കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Related News
ആരാധനാലയങ്ങളില്‍ പരമാവധി 20 പേര് മാത്രമെന്ന നിര്‍ദേശത്തിന് ഇളവ്
ആരാധനാലയങ്ങളില്‍ പരമാവധി 20 പേര് എന്ന നിര്‍ദേശത്തിന് ഇളവ്. പ്രത്യേക ചടങ്ങുകള്‍ക്ക് 40 പേരെ വരെ അനുവദിക്കും. ക്ഷേത്രങ്ങളിലെ വിശേഷ പൂജ, പള്ളികളിലെ ജുമുഅഃ നമസ്കാരം, ഞായറാഴ്ച കുര്‍ബാന എന്നിവക്കാണ് ഇളവ്. ശബരിമലയില്‍ തുലാമാസ പൂജക്ക് ഒരു ദിവസം പരമാവധി 250 പേരെ അനുവദിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ആരാധനാലങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് . സാധാരണഘട്ടങ്ങളിലാണ് എല്ലാ […]
‘ടി പി വധത്തിൻ സിപിഐഎമ്മിന് പങ്കില്ല, യുഡിഎഫ് കേസിനെ വേട്ടയാടാൻ ഉപയോഗിച്ചു’; എം.വി ജയരാജന്
ടി പി ചന്ദ്രശേഖരൻ വധത്തിൻ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. യുഡിഎഫ് സർക്കാർ നേതാക്കളെ വേട്ടയാടാൻ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പി മോഹനെ വെറുതെ വിട്ടത് കോടതി ശരിവെച്ചത് പാർട്ടിക്ക് പങ്കില്ലെന്നതിന് തെളിവാണെന്നും എം വി ജയരാജൻ പറഞ്ഞു. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാർട്ടി നേതൃത്വമാണ്. സ്ഥാനാർഥിയായി പേരുകൾ പലതും വരുമെന്നുംപാർട്ടി ഏൽപ്പിക്കുന്ന ചുമതല അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ […]
ആര്.എസ്.എസ് സഹയാത്രികന് യോഗാ സെന്റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി
ആര്.എസ്.എസ് സഹയാത്രികനും ആത്മീയ ഗുരുവുമായി അറിയപ്പെടുന്ന ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് നാലേക്കര്‍ ഭൂമി നൽകി സര്‍ക്കാര്‍. യോഗ റിസർച്ച് സെന്റർ സ്ഥാപിക്കാനാണ് ഹൗസിങ് ബോര്‍ഡിന്റെ കൈവശമുള്ള തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലെ ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിബന്ധനകളോടെ സ്ഥലം 10 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ബുധനാഴ്ച്ച(24-02-2021) ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭൂമി കൈമാറ്റം അംഗീകരിച്ചത്. യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം […]