ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്മെന്റ് പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ പേ. ഇടയ്ക്ക് പേയ്മെന്റ് തടസം നേരിടുന്നത് ഗൂഗിള്‍ പേ വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയിലുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായ ഫീച്ചര്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിരിക്കുകയാണ്.
ഉപയോക്താക്കള്‍ സിബില്‍ സ്കോര്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള ഫീച്ചറാണ് ഗൂഗിള്‍ പേയില്‍ എത്തിച്ചിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനല്‍കുന്നവര്‍ വിലയിരുത്തുന്നത് നിങ്ങളുടെ സിബില്‍ സ്കോര്‍ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തന്നെ ഇത് അറിയുകയെന്നത് ഏറെ അത്യാവശ്യമായ കാര്യവുമാണ്. ഇത് എളുപ്പത്തില്‍ അറിയാന്‍ ഗൂഗിള്‍ പേയിലൂടെ അറിയാന്‍ കഴിയും.
ഗൂഗിള്‍ പേയില്‍ സിബില്‍ സ്കോര്‍ നോക്കാന്‍ ആപ്പ് ഓപ്പണ്‍ ആക്കി താഴേക്ക് സ്ക്രോള്‍ ചെയ്യുക. അവിടെ ചെക്ക് യുവര്‍ സിബില്‍ സ്കോര്‍ അറ്റ് നോ കോസ്റ്റ് എന്നു കാണാന്‍ കഴിയും അതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ടാബില്‍ നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ സിബില്‍ സ്കോര്‍ ലഭ്യമാകും.