തമിഴ്നാടിന്റെ തെക്കൻ ജില്ലകൾ പ്രളയഭീതിയിൽ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഇന്ന് ഉച്ചവരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തേനി, വിരുദുനഗർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ഇന്ന് പൊതു അവധിയാണ്.കന്യാകുമാരിയിൽ സ്കൂളുകൾക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഴയക്ക് നേരിയ ശമനമുണ്ടെങ്കിലും നാല് ജില്ലകളിലും വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ വ്യോമസേന ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനെത്തി. 42 പേരെയാണ് ഇന്നലെ എയർ ലിഫ്റ്റ് ചെയ്തത്. മന്ത്രി ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെ നാല് മന്ത്രിമാരെ കൂടി പ്രളയ രക്ഷാ പ്രവർത്തനത്തിനായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചുമതലപ്പെടുത്തി. റെയിൽപാളങ്ങളിൽ വെളളം കയറിയതിനാൽ ഇന്ന് ഒരു ട്രയിൻ റദ്ദാക്കി. കോയമ്പത്തൂർ – നാഗർകോവിൽ എക്സപ്രസാണ് റദ്ദാക്കിയത്. 16 സർവീസുകൾ ഭാഗികമായി റദ്ദാക്കി. 3 ട്രയിനുകൾ വഴിതിരിച്ചു വിട്ടു.അതേസമയം കേരളത്തിൽ ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Related News
പെഗസിസ് വിവാദം: കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ
പെഗസിസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ. സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഐ.ടി. മാത്രാലയമല്ല, ആഭ്യന്തര സെക്രട്ടറിയാണെന്നാണ് ഹർജിക്കാരുടെ വാദം. കൂടാതെ ഹർജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ഗൂഢാലോചന അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ വിദഗ്ധ സമിതി രൂപീകരണത്തെ ശക്തമായി എതിർത്തു. കേസ് സുപ്രിംകോടതി പരിഗണിക്കാൻ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സർക്കാർ നൽകിയിരിക്കുന്നത്. പെഗസിസ് വിഷയത്തിൽ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും കേന്ദ്രസർക്കാർ തള്ളിയിരിക്കുകയാണ്. വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും സർക്കാർ ഉയർത്തിയ […]
ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്ന്. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ജമ്മുവിലെ പിര്‍ പഞ്ചല്‍, ചെനാബ് താഴ്വര, ശ്രീനഗര്‍, അനന്ത്നാഗ്, കുപ്വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകളില്‍ എന്‍ഐഎ സംഘമെത്തി. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകളെന്ന് എന്‍ഐഎ അറിയിച്ചു. കുല്‍ഗാമില്‍ റാംപോറ ഖിയാമോയില്‍ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകന് […]
ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ മൂന്നിടങ്ങളിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് . ഷോപ്പിയാൻ, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ. ഇവിടങ്ങളിൽ ഭീകരവാദികളുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഷോപ്പിയാനിൽ സൈന്യം തിരച്ചിൽ നടത്തുന്ന ഘട്ടത്തിൽ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. സംയുക്തസേനയാണ് തിരച്ചിൽ നടത്തിയത്. സേനാവിഭാഗങ്ങളും സിആർപിഎഫും പൊലീസുമൊക്കെ സംയുക്ത സേനയിലുണ്ട്. ഇപ്പോഴും ഇവിടെ തിരച്ചിൽ തുടരുകയാണ്. അതേസമയം കരസേനാ മേധാവി നരവനെ കശ്മീരിൽ തുടരുകയാണ്. അദ്ദേഹം ഇവിടങ്ങളിൽ നേരിട്ട് […]