വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനെ തുടര്‍ന്ന് ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് മിഥുനു നേരെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചാര്‍ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Related News
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5405 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 43,240 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,483 രൂപയാണ്. സ്വർണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവർക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. […]
എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം
എറണാകുളം ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. വീടുകളിൽ വെള്ളവും മണ്ണും കയറിയതോടെ ചെല്ലാനം മേഖലയിൽ നിരവധി ആളുകൾ വീടൊഴിഞ്ഞു പോയി. പ്രദേശവാസികളോടുള്ള അവഗണനക്കെതിരെ സമരം ശക്തമാക്കാനാണ് ചെല്ലാനം നിവാസികളുടെ തീരുമാനം. പശ്ചിമകൊച്ചി ഭാഗത്ത് കമ്പനിപ്പടി മുതൽ തെക്കേ ചെല്ലാനം വരെയുള്ള ഭാഗങ്ങളാണ് രൂക്ഷമായ കടലാക്രമണത്തിന് ഇരയാകുന്നത്. സംരക്ഷണ ഭിത്തികളും മതിലുകളും തകർന്ന് വീടുകളിലേക്ക് ഉപ്പ് വെള്ളം ഇരച്ച് കയറുകയാണ്. വീടുകളുടെ അടിത്തറയടക്കം തകർന്നിട്ടുണ്ട്. വീട്ടുപകരണങ്ങൾ ഒലിച്ച് പോയി. ജിയോ ബാഗുകളിൽ മണൽ നിറച്ച് തീരം […]
കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
സിനിമാ നടനും ഫ്ളവേഴ്സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന് തുടങ്ങിയ ചിത്രങ്ങളില്‍ […]