തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
Related News
മരിച്ച് 45 വര്‍ഷത്തിന് ശേഷം ഭൂമിക്കേസില്‍ തഹസില്‍ദാരുടെ നോട്ടീസ്
45 വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് ഭൂമിയിടപാടില്‍ വിചാരണയ്ക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് തഹസില്‍ദാരുടെ നോട്ടീസ്. എറണാകൂളം കണയന്നൂര്‍ താലൂക്ക് മുളവുകാട് വില്ലേജിലെ പ്ലമേനയുടെ മകനാണ് മരിച്ച 45 വര്‍ഷത്തിന് ശേഷം നോട്ടീസ് അയച്ചത് . ഒമ്പത് പേര്‍ക്ക് നോട്ടീസയച്ചതില്‍ ആറുപേരും മരിച്ചവരാണ്. ഗോശ്രീ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതിനെതിരെ അനന്തരാവകാശികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് 9 പേര്‍ക്കും നോട്ടീസയച്ചിരിക്കുന്നത്. 1973 ല്‍ പട്ടയ ഉടമയായ പ്ലമേനയുടെ ഇളയമകന് ആയ ജോര്‍ജ്ജിന് സ്ഥലത്തിന്റെ പട്ടയം റദ്ദാക്കുന്നത് സംബന്ധിച്ച് […]
ലക്ഷദ്വീപില്‍ ഇന്ന് തെരഞ്ഞെടുപ്പ്
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ 55,057 വോട്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. വാശിയേറിയ പ്രചരണത്തിനൊടുവിലാണ് ഇന്ന് ദ്വീപു നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ജനവാസാ മേഖലയായ പത്ത് ദ്വീപുകളിലും കൂടി 55,057 വോട്ടര്‍മാര്‍ മാത്രമാണ് ഈ ലോകസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ആന്ത്രേത്ത് ദ്വീപില്‍ 10212 വോട്ടര്‍മാരുണ്ട്. ചെറിയ ദ്വീപായ ബിത്രയില്‍ 255 വോട്ടര്‍മാര്‍ മാത്രമാണുള്ളത്. 51 പോളിംഗ് സ്റ്റേഷനുകളാണ് ദീപില്‍ ക്രമീകരിച്ചിട്ടുള്ളത്. കുറഞ്ഞ […]
മോട്ടോര്‍ വാഹന നിയമം ലംഘിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും
സംസ്ഥാനത്ത് വി.ഐ.പികളുടെ വാഹനങ്ങളും റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയാണ് നിയമം ലംഘിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്, പി.എസ് ശ്രീധരന് പിള്ള എന്നിവരും നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ നിരത്തുകളില്‍ ചീറിപ്പായുന്ന മന്ത്രി വാഹനങ്ങള്‍ നിയമലംഘകര്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ ഒരു വാഹനം 9 തവണയും മറ്റൊരു വാഹനം 5 തവണയും നിയമലംഘനത്തിന് പിടിക്കപ്പെട്ടു. പക്ഷെ […]