ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക് സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ് നൽകിയത്.ഈ വർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് ചുമതല വാട്ടർ അതോറിട്ടിക്കാണ്.
Related News
സാമ്പത്തികസംവരണം: എതിര്‍ത്ത് വോട്ട് ചെയ്തത് 3 എം.പിമാര്‍ മാത്രം
മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തത് ആകെ 3 എം.പിമാര്‍ മാത്രം. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ആകെ 326 വോട്ടുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ളവരുടെ 323 വോട്ടുകളും ബില്ലിന് അനുകൂലമായി. കോണ്‍ഗ്രസും സിപിഎമ്മും എന്‍.സി.പിയും ബില്ലിനെ പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും. […]
കത്തിലെ പരാമര്‍ശങ്ങള്‍ വിശാലമായ അര്‍ഥത്തിലാണ് കാണേണ്ടത്: ന്യായീകരിച്ച് കമല്‍
ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ജീവനക്കാരുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും കമൽ വ്യക്തമാക്കി. താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്റെ വിശദീകരണം. നെഹ്റുവിന്റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് […]
‘കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുന്നു’
പുതിയ പാര്‍ലമെന്റിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. രണ്ട് ആഴ്ച്ചയായി രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ചെയ്യുകയാണെന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കര്‍ഷകര്‍ അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ കൊട്ടാരം പണിയുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. ‘മിസ്റ്റര്‍ മോദി, അന്നം നല്കുന്നവര് അവകാശത്തിനായി തെരുവില്‍ പോരാടുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ക്കുമാത്രമായി കൊട്ടാരം പണിയുന്നുവെന്നത് ചരിത്രം രേഖപ്പെടുത്തും’ അദ്ദേഹം എഴുതി. ‘ജനാധിപത്യത്തിൽ, അധികാരം എന്നത് തോന്നുന്നതെന്തും ചെയ്യാനുള്ള മാർഗമല്ല, അത് പൊതുസേവനത്തിനും […]