അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാമ്പസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ കൊലലപ്പെടുത്തിയതായും വിദ്യാർഥികളെ ഒഴിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയെ പൊലീസ് കൊലപ്പെടുത്തി.
Related News
ചാള്‍സ് രാജാവിനും പത്നിക്കും നേരെ മുട്ടയേറ്
യോർക്ക് നഗരത്തിൽ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയ ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയേറ്. നഗര ഭരണാധികാരികൾ രാജാവിന് ഔദ്യോഗിക വരവേൽപു നൽകുമ്പോഴായിരുന്നു ജനക്കൂട്ടത്തിൽനിന്ന് ഒരാൾ 3 മുട്ടകൾ എറിഞ്ഞത്.ഒന്നും ദേഹത്തു കൊണ്ടില്ല. അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടൻ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. മുട്ടയെറിഞ്ഞു പ്രതിഷേധിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 23 വയസുള്ള യുവാവാണ് അറസ്റ്റിലായത്.
ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ ഇന്നുമുതൽ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനിൽ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനിൽ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകർ. അതിനിടെ, ശ്രീലങ്കയിൽ ഇന്ധന വില കുറച്ചു. ആക്റ്റിങ് പ്രസിഡന്റ് റെനിൽ വിക്രമസിംഗേയുടെ നിർദേശം കണക്കിലെടുത്താണ് അടിയന്തര നടപടിയെന്നോണം ഇന്ധനവില കുറച്ചത്. പെട്രോളിന് ഇരുപത് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. അതേസമയം, 20 ന് നടക്കുന്ന പ്രസിഡന്റ് വോട്ടെടുപ്പിൽ എംപി മാർക്ക് […]
നാഷണല്‍ ജിയോഗ്രാഫിക് മാസികയില്‍ നിന്ന് അവസാന എഴുത്തുകാരനും പടിയിറങ്ങുമ്പോള്‍…; ശാസ്ത്രത്തെ ജനകീയവത്കരിച്ച ആ നൂറ്റാണ്ടില്‍ മാസിക അവശേഷിപ്പിക്കുന്നത്….
പല മനുഷ്യരും പുള്ളിപ്പുലികളും പവിഴപ്പുറ്റുകളും കടലാമകളും ഡൈനോസറുകളും ആല്‍ഗെകളും വിഹരിക്കുന്ന വിശാല ലോകത്തെച്ചുറ്റിപ്പറ്റിയുള്ള കാഴ്ചയും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വൈജ്ഞാനിക മുന്നേറ്റമാണ് നാഷണല്‍ ജിയോഗ്രാഫിക് എന്ന മാസിക കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തിവന്നത്. ബഹുവര്‍ണച്ചിത്രങ്ങളും നീളമുള്ള ലേഖനങ്ങളുമുള്ള ആ മാസിക പയ്യെ ഓര്‍മയാകുകയാണ്. അവശേഷിച്ച സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെക്കൂടി മാസിക പിരിച്ചുവിടുകയാണ്. അടുത്ത വര്‍ഷത്തോടെ മാസിക അച്ചടിയും അവസാനിപ്പിക്കും. ചോരതൊട്ടെടുക്കാനാകുന്നത്രയും ജീവന് തോന്നുന്ന ഫോട്ടോഗ്രാഫുകളും, മിനുസമുള്ള പേപ്പറുകളില്‍ എഴുതപ്പെട്ട, സ്കൂള്‍ പ്രൊജക്ടുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ക്ക് വരെ നമ്മില്‍ […]