യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓരോ നിമിഷവും ആഘോഷമാക്കുന്ന കോഴിക്കോട്ടുകാർക്ക് ഇതാ മറ്റൊരു അംഗീകാരം കൂടി.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിലാണ് കോഴിക്കോട് ഇടം പിടിച്ചിരിക്കുന്നത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്.ഈ പട്ടികയിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏകനഗരവും കോഴിക്കോടാണ്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എൻ.സി.ആർ.ബി ഈ പട്ടിക തയ്യാറാക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമവും മറ്റ് പ്രത്യേക നിയമങ്ങളും പ്രകാരമുള്ള കേസുകളാണ് ഇതിന് അടിസ്ഥാനമാക്കുന്നത്.ആദ്യ പത്തു സുരക്ഷിത നഗരങ്ങളിൽ പകുതിയും ദക്ഷിണേന്ത്യയിലാണ്. കൊൽക്കത്തയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്പത്തൂരുമാണ്. കോഴിക്കോട് കോർപ്പറേഷന്റെ 61 പിറന്നാൾ ദിവസമായ കേരള പിറവി ദിനത്തിലാണ് ചരിത്ര നഗരമായ കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരമെന്ന പദവി ലഭിച്ചത്.
Related News
70 വർഷം കൊണ്ട് ഇന്ത്യ കെട്ടിപ്പടുത്തതെല്ലാം മോദി വിറ്റ് തുലയ്ക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി
കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബി.ജെ.പി വാക്ക്പോര്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി ആണ് കോൺഗ്രസ് ബി.ജെ.പി. വാക്ക്പോരിന് വിഷയമായത്. കഴിഞ്ഞ 70 വർഷം രാജ്യം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണ് ഈ […]
കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം; വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറില്‍
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള മാര്‍ഗനിര്‍ദേശങ്ങളായി. രോഗികള്‍ക്ക് തപാല്‍ വോട്ടിനും ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടാകും. ഇതിനായി കേരള മുന്‍സിപ്പാലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഉടന്‍ വിജ്ഞാപനമിറക്കും. സൂക്ഷ്മപരിശോധനയില്‍ 3100 പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. കോവിഡ് രോഗികളെ സ്പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന നിര്‍വചനം നല്‍കിയാണ് നിയമഭേദഗതി. വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ വോട്ടെടുപ്പിനു തലേദിവസം വൈകിട്ട് മൂന്നു മണി വരെ അപേക്ഷിക്കുന്നവര്‍ക്കാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹത. ഇവരുടെ പ്രത്യേക […]
പ്രവാസി ഭാരതീയ ദിവസ്സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. വരാണസി സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിൻദ്ജുഗ്നാഥും ചടങ്ങിൽ സംബന്ധിക്കും. പുറം രാജ്യങ്ങളിൽ കഴിവു തെളിയിച്ച 30 പേർക്കുള്ള പ്രവാസി ഭാരതീയ പുരസ്കാര സമർപ്പണം നാളെ നടക്കും. പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതികൾക്കിടയിലാണ് പതിനഞ്ചാം പ്രവാസി സമ്മേളനത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. നിയമനിർമാണ സഭകളിൽ പ്രവാസി പ്രാതിനിധ്യം, […]