ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത് മുഹറം ഒന്ന് (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിലുള്ള ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Related News
ഖത്തറില്‍ ബാച്ചിലര്‍ കേന്ദ്രങ്ങളിലെ തൊഴിലാളികളെ പരിമിതപ്പെടുത്തിയ നിമയം കര്‍ശനമാക്കി
നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി ഖത്തറില്‍ കുടുംബപാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍ കേന്ദ്രങ്ങളില്‍ അഞ്ചിലധികം തൊഴിലാളികള്‍ താമസിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.
കൊവിഡിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ
കൊവിഡ് മഹാമാരിക്കെതിരെ ഒന്നിച്ചു നിന്നു പ്രവർത്തിക്കാനുള്ള ചൈനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ചൈനയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തെ തത്ക്കാലം പിന്തുണക്കേണ്ട എന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യ പങ്കെടുത്തില്ല. നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി ചൈന കഴിഞ്ഞ ദിവസം രാജ്യാന്തര ചർച്ച നടത്തിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് ചൈനയുടെ ഭാഗത്തുനിന്നുള്ള സഹായ വാഗ്ദാനങ്ങളോടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡ് ഒന്നാം തരംഗ വേളയിലും […]
ലൈംഗികാരോപണം: ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വെക്കണമെന്ന് ജോ ബൈഡൻ
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ ഭരണാധികാരികളിലൊരാളായ ക്യൂമോയ്ക്കെതിരെ ലൈംഗികോരോപണം ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. സർക്കാർ ജീവനക്കാരും മുൻ ജീവനക്കാരുമുൾപ്പെടെ പത്തിലധികം വനിതകളെ ക്യൂമോ ലൈംഗികമായി ചൂഷണം ചെയ്തെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊവിഡ് നിയന്ത്രണ നടപടികളിലൂടെ ഏറെ ശ്രദ്ധയനായ ക്യൂമോ ആരോപണങ്ങൾ നിഷേധിക്കുകയും രാജി ആവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിക്കുകയും ചെയ്തു. എന്നാൽ രാജി വെക്കണമെന്ന് […]