Entertainment Latest news

ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര

എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്.(Anand Mahindra Praises Shah Rukh Khan) എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ […]

Entertainment

നയൻതാരയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും കുടുംബവും

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം. നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ െസപ്റ്റംബർ ഏഴിനാണ് റിലീസിനെത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫർ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങൾ. ജവാൻ സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ […]

Entertainment

ഇനി ഇങ്ങനെ കാണാനാവില്ല, കഷണ്ടിയില്‍ വരെ എത്തി; ജവാനില്‍ ആറേഴ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്; ഷാരൂഖ്

ജവാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെ ആണ്. എന്നാല്‍ ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍. ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു. ബുര്‍ജ് ഗലീഫയില്‍ നടന്ന ജവാന്റെ പ്രമൊഷന്‍ പരിപാടിയില്‍ ഇരുപതിനായിരത്തോളം ആരാധകരാണ് പങ്കെടുത്തത്. സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്. […]

Entertainment

ബോളിവുഡിൽ 31 വർഷം പിന്നിട്ട് ഷാരുഖ് ഖാൻ; നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ആരാധകർ

ഇന്ത്യൻ സിനിമാലോകത്തെ പകരക്കാരനില്ലാത്ത കലാകാരൻ. അന്നും ഇന്നും ഇന്ത്യൻ യുവതയ്ക്ക് പ്രചോദനമായ താരം. സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും പരിമിതികളില്ലെന്ന് യുവതലമുറയ്ക്ക് ഓർമപ്പെടുത്തലായ താരം. “കിങ് ഖാന് ” എന്തൊക്കെ വിശേഷണങ്ങൾ നമ്മൾ നൽകിയാലും അതെല്ലാം മതിയാകാതെ വരും. ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് ഷാരൂഖ് ഖാൻ. 1992-ൽ ജൂൺ 25 ന് പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷ ദിവസങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഈ […]

National

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. കൈക്കൂലി കേസിലാണ് സിബിഐ നടപടി. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.  2021-ൽ വിവാദമായ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാങ്കഡെ. കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതും സമീർ വാങ്കഡെയായിരുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ […]

World

തീയറ്ററുകൾ ഡാൻസ് ഫ്ലോറാക്കി ആരാധകർ; പത്താൻ ആഘോഷം ഇൻഡോനേഷ്യയിലും

ഷാരൂഖ് ഖാൻ സിനിമ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സിനിമ നേട്ടമുണ്ടാക്കി. ഇൻഡോനേഷ്യയിലെ ഒരു തീയറ്ററിൽ സിനിമയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിലീസായി വെറും ആറ് ദിവസം കൊണ്ട് 591 കോടി രൂപയാണ് പത്താൻ നേടിയത്. ഇന്ത്യയിൽ 295 കോടി രൂപ നേടിയ ചിത്രം വേഗത്തിൽ 20 കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി. ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന […]

Entertainment

‘പത്താൻ വന്‍വിജയം’ വീടിന് മുന്നിലെത്തിയ ആരാധകർക്കൊപ്പം ആഘോഷിച്ച് ഷാരുഖ് ഖാൻ

പത്താൻ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു. (shah rukh khan celebrates pathaan success) പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താൻ. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് […]

Entertainment

രാജമാണിക്യം ഓർമ്മയിലേക്ക് ‘പത്താൻ ‘ കൊണ്ടുപോയി’; അതേ തീയറ്റർ അനുവഭമെന്ന് പത്മപ്രിയ

മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്തുണ്ടായ അതേ ഊർജ്ജമാണ് പത്താൻ സിനിമ കണ്ടപ്പോൾ ഉണ്ടായതെന്ന് നടി പത്മപ്രിയ. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താൻ തീയറ്ററുകളിൽ എത്തിയത്. വിവാദങ്ങൾക്കിടയിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ. ‘പത്താൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തീയറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. […]

Entertainment

‘വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല’; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി

ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി. എന്നാൽ ചെന്നൈയിൽ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല. ജനുവരി 20ന് മൾട്ടിപ്ലക്സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാൽ അധികാരികൾ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം പോസ്റ്ററുകൾ ഒട്ടിച്ച ഓട്ടോറിക്ഷകൾ തമിഴ്നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.(shah rukh khanspathaan cut out removed from chennai multiplex) അതേസമയം വാർത്തയിൽ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റൻ കട്ടൗട്ട് ചെന്നൈയിലെ […]

Entertainment

‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു പുതിയ ഉയരങ്ങൾ കീഴടക്കണം’ ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ

ബോളിവുഡ് താരം ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് ദീപിക തന്റെ 37ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ‘പ്രിയപ്പെട്ട ദീപികയോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും […]