നാനാത്വത്തില്‍ ഏകത്വം സംസ്കാരത്തിന്റെ ഭാഗമായി കണ്ട് പൂര്‍വ്വസൂരികള്‍ നെയ്തെടുത്ത ഐക്യകേരള ഭൂമികയില്‍ മലയാള നിറവ്. തിരുവിതാംകൂറും തിരുക്കൊച്ചിയും മലബാറും ദര്‍ശിച്ച വൈവിധ്യത്തിന്റെ പൈതൃക ഭൂമിയില്‍ മലയാള നാടിന്റെ പെരുമ നിറഞ്ഞൊഴുകി. 1956 നവംബര്‍ ഒന്നിന് കേരളം പിറവികൊള്ളുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉരുവം കൊണ്ട നവീനാശയങ്ങള്‍ ആവേശോജ്ജ്വലമായി ഏറ്റുപാടി. ഹരിതാഭമായ കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പില്‍ മലയാള നാട് പ്രത്യാശയോടെ പ്രയാണം തുടരുന്നു …
സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ..സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച്.. നാടും വീടും മണ്ണും ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട സ്വിസ്സ് മലയാളികൾക്കായി വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് പ്രൗഢഗംഭീരമായി ഈ വർഷവും സൂറിച്ചിൽ കേരളാ പിറവി ആഘോഷമൊരുക്കുന്നു …
മലയാളികളുടെ പ്രിയ താരം സൗത്ത് ഇന്ത്യൻ മെഗാ സ്റ്റാർ മഞ്ജുവാര്യർ സെലിബ്രിറ്റി ഗസ്റ്റ് ആയി എത്തുന്ന ഈ വർഷത്തെ ആഘോഷം സംഗീത സാന്ദ്രമാക്കുവാൻ മലയാളത്തിന് മറക്കനാവാത്ത ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയിൽ സൗത്ത് ഇന്ത്യയിലെ പ്രശസ്ത യുവഗായകരായ , പുണ്ണ്യ പ്രദീപ്, ഭരത് സജികുമാർ മറ്റു പിന്നണി പ്രവർത്തകരും പങ്കെടുക്കുന്നു .
അതോടൊപ്പം നൃത്തത്തിൽ തികഞ്ഞ അനുഭവസമ്പത്തും ,വേൾഡ് മലയാളീ കൗൺസിലിന്റെ മുൻകലാവേദികളിലും ,മറ്റു സംഘടനകളുടെ പ്രോഗ്രാമിലൂടെയും തന്റെ പ്രാഗൽഭ്യം സ്വിസ്സ് മലയാളീ സമൂഹത്തിനു പരിചയപ്പെടുത്തിയ സ്വിറ്റസർലണ്ടിലെ പ്രമുഖ കൊറിയോഗ്രാഫർ റോസ് മേരി 200 റോളം കലാകാരൻമാരെയും കലാകാരികളെയും പരിശീലിപ്പിച്ചു അണിയിച്ചൊരുക്കുന്ന പുതുമയാർന്ന നൃത്താവിഷ്കാരവും ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.
കേരളാ പിറവി ആഘോഷത്തിന്റെ ആദ്യടിക്കറ്റ് വിൽപ്പന കഴിഞ്ഞദിവസം നടക്കുകയുണ്ടായി. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെട്ടാലും ഭാഷാടിസ്ഥാനത്തിലുള്ള, തനതായ ഒരു സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള, ഒരു സമൂഹം ദീര്‍ഘകാലം തനിമയോടെ നിലനില്‍ക്കുമെന്നും . കേരളം എന്നത് കേവലം ഒരു ഭൂപ്രദേശം മാത്രമല്ലന്നും,ലോകത്തിനാകെ മാതൃകകള്‍ സൃഷ്ടിച്ചു നല്‍കുന്ന, രാജ്യത്തെ പൊതുസാമൂഹികാവസ്ഥയില്‍നിന്നു വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്ന, പുതിയ എന്തിനെയും തുറന്നമനസ്സോടെ സ്വീകരിക്കുന്ന, ഹൃദയവിശാലതയുള്ള ഒരു മാനവികസംസ്ക്കാരം. സമരസപ്പെട്ടു മുന്നോട്ടു പോകുന്ന നാനാത്വങ്ങളുടെ ആഘോഷമാണ് വേൾഡ് മലയാളീ കൗൺസിൽ വർഷങ്ങളായി സൂറിച്ചിൽ നവംബർ മാസത്തിൽ ഒരുക്കുന്ന കേരളപ്പിറവിയാഘോഷമെന്നു ആദ്യ ടിക്കറ്റ് കലാലയം പ്രസിഡന്റ് ശ്രീ വിൻസെന്റ് പറയനിലത്തിനു നൽകികൊണ്ട് കൗൺസിൽ പ്രസിഡന്റ് ശ്രീ സുനിൽ ജോസെഫ് അഭിപ്രായപ്പെട്ടു ,
എന്നെത്തെയും പോലെ റാഫ്‌സിലെ മനോഹരമായ സാൽ സ്‌പോർട് ഹാളിൽ വെച്ച് നടത്തുന്ന ഈ കലാമാമാങ്കത്തിലേക്കു സ്വിസ് മലയാളികൾക്ക് ഒട്ടേറെ പുതുമകൾ സമ്മാനിച്ചിട്ടുള്ള വേൾഡ് മലയാളീ കൌൺസിൽ ഇത്തവണയും സഹൃദയരായ എല്ലാ മലയാളീ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ശ്രീ സുനിൽ ജോസെഫും ,ചെയർപേഴ്‌സൺ ശ്രീമതി മോളി പറമ്പേട്ടും .സെക്രെട്ടറി ശ്രീ ബെന്നും അറിയിച്ചു
ടിക്കറ്റുകൾ വാങ്ങുന്നതിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും എക്സിക്യൂട്ടീവ് മെമ്പർമാരുമായി ബന്ധപ്പെടുകയോ . താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ലിങ്കിലൂടെയോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
http://www.eventfrog.ch/wmcswiss