Pravasi Switzerland

ഭാരതീയം…സിൽവർജൂബിലിയുടെ നിറവിൽ മാർച്ച് രണ്ടിന് വർണ്ണതിളക്കമാർന്ന ആഘോഷങ്ങളുമായി ഭാരതീയകലാലയം സ്വിറ്റ്സർലൻഡ്.

സിൽവർജൂബിലിയുടെ നിറവിൽ വർണ്ണതിളക്കമാർന്ന ആഘോഷങ്ങളുമായി ഭാരതീയകലാലയം സ്വിറ്റ്സർലൻഡ്. കാൽനൂറ്റാണ്ടിന്റെ സഞ്ചാരവീഥിയിൽ എന്നും സ്വിസ്സ് മലയാളികൾക്ക് കലാവിരുന്നുകളുടെ പുതുമഴ പൊഴിച്ച് ജനമനസ്സുകളെ കുളിർമഴയണിയിപ്പിച്ചുകൊണ്ടിരിക്കു ന്ന ഭാരതീയ കലാലയം ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തീകരിക്കുന്ന ഈ വേളയിൽ ഒരുക്കുന്നു , മറ്റൊരു കുളിർമയാർന്ന കലാവിരുന്ന് “ഭാരതീയം”. 2024 മാർച്ച് 2 ന് സൂറിച്ചിലെ വിശാലമായ ഡീറ്റികോൺ സ്റ്റാറ്റ്‌ ഹാളിൽ ( Stadihalle Dietikon ) ശനിയാഴ്ച രാവിലെ 9 മണിക്ക് ആഘോഷപൂരങ്ങളുടെ കൊടിയേറുന്നു. ഭാരതീയകലാലയത്തിന്റെ അഭിമാനമായ, 22 വർഷങ്ങളോളമായി നടത്തിവരുന്ന യുവതലമുറക്കുള്ള ഭാരതീയകലോത്സവുമായി തുടങ്ങുന്നു ഘോഷാരവങ്ങൾ. ഈ ആഘോഷ പാരമ്യതയിൽ ഉത്സവക്കൊഴുപ്പേകാൻ ഞങ്ങൾ അണിയിച്ചൊരുക്കുന്നു, യുവതലമുറയിലെ , ഇന്ത്യ മുഴുവനും പേരുകേട്ട സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, അദ്ദേഹത്തിന്റെ Solidband നൊപ്പം കാണികളുടെ ആസ്വാദനത്തെ മറ്റൊരു തലത്തിലേക്ക് ചിറകടിച്ചുയർത്താൻ മലയാളം , തമിഴ് ,ഹിന്ദി ചലച്ചിത്രപിന്നണിഗാനങ്ങളിലെ ഹിറ്റുകളുടെ രാജാവും AR Rehman ഷോകളിലെ സ്ഥിരസാന്നിധ്യവുമായ ശ്രീ ഹരിചരൻ ശേഷാദ്രി . ശ്രവണസുന്ദരമായ ഗാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച കേരള സ്റ്റേറ്റ് ഫിലിം best ഗായികക്കുള്ള അവാർഡിന് അർഹയായ നിത്യ മാമ്മൻ. അടിപൊളി പാട്ടുകളുടെ ആരവുമയി ടോജൻ ടോബി.ശീതകാലത്തിന്റെ ആലസ്യതയിൽ നിന്നും ആഘോഷത്തിന്റെ ആരവം തീർക്കാൻ നിങ്ങളെ ഏവരെയും ഭാരതീയകലാലയം ക്ഷണിക്കുന്നു. www.bharatheeyakalalayam.org