അയോധ്യയിൽ രാമക്ഷേത്ര സമുച്ചയത്തിന്റെ വിഡിയോ ക്യാമറയിൽ പകർത്തിയയാൾ അറസ്റ്റിൽ. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വിഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. രാമക്ഷേത്രത്തിന്റെ പത്താം നമ്പർ ഗേറ്റിന് സമീപമെത്തി വിഡിയോ റെക്കോർഡ് ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
Related News
“മോദി പാര്‍ലമെന്റിലെത്തിയത് 24 മണിക്കൂര്‍, ഗുജറാത്തില്‍ പ്രസംഗിച്ചത് 37 മണിക്കൂര്‍”
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയാന്. കഴിഞ്ഞ വര്‍ഷം മോദി പാര്‍ലമെന്റില്‍ വന്നതിനേക്കാള്‍ കൂടുതല്‍ ദിവസം 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നുവെന്ന് ഡെറക് ഒബ്രയാന് പറഞ്ഞു. പാര്‍ലമെന്റ് രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ഡെറക് ഒബ്രയാന്റെ വിമര്‍ശനം. രാജ്യസഭയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോദിയെ വിമര്‍ശിച്ചത്. മോദി കഴിഞ്ഞ ഒരു വര്‍ഷം പാര്‍ലമെന്റിലുണ്ടായിരുന്നത് 24 മണിക്കൂറാണ്- 10 മണിക്കൂര്‍ രാജ്യസഭയിലും 14 മണിക്കൂര്‍ ലോക്സഭയിലും. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മോദി 37 […]
ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും
എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളിലും ശരത് പവാറുണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസിലും വിമത നീക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഔദ്യോഗിക- വിമത പക്ഷങ്ങള്‍ കരുനീക്കം ശക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് […]
മരണനിരക്ക് കുറയ്ക്കാൻ അടിയന്തര നടപടി വേണം; 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര മുന്നറിയിപ്പ്
കൊവിഡ് കേസുകൾ പെട്ടെന്ന് വർധിക്കുന്ന 8 സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ്. 14 നഗരങ്ങളിലെ വർധന ചൂണ്ടിക്കാട്ടി കത്തയച്ച കേന്ദ്രം അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വലിയ നഗരങ്ങളിലും പരിസരപ്രദേശത്തും ഒമിക്രോൺ കേസുകൾ അതിവേഗം വർധിക്കുന്നു. മരണനിരക്ക് കുറയ്ക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. ഡൽഹിയുടെ GRAP മോഡൽ രാജ്യത്തുടനീളം കൊണ്ടുപോകാനുള്ള ആശയവും പരിഗണനയിലുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഡൽഹിയിൽ ഒമിക്രോൺ സമൂഹവ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ. യാത്രാ പശ്ചാത്തലം […]