ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ നൽകണമെന്ന ആവശ്യവും നേതാക്കൾക്കുണ്ട്. ഇക്കാര്യവും ലോക്സഭാ സെക്രട്ടേറിയേറ്റിന് മുന്നിൽ വെക്കും.
Related News
പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍. ഹരിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി. ഇനിയുള്ള ദിവസങ്ങള്‍ കേന്ദ്ര,സംസ്ഥാന നേതാക്കളെ ഇറക്കിയുള്ള പ്രചരണ ചൂടായിരിക്കും. കഴിഞ്ഞ തവണ മത്സരിച്ചവരെ തന്നെയാണ് എല്‍.ഡി.എഫും എന്‍.ഡി.എയും ഇത്തവണയും രംഗത്തിറക്കിയിരുന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതുകൊണ്ട് പ്രചരണ രംഗത്ത് കുറേ ദൂരം മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്. ഓടിപ്പിടിക്കാനുള്ള ശ്രമത്തില്‍ യു.ഡി. എഫിലെ ജോസ് ടോമും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് ഗ്രൌണ്ടിലിറങ്ങാതെ കളി കാണ്ടിരുന്ന എന്‍.ഡി.എക്കും ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥാനാർത്ഥി വന്നു. മത ന്യൂനപക്ഷങ്ങളുടെ […]
കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് വീരപ്പ മൊയ്ലി
കോണ്‍ഗ്രസില്‍ നിലവിലെ സാഹചര്യം തുടരുന്നത് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്ലി. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുതകയാണെങ്കില് പാര്‍ട്ടിയെ സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ച ശേഷമാകണമെന്നും വീരപ്പ മൊയ്ലി തുറന്നടിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പരാജയവും രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപനവും ഉണ്ടാക്കിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ ഭാവിയില്‍ മുതിര്‍ന്ന നേതാവ് വീരപ്പമൊയ്ലി ആശങ്ക പ്രകടിപ്പിച്ചത്. ഒപ്പം രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിക്കുന്നു. നിലവിലെ സാഹചര്യം തുടരുന്നത് […]
ജെ.എന്‍.യുവിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ വി.സിയാണെന്ന് കോണ്‍ഗ്രസ്
ജവഹർലാൽ നെഹ്റു സർവകലാശാല അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ വൈസ് ചാൻസലർ ജഗദേഷ് കുമാറാണെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ജഗദേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം വി.സിയായ 2016 ജനുവരി 27 മുതല്‍ ജെ.എൻ.യുവിലെ എല്ലാ നിയമനങ്ങളും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ജനുവരി അഞ്ചിന് എ.ബി.വി.പി നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. അക്രമത്തില്‍ വി.സിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ […]