

Related News
കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി; മലപ്പുറം സ്വദേശി പിടിയില്‍
കരിപ്പൂരില്‍ സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ മലപ്പുറം മേലനം സ്വദേശി ഷമീമില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനം, പോസ്റ്റർ
തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടക്കുന്നത്. മണ്ഡലം ഭാരവാഹികളടക്കം പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ ബാബുവിനെതിരായ പ്രചാരണത്തിന് പിന്നാലെയാണ് അനുകൂലിച്ചുള്ള പോസ്റ്റർ വന്നത്. അതിനിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ചേലക്കരയിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയാണ് ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. വിജയസാധ്യത ഇല്ലാത്ത സിസി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ട […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള ധനസഹായം; തൽസ്ഥിതി അറിയിക്കാൻ നിർദേശിച്ച് സുപ്രിംകോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ നടപടികളുടെ തൽസ്ഥിതി അറിയിക്കാൻ സുപ്രിംകോടതിയുടെ നിർദേശം. തിങ്കളാഴ്ചയോടെ വിവരങ്ങൾ കൈമാറണമെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്കാന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയില്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സുപ്രിംകോടതി അംഗീകരിച്ചിരുന്നു. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് സംസ്ഥാനങ്ങൾ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. നഷ്ടപരിഹാര വിതരണത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം […]