ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗസ്സയിലെ ഈ തുരങ്കം. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്. റെയിലുകള്‍, വൈദ്യുതി, ഡ്രെയിനേജ് എന്നിവ ഉള്‍പ്പെടുന്നതാണ് തുരങ്കം.നാല് കിലോമീറ്ററില്‍ അധികം നീണ്ടുകിടക്കുന്ന തുരങ്കത്തിന്റെ കവാടം ഈറസ് ക്രോസില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ്. ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന് യൂനിസ് ബറ്റാലിയന് കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ പറഞ്ഞു.
Related News
സൈന പുറത്ത്
പാരീസ്ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് പൊരുതിത്തോറ്റു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ പതിനേഴുകാരി സി യങ് ആന്‍ 22–20, 23–21ന് സൈനയെ തോല്‍പ്പിച്ചു. കൊറിയക്കാരി കഴിഞ്ഞ ആഴ്ച ഡെന്മാര്ക്ക് ഓപ്പണില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
WHO ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിങ്ങളുടെ വാട്സ്ആപ്പില്‍ ലഭിക്കാന്‍
ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം… വ്യക്തികളിലേക്ക് നേരിട്ട് ഹെല്‍ത്ത് അലര്‍ട്ടുകള്‍ വാട്സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില്‍ 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകും. വളരെ എളുപ്പത്തില്‍ ആര്‍ക്കും WHO ഹെല്‍ത്ത് അലര്‍ട്ട് സ്വന്തം ഫോണിലെ വാട്സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 […]
കശ്മീർ മുതൽ ഹിജാബ് വിവാദം വരെ; അമേരിക്ക വധിച്ച അൽ ഖ്വയിദ തലവന്റെ ഇന്ത്യൻ താൽപര്യങ്ങൾ
ഇന്ത്യയിൽ ചൂടേറിയ ചർച്ചയായ നിരവധി വഷിയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു അമേരിക്ക വധിച്ച അൽ ഖ്വയിദ തലവൻ അയ്മൻ അല്‍ സവാഹിരി. കശ്മീർ മുതൽ ഹിജാബ് വിവാദത്തിൽ വരെ അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. 2011 ൽ ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് ശേഷം അൽ ഖ്വയിദയുടെ തലവനായി സ്ഥാനമേറ്റ സവാഹിരി അഫ്ഗാൻ എമിറേറ്റ് വ്യാപിപ്പിക്കുന്നതിനുള്ള വഴിയായാണ് ജിഹാദിനെ കണ്ടിരുന്നത്. അതുകൊണഅട് തന്നെ അഫ്ഗാനിസ്താൻ, കശ്മീർ, ബോസ്നിയ, ചെച്നിയ എന്നിവിടങ്ങളിലെ ഇസ്ലാം മത വിശ്വാസികളോട് പോരാടുക എന്നത് മതപരമായ […]