റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.
Related News
‘പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന്’- പ്രധാനമന്ത്രി
പുരാതന നിയമങ്ങള്‍ കൊണ്ട് പുതിയ നൂറ്റാണ്ട് സൃഷ്ടിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമ പരിഷ്കാരം അനിവാര്യമാണെന്നും പഴയ നിയമങ്ങള്‍ പലതും ബാധ്യതയാണെന്നും മോദി പറഞ്ഞു. ആഗ്ര മെട്രോ റെയില്‍ പ്രൊജക്ടിന്റെ വിര്‍ച്വല്‍ ഉദ്ഘാടനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക സമരത്തിന്റെ പശ്ചാതലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വികസനത്തിന് പരിഷ്കാരങ്ങള്‍ ആവശ്യമാണ്, കഴിഞ്ഞ നൂറ്റാണ്ടില്‍ മികച്ചതായിരുന്ന ചില നിയമങ്ങള്‍ ഇപ്പോഴത്തെ നൂറ്റാണ്ടില്‍ ഭാരമായി മാറിയിരിക്കുകയാണ്, സമഗ്രമായ പരിഷ്കാരങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്, മുമ്പ് അത് നാമമാത്രമായിരുന്നുവെന്നു മോദി […]
‘ഇത്തരം ഹര്‍ജിയുമായി വരരുത്’; കൃഷ്ണ ജന്മഭൂമി തർക്കത്തിൽ സുപ്രീം കോടതി
മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടവര്‍ക്ക് കര്‍ശന താക്കീതുമായി സുപ്രീം കോടതി. ഹര്‍ജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളില്‍ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് താക്കീത് നല്കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലും നിരവധി കീഴ് കോടതികളിലും നിലനില്‍പ്പുണ്ട്. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുന്നത്. കൃഷ്ണജന്മഭൂമി സ്ഥലത്ത് […]
മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്
മണിപ്പൂർ മോറെയിൽ വീണ്ടും വെടിവെപ്പ്. അക്രമികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ഒരു കമാൻഡോയ്ക്ക് വീരമൃത്യു. വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ക്യാമ്പുകളിൽ ഉറങ്ങിക്കിടന്ന സൈനികർക്ക് നേരെയാണ് ഇന്ന് പുലർച്ചയോടെ അക്രമികൾ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകൾ.ആക്രമണത്തിൽ പിന്നിൽ കുക്കി വിഭാഗം എന്ന് സുരക്ഷാസേന ആരോപിച്ചു. സംഭവത്തിന് പിന്നാലെ അസം റൈഫിൾസിലെ കൂടുതൽ സംഘം മേഖലയിൽ എത്തി അക്രമികൾക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ […]