അബദ്ധത്തിൽ ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന ഐപിഎൽ ലേലത്തിലാണ് പഞ്ചാബിന് അബദ്ധം പിണഞ്ഞത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ ടീമിലെത്തിച്ചെങ്കിലും തങ്ങൾ ഉദ്ദേശിച്ചയാളല്ല ഇതെന്ന് തിരിച്ചറിഞ്ഞ് ലേലത്തിൽ നിന്ന് പിന്മാറാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അത് നടക്കില്ലെന്ന് ഓക്ഷനിയർ പറഞ്ഞു. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തിൽ തൃപ്തരാവുകയായിരുന്നു. ലേലത്തിൻ്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗിനായി പഞ്ചാബ് പാഡിൽ ഉയർത്തി. ഛത്തീസ്ഗഡ് ടീമിൽ കളിക്കുന്ന 32 വയസുകാരൻ ശശാങ്ക് സിംഗ് ആയിരുന്നു ഇത്. വേറെ ആരും താരത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ ശശാങ്ക് പഞ്ചാബിലെത്തി. ഈ ലേലം അവസാനിച്ച് ഓക്ഷനീയർ മല്ലിക സാഗർ അടുത്തയാളിലേക്ക് പോകാനൊരുങ്ങവെയാണ് പഞ്ചാബിന് അബദ്ധം മനസിലായത്. ഇതോടെ ഇയാളെയല്ല തങ്ങൾ ഉദ്ദേശിച്ചതെന്ന് പഞ്ചാബ് അറിയിച്ചു. താരത്തെ വേണ്ടെന്ന് പഞ്ചാബ് പറഞ്ഞെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അതിനു സാധിക്കില്ലെന്ന് മല്ലിക സാഗർ അറിയിക്കുകയായിരുന്നു.ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത 19 വയസുകാരൻ ഓൾറൗണ്ടർ ശശാങ്ക് സിംഗിനായായിരുന്നു പഞ്ചാബിൻ്റെ ശ്രമം. ഈ താരത്തിൻ്റെയും അടിസ്ഥാന വില 20 ലക്ഷമായിരുന്നു. ഇതാണ് പഞ്ചാബിനെ കുഴപ്പിച്ചത്. പഞ്ചാബ് വാങ്ങിയ ശശാങ്ക് സിംഗ് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളിൽ കളിച്ചതാണ്. ആഭ്യന്തര മത്സരങ്ങളിൽ മികച്ച റെക്കോർഡുള്ള താരമാണ് ശശാങ്ക് സിംഗ്.
Related News
ഏഴ് വിക്കറ്റ് ജയം, ഏകദിന
മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ചഹാലിന്റെ ബൗളിംങും(6/42) തുടര്‍ച്ചയായി മൂന്നാം അര്‍ധസെഞ്ചുറി നേടിയ ധോണി(87*)യുടെ ബാറ്റിംങുമാണ് ഇന്ത്യക്ക് ചരിത്ര ജയവും പരമ്പരയും സമ്മാനിച്ചത്. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1ന് നേടിയിരുന്നു. ആദ്യമായാണ് ആസ്ട്രേലിയക്കെതിരായഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുന്നത്. നാല് പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ജയം. സ്കോര്‍ ആസ്ട്രേലിയ 230(48.4) ഇന്ത്യ 234/3 (48.2) നേരത്തെ ടോസ് നേടി ആസ്ട്രേലിയയെ ബാറ്റിംങിനയച്ച ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ […]
ഇന്ത്യ – ആസ്ത്രേലിയ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ […]
അന്ന് യുവരാജ് ഇന്ന് ബുംറ, കണ്ടകശനി മാറാതെ ബ്രോഡ്; ഒരോവറിൽ നൽകിയത് 35 റൺസ്
എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ലോക റെക്കോർഡ് ബാറ്റിങ്ങുമായി ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ ഒരോവറിൽ 5 ഫോറും 2 സിക്സും സഹിതം 35 റൺസാണ് ബുംറ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ താരമെന്ന നാണക്കേടും ബ്രോഡിന് ലഭിച്ചു. നേരത്തെ 28 റൺസായിരുന്നു ഒരു ടെസ്റ്റ് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ മുൻ റെക്കോർഡ്. ഇന്നിംഗ്സിന്റെ 84-ാം ഓവറിലാണ് ഇതെല്ലാം സംഭവിച്ചത്. പത്താം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ ജസ്പ്രീത് […]