ്ഥാനത്ത് നിന്നും ചൈനീസ് യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയും, ചാരവൃത്തി നടത്തിയെന്നുമാണ് ഇവർക്കെതിരായ ആരോപണം. കായ് റുവോ എന്നാണ് പ്രതിയുടെ പേര്. ‘മജ്നു കാ തില’ പ്രദേശത്തെ ബുദ്ധ അഭയാർത്ഥി സെറ്റിൽമെന്റിൽ നിന്നുമാണ് ചൈനീസ് ചാര സ്ത്രീയെ അറസ്റ്റ് ചെയ്തത്. യുവതി നേപ്പാൾ വഴി ഇന്ത്യയിൽ എത്തിയെന്നാണ് സംശയം. മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. കൈ റുവോയിൽ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. […]