അയോധ്യയില്‍ ശ്രീരാമപ്രതിഷ്ഠ ജനുവരി 22ന് നടക്കും. ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ കുടുംബത്തിലെ പിന്‍ഗാമിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വാരാണസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരുടെ സംഘം പ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയ പണ്ഡിറ്റ് ഗംഗാറാം ഭട്ടിന്റെ കുടുംബത്തില്‍ നിന്നുള്ള ആചാര്യ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിതിന്റെ നേതൃത്വത്തിലാണ് വാരണാസിയിലെ പുരോഹിതന്മാരുടെ സംഘം അയോധ്യയിലെത്തുന്നത്. 1674ല്‍ ഗംഗാറാം ഭട്ട് ആയിരുന്നു ഛത്രപതി ശിവജിയുടെ കിരീടധാരണം നടത്തിയത്. അന്നുമുതല്‍ പണ്ഡിറ്റ് ഭട്ടിന്റെ കുടുംബം വാരണാസിയിലെ ഗംഗയുടെ തീരത്തുള്ള രാംഘട്ടിലാണ് താമസിക്കുന്നത്. പണ്ഡിറ്റ് ഗംഗാഭട്ടിന്റെ 11ാം തലമുറയില്‍പ്പെടുന്ന തങ്ങള്‍, രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നത് അഭിമാനകരമായി കരുതുന്നുവെന്നും മഥുരനാഥ് ദീക്ഷിത് പറഞ്ഞു.ചടങ്ങുകള്‍ക്ക് കൃത്യം ഒരു മാസം മുന്‍പ് പുരോഹിതന്മാര്ക്ക് പരിശീലനം നല്‍കും. ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ വാരണാസിയില്‍ നിന്നുള്ള 50 പുരോഹിതന്മാരാണ് ചടങ്ങുകള്‍ നടത്തുക. ഇവര്‍ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 71 ബ്രാഹ്മണര്‍ കൂടിയെത്തും. ജനുവരി 16ന് വാരണാസിയില്‍ നിന്നുള്ള സംഘം അയോധ്യയിലേക്ക് പുറപ്പെടും. ജനുവരി 17 മുതല്‍ അഞ്ച് ദിവസം ചടങ്ങ് നീണ്ടുനില്‍ക്കും. ഏഴായിരം പേര്‍ക്കാണ് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുള്ളത്.
Related News
തെങ്നൗപാലിലെ സംഘർഷം; മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
മണിപ്പൂർ സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. തെങ്നൗപാൽ ജില്ലയിൽ 13 പേർ കൊല്ലപ്പെട്ട സംഘർഷത്തിന്റെ പേരിലാണ് നോട്ടീസ്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമെന്ന് മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. പൊലീസിന്റെയും സൈനിയുടെയും ഭാഗത്ത് വീഴ്ച സംഭവിച്ചു എന്നും കമ്മീഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനൊപ്പം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. എഫ്ഐആർ വിവരങ്ങളും സംഘർഷം തടയാൻ സ്വീകരിച്ച നടപടികളും അറിയിക്കാൻ നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദ്ദേശം. സ്വമേധയാണ് മനുഷ്യാവകാശ കമ്മീഷൻ […]
നീറ്റ് പിജി സാമ്പത്തിക സംവരണം ഇന്ന് സുപ്രീംകോടതിയിൽ
അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡം ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നീറ്റ് പിജി കൗണ്‍സിലിംഗ് വൈകുന്നതിൽ റസിഡൻറ് ഡോക്ടർമാർ പ്രതിഷേധമുയർത്തുന്നതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയായിരുന്നു. റസിഡൻറ് ഡോക്ടർമാരുടെ ആശങ്കകൾ ന്യായമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പിജി കൗണ്‍സിലിംഗിൽ സുപ്രീംകോടതി നിലപാട് നിർണായകമാകും. ഈ അധ്യയന വർഷം സാമ്പത്തിക സംവരണ മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും […]
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 2,50,000 രൂപ
ഭിക്ഷക്കാരിയുടെ താമസസ്ഥലത്ത് നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെടുത്തത് 2,50,000 രൂപ. ജമ്മു കശ്മീരിലെ നൗഷേരയിലാണ് സംഭവം. ഭിക്ഷക്കാരിയെ അഭയകേന്ദ്രത്തിലാക്കിയ ശേഷം അവരുടെ താമസസ്ഥലം പരിശോധിക്കാനെത്തിയപ്പോഴാണ് സന്നദ്ധപ്രവര്‍ത്തകര്‍ പണം കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നിലയിലാണ് നോട്ടുകളും കറന്‍സികളും കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുഖ്ദേവ് സിങ് ശ്യാമളിന്റെ നിര്‍ദേശപ്രകാരം പൊലീസ് സ്ഥലത്തെത്തി. ഏറെ സമയമെടുത്താണ് നാണയങ്ങള്‍ അടങ്ങിയ വലിയ തുക സന്നദ്ധപ്രവര്‍ത്തകര്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. പണം ഷെല്‍ട്ടര്‍ ഹോമിലെത്തി സ്ത്രീക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ […]