ബി ഫ്രണ്ട്സ് സെപ്റ്റംബർ രണ്ടിന് കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിൽ അണിയിച്ചൊരുക്കിയ “ഓണമഹോത്സവം” ഒരു ചരിത്ര സംഭവമാക്കി മാറ്റിയ സ്വിസ്സ് മലയാളീ സമൂഹത്തിന് നന്ദിയുടെ നൂറായിരം പൂച്ചെണ്ടുകൾ ..
Related News
സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവ് എം എ ചാക്കോ നിര്യാതനായി.ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനാണ് പരേതൻ .
മണിയങ്കേരികളത്തിൽ ശ്രീ എം എ ചാക്കോ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .സൂറിച് നിവാസി ആന്റണി (ലാൽ ) മണിയങ്കേരികളത്തിന്റെ പിതാവും ബാസൽ നിവാസി മേരിക്കുട്ടി ഇരുപതിലിൻറെ സഹോദരനുമാണ് പരേതൻ . സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ നടത്തപ്പെടും
ജൂബിലിവർഷത്തിൽ രണ്ട് വൻപദ്ധതികളുമായി ലൈറ്റ് ഇൻ ലൈഫ് – ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒക്ടോബർ 21 ന് സംഗീതസന്ധ്യ അരങ്ങേറുന്നു
അശരണർക്കും ആലംബഹീനർക്കും കരുത്തും കരുതലുമായി, ജീവിതവീഥിയിൽ പ്രകാശമായി, പത്താം വർഷം ആഘോഷിക്കുകയാണ് സ്വിറ്റ്സർലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ്. 2013 ൽ എളിയ രീതിയിൽ പ്രവർത്തനം ആരംഭിച്ച സംഘടന, പത്താംജൂബിലി ആഘോഷിക്കുമ്പോൾ തികച്ചും അഭിമാനകരമായ ചില നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികൾ പ്രാദേശിക പരിധികളോ ജാതി മത വേർതിരിവുകളോ ഇല്ലാതെ ഏറ്റെടുക്കുകയും, സമയ ബന്ധിതമായി പ്രാവർത്തികമാക്കുകയും ചെയ്താണ് ലൈറ്റ് ഇൻ ലൈഫ് മുന്നേറുന്നത്. അടിസ്ഥാന – ഉപരി വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലും, ഇന്ത്യയിലെ ഏഴ് […]
ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം ഓണത്തുമ്പികൾ ടീം കരസ്ഥമാക്കി .
ഒന്നാം സമ്മാനം -ഓണത്തുമ്പികൾ ,രണ്ടാം സമ്മാനം വീക്കെൻഡ് ട്രിപ്പ് ടീം ,മൂന്നാം സമ്മാനം അമേസിങ് ഫ്രണ്ട് ടീം ,ജൂറിയുടെ പ്രത്യേക പരാമർശം – യുവതലമുറയിലെ കൂട്ടുകാർ ടീം. സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്സ് പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോകുന്ന മലയാളികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി തിരുവോണത്തിനോടനുബന്ധിച്ച് ഓൺലൈൻ അത്ത പൂക്കളമത്സരം ഒരുക്കിയത് സ്വിസ് മലയാളികൾക്കിടയിൽ വേറിട്ടൊരനുഭവമായി മാറി.മവേലിയുടെ സ്വന്തം നാടായ മലയാളനാട്ടിലെക്കാൾ ഭംഗിയായ രീതിയിലുള്ള അത്തപൂക്കളങ്ങളാണ് പ്രവാസലോകത്തു മത്സരത്തിൽ പങ്കെടുത്ത പത്തു ടീമുകൾ ഒരുക്കിയത് . മത്സരരത്തിൽ പങ്കെടുത്ത […]