എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്സ് പോസ്റ്റില്‍ പറയുന്നത്.(Anand Mahindra Praises Shah Rukh Khan)
എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിക്കുന്നു.
ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ജവാൻ ട്രെയിലർ ലോഞ്ച് ചടങ്ങിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര എക്സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്. തീയറ്ററില്‍ മികച്ച പ്രകടനം നടത്തുന്ന ജവാന്റെ ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് പുറത്തുവിട്ടിരിക്കുന്നത്. 129.6 കോടിയാണ് ചിത്രം ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.
അതേസമയം വിദേശ രാജ്യങ്ങളില്‍ അടക്കം വലിയതോതിലുള്ള സ്വീകരണമാണ് ജവാന് ലഭിക്കുന്നത്. ആദ്യ ദിനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ഒരു പോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ബോക്സോഫീസ് ബുക്കിംഗില്‍ ജവാന് ഒന്നാം റാങ്കില്‍ എത്തി. ജര്‍മ്മനിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.