ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹന ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2023 മെയിൽ നിലവിൽ വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ പ്രകാരം, ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദംഹർജിയിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവിൽ അനുവാദം നൽകിയിരുന്നു. പെർമിറ്റ് ചട്ടലംഘനമുണ്ടായാൽ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഇതിനിടെ ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി പരിഗണിക്കുന്നത് നീട്ടിയിരുന്നു. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക.
Related News
കോഴിക്കോട് ട്രെയിൻ തട്ടി മരണം
കോഴിക്കോട് ട്രെയിൻ തട്ടി ഒരു മരണം. കോഴിക്കോട് കല്ലായിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ചെന്നൈ എഗ്മൂർ – മംഗലാപുരം എക്സ്പ്രസ് തട്ടിയാണ് മരണം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഹിന്ദു വികാരം വ്രണപ്പെടുത്തുന്ന ഉത്പന്നങ്ങള്‍ സൈറ്റില്‍:ആമസോണിനെതിരെ ബഹിഷ്കരണ ആഹ്വാനം
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിനെതിരെ ബഹിഷ്കരണ കാമ്പയിനുമായി ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. സൈറ്റില്‍ വില്‍പ്പനക്ക് വെച്ച ഉത്പന്നങ്ങള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന വാദം ചൂണ്ടിക്കാണിച്ചാണ് കാമ്പയിന്. ‘ബൊയ്കോട്ട് ആമസോണ്‍’ ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഹിന്ദു ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡോര്മാറ്റുകള് ഉള്‍പ്പടെയുള്ളവ സൈറ്റില്‍ വില്‍പ്പനക്ക് വെച്ചു എന്നാണ് ആമസോണിനെതിരായുള്ള ആരോപണം. വിവാദ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ആമസോണ്‍ യു.കെ സൈറ്റിന്റേതെന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ടുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഹിന്ദു ദൈവങ്ങളെ […]
സർവീസ് നികുതി നൽകേണ്ടെന്ന് കളക്ടർ; ടാങ്കർ ഉടമകൾ സമരം അവസാനിപ്പിച്ചു
സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിച്ചത്. ടാങ്കർ ഉടമകൾ സർവീസ് നികുതി നൽകേണ്ടെന്ന് ജില്ലാ കളക്ടർ രേഖാമൂലം അറിയിച്ചു സംസ്ഥാനത്തെ ടാങ്കർ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎൽ എച്ച്പിസിഎൽ കമ്പനികളിലെ 600 സർവീസുകളാണ് സമരത്തിന്റഎ ഭാഗമായി നിർത്തി വച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുന്ന […]